കൗമാര സംസ്‌കരണത്തിന്‌ കര്‍മ പദ്ധതിയുമായി ഇബാദ്‌

കോഴിക്കോട്‌ : കൗമാരക്കാരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംസ്‌കരണം ലക്ഷ്യമാക്കി SKSSF ദഅ്‌വാ വിഭാഗമായ ഇബാദ്‌ വിപുലമായ കര്‍മ പദ്ധതിയൊരുക്കുന്നു. സ്‌നേഹം ചൂഷണം ചെയ്യപ്പെടുകയും ഒളിച്ചോട്ടം, അവിഹിത ബന്ധങ്ങള്‍, ലഹരി ഉപയോഗം എന്നിവ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്‌നേഹത്തിന്‍റെ രസതന്ത്രം, ലൈംഗികത, വീട്ടുവൈദ്യം, ജീവിതാസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പുകളും കൗണ്‍സിലിങ്ങും ഉള്‍കൊള്ളുന്നതാണ്‌ പദ്ധതി. സ്ഥാപനങ്ങളിലും മഹല്ലുകളിലും ഇബാദിന്‍റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കും.
ലോഞ്ചിംഗ്‌ പ്രോഗ്രാം ഏപ്രില്‍ 17 ന്‌ മലപ്പുറം ജില്ലയിലെ പുത്തൂരിലും ഗേള്‍സ്‌ എംപവര്‍മെന്‍റ്‌ ക്യാമ്പ്‌ മെയ്‌ 19,20,21 തീയ്യതികളില്‍ ചേളാരിയിലും നടക്കും. ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍
ആഗ്രഹിക്കുന്ന മഹല്ല്‌, സ്ഥാപന ഭാരവാഹികള്‍ 9446241882 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഇബാദ്‌ സംസ്ഥാന പ്ലാനിംഗ്‌ സെല്‍ യോഗം 14 ന്‌ (ശനി) വൈകുന്നേരം ഏഴ്‌ മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ചേരുമെന്ന്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അറിയിച്ചു.