![]() |
SKSSF ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിമോചനയാത്രാ പ്രഖ്യാപന സമ്മേളനം സമസ്‌ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യുന്നു |
കല്‍പ്പറ്റ
: ആത്മീയത
മതത്തിന്‍റെ അകക്കാമ്പാണെന്നും
അത് അര്‍ത്ഥപൂര്‍ണ്ണമായി
ഉപയോഗപ്പെടുത്തുക എന്നതാണ്
വിശ്വാസിയുടെ വിജയത്തിന്
നിദാനമെന്നും സമസ്‌ത ജില്ലാ
പ്രസിഡണ്ട് കെ ടി ഹംസ
മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
ആത്മീയതയെ
ചൂഷണോപാദിയായി കാണുന്നവരും
ആത്മീയതയെ അപ്പാടെ എതിര്‍ക്കുന്നവരും
ഒരു പോലെ അപകടകാരികളാണെന്നും,
അത്തരക്കാരെ
സമൂഹ മധ്യത്തില്‍ തുറന്നു
കാട്ടാന്‍ SKSSF സംഘടിപ്പിക്കുന്ന
വിമോചനയാത്ര വന്‍വിജയമാക്കണമെന്നും
അദ്ദേഹം ആഹ്വാനം ചെയ്‌തു.
SKSSF ജില്ലാ
കമ്മിറ്റി സംഘടിപ്പിച്ച
വിമോചനയാത്രാ പ്രഖ്യാപന
സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
SYS ജില്ലാ
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി
പേരാല്‍ അദ്ധ്യക്ഷത വഹിച്ചു.
SKSSF സംസ്ഥാന
വൈസ് പ്രസിഡണ്ട് നാസര്‍
ഫൈസി കൂടത്തായ് മുഖ്യപ്രഭാഷണം
നടത്തി. SKJM ജില്ലാ
പ്രസിണ്ട് എം എം ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍, SMF ജില്ലാ
സെക്രട്ടറി കെ കെ അഹ്‌മദ്
ഹാജി, SYS ജില്ലാ
സെക്രട്ടറി പി സുബൈര്‍,
ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമി സെക്രട്ടറി
ഹാരിസ് ബാഖവി കമ്പളക്കാട്,
SKSSF ജില്ലാ
പ്രസിഡണ്ട് മുഹമ്മദ്‌കുട്ടി
ഹസനി പ്രസംഗിച്ചു. ജില്ലാ
സെക്രട്ടറി പി സി ത്വാഹിര്‍
സ്വാഗതവും സെക്രട്ടറി അബൂബക്കര്‍
റഹ്‌മാനി നന്ദിയും പറഞ്ഞു.