ആത്മീയത കച്ചവടമാക്കരുത്‌ : SKSSF ചെറുതുരുത്തി മേഖല

ചെറുതുരുത്തി : മതരംഗത്ത്‌ അപകടകരവും അപമാനകരവുമായ ഒട്ടേറെ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന ആള്‍ ദൈവങ്ങളേയും, ആത്മീയത കച്ചവടമാക്കുന്ന എല്ലാ മതസ്ഥരേയും ജനങ്ങള്‍ തിരിച്ചറിയണമെന്നും തിരുശേഷിപ്പുകളുടെ മഹത്വത്തിന്‍റെ മറപിടിച്ച്‌ കോടികളുടെ സാമ്പത്തിക ചൂഷണത്തിനുള്ള ഒരു വിഭാഗത്തിന്‍റെ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും SKSSF പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിമോചനയാത്രയുടെ ഭാഗമായി ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന വിഷയത്തില്‍ ചെറുതുരുത്തിയില്‍ SKSSF മേഖലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാറില്‍ SKSSF ട്രെന്‍ഡ്‌ ചെയര്‍മാന്‍ ബഷീര്‍ കല്ലേപ്പാടം പ്രമേയം അവതരിപ്പിച്ചു. SKSSF ജില്ലാ പ്രസിഡന്‍റ്‌ ഇബ്രാഹിം ഫൈസി പഴുന്നാന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത മേഖലാ കോര്‍ഡിനേറ്റര്‍ ടി.എസ്‌. മമ്മി ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, സിറാജുദ്ദീന്‍ ദാരിമി, അബ്‌ദുള്‍ അസീസ്‌, മുഹ്‌യിദ്ധീന്‍, അഷറഫ്‌ വെട്ടിക്കാട്ടിരി, പി.എം. നൗഫല്‍, ഉസ്‌മാന്‍ മുസ്ലിയാര്‍, സിദ്ധീഖ്‌ മൗലവി എന്നിവര്‍ പ്രസംഗിച്ചു. SKSSF വൈസ്‌ പ്രസിഡന്‍റ്‌ ഷാഹിദ്‌ കോയ തങ്ങള്‍ സ്വാഗതവും സിറാജ്‌ നന്ദിയും പറഞ്ഞു.