കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ദര്‍സ്‌ ആരംഭിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ അബ്ബാസിയ മേഖല കമ്മിറ്റി ഹദീസ്‌, ഫിഖ്‌ഹ്‌ വിഷയങ്ങളില്‍ നടത്തപ്പെടുന്ന ദര്‍സിന്‍റെ ഉദ്‌ഘാടനം ഇസ്‌ലാമിക്‌ സെന്‍റര്‍ മുന്‍ ചെയര്‍മാന്‍ നെന്‍മിനി മുഹമ്മദ്‌ ഫൈസി നിര്‍വഹിച്ചു. അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ വെച്ച്‌ നടന്ന ഉദ്‌ഘാടന ചടങ്ങിന്‌ മേഖല പ്രസിഡണ്ട്‌ അബ്ദുല്‍ റസാഖ്‌ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഹംസ ദാരിമി വടകര ദര്‍സിന്‌ നേതൃത്വം നല്‍കി. മുഹമ്മദലി പുതുപ്പറമ്പ്‌ , ഇല്‍യാസ്‌ മൗലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്‌തഫ ചട്ടിപ്പറമ്പ്‌ സ്വാഗതവും ഹബീബ്‌ നന്ദിയും പറഞ്ഞു. എല്ലാ ശനിയാഴ്‌ചയും രാത്രി എട്ടുമണിക്ക്‌ നടക്കുന്ന ക്ലാസില്‍ സ്ഥിരപഠിതാക്കളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ 90920865, 94974271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.