ജിദ്ദ
: കലിമത്തു
തൌഹീദിന്‍റെ വാഹകര്‍ തമ്മിലുള്ള
സൗഹൃദം മാത്രമാണ് ഭൗതിക
താല്‍പര്യങ്ങളില്‍ നിന്നും
മുക്തമായ യഥാര്‍ത്ഥ സ്നേഹമെന്നും,
നൈമിഷികമായ
ഐഹിക ജീവിതത്തില്‍ വിശുദ്ധ
ദീനിന്‍റെ പ്രബോധന ദൗത്യത്തിന്
വേണ്ടിയുള്ള സമര്‍പ്പണമാകണം
ഓരോ പ്രവര്‍ത്തനങ്ങളുമെന്നും
കേരള ഇസ്ലാമിക് ക്ലാസ് റൂം
ചെയര്‍മാന്‍ സയ്യിദ് പൂക്കോയ
തങ്ങള്‍ ആഹ്വാനം ചെയ്തു.
ഖാഫില ജിദ്ദ
നല്‍കിയ സ്വീകരണ സമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു
തങ്ങള്‍. സുന്നത്ത്
ജമാഅത്തിന്‍റെ സംഘ ശക്തിയായ
സമസ്തക്ക് മഹാന്മാരായ
ആരിഫീങ്ങള്‍ അടിത്തറയിട്ടത്
പോലെ തന്നെ, ഇസ്ലാമിക
ദഅവത്തിന്‍റെ സന്ദേശം ആധുനിക
മാധ്യമങ്ങള്‍ വഴി നിര്‍വഹിക്കുന്ന
കേരള ഇസ്ലാമിക് ക്ലാസ് റൂമിന്‍റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
അസ്ഥിവാരമിട്ടതും ശൈഖുനാ
അത്തിപ്പറ്റ ഉസ്താദിനെ
പോലെയുള്ള മഹാന്മാരുടെ
നിര്‍ദേശത്തിലാണെന്നും
അദ്ദേഹം സൂചിപ്പിച്ചു.
അതിരുകളില്ലാത്ത
ഈ ധന്യ സൗഹൃദം അഹ് ലു സ്സുന്നത്തി
വല്‍ ജമാഅത്തിന്‍റെ ആദര്‍ശ
ബോധനം ലക്ഷ്യമാക്കി
പ്രവര്‍ത്തിക്കുന്ന ഉത്തമ
സമൂഹത്തിന്‍റെ വക്താക്കളാണ്.
വ്യത്യസ്ഥ
ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
അനേകം കൂട്ടായ്മകള്‍
പ്രവര്‍ത്തിക്കുന്ന പ്രവാസ
ലോകത്ത് വേറിട്ട അനുഭവം
തീര്‍ത്ത ഖാഫില ജിദ്ദയുടെ
പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും
തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാരത്രിക
ചിന്തയില്‍ അധിഷ്ഠിതമായ
പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍
പരിവര്‍ത്തനങ്ങള്‍ വരുത്തുമെന്നും
ആത്മ സംസ്കരണം ഘട്ടം ഘട്ടമായി
സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാകിയാവണം
നാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കേണ്ടതെന്നും
ഖാഫില ജിദ്ദ ചെയര്‍മാന്‍
മുജീബ് റഹ്മാന്‍ റഹ്മാനി
പറഞ്ഞു.
ഇസ്ലാമിക
മൂല്യങ്ങള്‍ അവമാതിക്കപ്പെടുന്ന
ആധുനിക സമൂഹത്തില്‍ നേരിന്‍റെ
പക്ഷത്തു നിന്ന് സത്യമാര്‍ഗ്ഗം
കാണിച്ചു കൊടുക്കാന്‍ സമസ്തയുടെ
ശബ്ദമായി പ്രവര്‍ത്തിക്കുന്ന
കേരള ഇസ്ലാമിക് ക്ലാസ് റൂം
കാലത്തിന്‍റെ വിളി കേട്ട്
ദൗത്യ രംഗത്തിറങ്ങിയ മഹത്തായ
സംരംഭങ്ങളുടെ ഭാഗമാണെന്നും,
ഇ-ദഅ്‍വാ
രംഗത്ത് ഒട്ടനേകം സാധ്യതകള്‍
നില നില്‍ക്കുന്നുണ്ടെന്നും,
കാലിക പ്രസക്തമായ
പ്രബോധന ശൈലി ഇസ്ലാമിക
ലോകത്തെങ്ങുമുള്ള പണ്ഡിത
സമൂഹം ഏറ്റെടുത്ത് തുടങ്ങിയത്
സന്തോഷകരമാണെന്ന് ടി.എഛ്.
ദാരിമി
ഉദ്ബോധിപ്പിച്ചു. ദഅ്‍വാ
രംഗത്തെ സാധ്യതകള്‍ എന്ന
വിഷയം അവതരിപ്പിച്ചു
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സയ്യിദ്
ഉബൈദുല്ലാഹ് തങ്ങളുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
സംഗമം അബ്ദുറഹ്മാന്‍ ഫൈസി
കുഴിമണ്ണ ഉദ്ഘാടനം ചെയ്തു.
മുസ്തഫാ ബാഖവി
ഊരകം, സല്‍മാന്‍
അസ് ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബുബകര്‍
ദാരിമി ആലംപാടി, അബ്ദുസ്സലാം
ഫൈസി കടുങ്ങല്ലൂര്‍,
നൌഷാദ് അന്‍
വരി, മുസ്തഫാ
അന്‍ വരി തുടങ്ങി പ്രമുഖര്‍
സംബന്ധിച്ചു. അബ്ദുല്‍
ഗഫൂര്‍ ഉസ്താദിന്‍റെ (നാസിഹ്)
സന്ദേശം ഖാഫില
ജിദ്ദ പ്രവര്‍ത്തകര്‍ക്ക്
സമര്‍പ്പിച്ചു. സി.
എഛ്.
നാസിര്‍ അരക്ക്
പറമ്പ് ഗാനങ്ങള്‍ ആലപിച്ചു.
ജിദ്ദ ഷറഫിയ
ടേസ്റ്റി ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന സംഗമം സയ്യിദ്
പൂക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ്
സമാപിച്ചത്.