'സദാചാരം സമൂഹ നന്മക്ക്‌' SMF മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ : 'സദാചാരം സമൂഹ നന്മക്ക്‌' എന്ന പ്രമേയവുമായി സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ ആചരിക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി വൈത്തിരി താലൂക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ന്‌ പ്രവര്‍ത്തക ക്യാമ്പ്‌ സംഘടിപ്പിക്കാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ക്യാമ്പിന്‍റെ പ്രചരണാര്‍ത്ഥം 17 ന്‌ മുമ്പ്‌ താലൂക്കിലെ 6 മേഖലകളിലും കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന്‌ പുതിയ മേഖലാ കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കും. 13 ന്‌ പൊഴുതനയിലും, 14 ന്‌ പടിഞ്ഞാറത്തറയിലും മേപ്പാടിയിലും, 15 ന്‌ റിപ്പണിലും, 16 ന്‌ കല്‍പ്പറ്റയിലും, 17 ന്‌ കമ്പളക്കാട്‌ മേഖലയിലും കണ്‍വെന്‍ഷന്‍ നടക്കും.
മഹല്ല്‌ ഭാരവാഹികളും ഖത്തീബുമാരും സംബന്ധിക്കുന്ന കണ്‍വെന്‍ഷനില്‍ താലൂക്ക്‌ ജില്ലാ നേതാക്കള്‍ സംബന്ധിക്കും. യോഗത്തില്‍ ഹാരിസ്‌ ബാഖവി അദ്ധ്യക്ഷത വഹിച്ചു. കെ ടി ബീരാന്‍ കണിയാമ്പറ്റ, യു കുഞ്ഞിമുഹമ്മദ്‌ പൊഴുതന, പി സി അമ്മദ്‌ ഹാജി, സി കെ അബൂബക്കര്‍ പേരാല്‍, കെ മുഹമ്മദ്‌കുട്ടി ഹസനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി കാഞ്ഞായി ഉസ്‌മാന്‍ സ്വാഗതം പറഞ്ഞു.