ചേളാരി
: സമസ്‌ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
പരീക്ഷാ ബോര്‍ഡ് 2012
മാര്‍ച്ച്
31, ഏപ്രില്‍
1 തിയ്യതികളില്‍
കേരള, കര്‍ണ്ണാടക,
കുവൈറ്റ്,
ഖത്തര്‍,
സഊദി അറേബ്യാ
എന്നീ സ്ഥലങ്ങളിലെ സ്‌കൂള്‍വര്‍ഷ
കലണ്ടര്‍ പ്രകാരമുള്ള
മദ്‌റസകളിലെ 150 സെന്ററുകളില്‍
5,7,10,+2 ക്ലാസുകളില്‍
നടത്തിയ പൊതുപരീക്ഷയില്‍
93.48% പേര്‍
വിജയിച്ചു.
അഞ്ചാം
തരത്തില്‍ 150 സെന്‍ററുകളില്‍
നിന്ന് പരീക്ഷക്കിരുന്ന
5646 പേരില്‍
5162 പേര്‍
പാസായി 91.43 ശതമാനം.
155 ഡിസ്റ്റിംഷനും,
830 ഫസ്റ്റ്
ക്ലാസും, 746 സെക്കന്‍റ്
ക്ലാസും, 3431 തേര്‍ഡ്
ക്ലാസും ലഭിച്ചു. ഏഴാം
തരത്തില്‍ 114 സെന്‍ററുകളില്‍
നിന്ന് പരീക്ഷക്കിരുന്ന
3675 പേരില്‍
3500 പേര്‍
വിജയിച്ചു. 95.24 ശതമാനം.
273 ഡിസ്റ്റിംഗ്‌ഷനും,
1330 ഫസ്റ്റ്
ക്ലാസും, 694 സെക്കന്‍റ്
ക്ലാസും, 1203 തേര്‍ഡ്
ക്ലാസും ലഭിച്ചു. പത്താം
തരത്തില്‍ 35 സെന്‍ററുകളില്‍
നിന്ന് പരീക്ഷക്കിരുന്ന
785 പേരില്‍
782 പേര്‍
വിജയിച്ചു. 99.62 ശതമാനം.
18 ഡിഷ്‌റ്റിംഷനും,
176 ഫസ്റ്റ്
ക്ലാസും, 184 സെക്കന്‍റ്
ക്ലാസും, 404 തേര്‍ഡ്
ക്ലാസും ലഭിച്ചു. പ്ലസ്
ടു വിന് 6 സെന്‍ററുകളില്‍
നിന്ന് പരീക്ഷക്കിരുന്ന
48 പേരില്‍
എല്ലാവരും വിജയിച്ചു.
100 ശതമാനം.
10 ഫസ്റ്റ്
ക്ലാസും, 14 സെക്കന്‍റ്
ക്ലാസും, 24 തേര്‍ഡ്
ക്ലാസും ലഭിച്ചു.
അഞ്ചാം
തരത്തില്‍ മലപ്പുറം ജില്ല
വളവന്നൂര്‍ ബാഫഖി യത്തീംഖാന
പ്രൈമറി മദ്‌റസ (6549)യിലെ
ഹിസാന തസ്‌നി സി D/o ഹസന്‍
(രജി.നമ്പര്‍
3956) 500ല്‍
487 മാര്‍ക്ക്
വാങ്ങി ഒന്നാം സ്ഥാനവും,
ജസ്‌ന ഒ D/o
അബൂബക്കര്‍
(രജി.
നമ്പര്‍.
3957) 500ല്‍ 486
മാര്‍ക്ക്
നേടി രണ്ടാം സ്ഥാനവും,
മുഹമ്മദ്
ഉവൈസ് പി.കെ.
S/o അബ്‌ദുസ്സലാം
(രജി.
നമ്പര്‍.
3873), മലപ്പുറം
ജില്ല കുറുമ്പത്തൂര്‍-വെട്ടിച്ചിറ
പി.എം.എസ്.എ.പൂക്കോയ
തങ്ങള്‍ സ്‌മാരക മദ്‌റസ
(7951)യിലെ
നൂറാ മുഹമ്മദ് എ D/o
മുഹമ്മദ്
(രജി.നമ്പര്‍
3859) എന്നീ
കുട്ടികള്‍ക്ക് 500ല്‍
485 മാര്‍ക്ക്
വാങ്ങി മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
ഏഴാം
തരത്തില്‍ മലപ്പുറം ജില്ല
കൊടിഞ്ഞി മദ്‌റസത്തുല്‍അന്‍വാര്‍
(7237)യിലെ
ലുബൈബ കെ.കെ.
D/o മുസ്‌തഫ
(രജി.നമ്പര്‍
1375) 400ല്‍
385 മാര്‍ക്ക്
വാങ്ങി ഒന്നാം സ്ഥാനവും,
കോഴിക്കോട്
ജില്ല കടമേരി റഹ്‌മാനിയ്യ
അറബിക് കോളേജ് മദ്‌റസ (6732)
യിലെ അബ്‌ദുല്‍ഖാദര്‍
എന്‍ S/o സിറാജുദ്ദീന്‍
(രജി.നമ്പര്‍.
658), മലപ്പുറം
ജില്ല കൊടിഞ്ഞി മദ്‌റസത്തുല്‍അന്‍വാര്‍
(7237)യിലെ
ശമീമ ജെ D/o മൊയ്‌തീന്‍കുട്ടി
(രജി.നമ്പര്‍
1373) എന്നീ
കുട്ടികള്‍ക്ക് 400ല്‍
383 മാര്‍ക്ക്
നേടി രണ്ടാം സ്ഥാനവും,
കോഴിക്കോട്
ജില്ല കടമേരി റഹ്‌മാനിയ്യ
അറബിക് കോളേജ് മദ്‌റസ (6732)
യിലെ സഫ്‌വാന്‍
എം.പി.
S/o മുഹ്‌യദ്ദീന്‍
ഫൈസി (രജി.
നമ്പര്‍.
660) 400ല്‍ 381
മാര്‍ക്ക്
വാങ്ങി മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
പത്താം
തരത്തില്‍ മലപ്പുറം ജില്ല
എടക്കുളം ഖിദ്‌മത്തുല്‍
ഇസ്‌ലാം മദ്‌റസ (6825)യിലെ
ശഹലാ ജാസ്‌മീന്‍ എം.പി.
D/o സിദ്ദീഖ്
(രജി.
നമ്പര്‍.
571) 400ല്‍ 365
മാര്‍ക്ക്
നേടി ഒന്നാം സ്ഥാനവും,
കരുവാരക്കുണ്ട്
- പുന്നക്കാട്
ദാറുന്നജാത്ത് യതീംഖാന
മദ്‌റസ(1066)യിലെ
നിസാമുദ്ദീന്‍ സി.ടി
S/o അബ്‌ദുല്‍മജീദ്
മൗലവി (രജി.നമ്പര്‍
371) 400ല്‍
363 മാര്‍ക്ക്
വാങ്ങി രണ്ടാം സ്ഥാനവും,
ദാറുന്നജാത്ത്
യതീംഖാന മദ്‌റസയിലെ തന്നെ
ജിസാര്‍ പി S/o അബ്‌ദുറസാഖ്
(രജി.നമ്പര്‍
372) 400ല്‍
362 മാര്‍ക്ക്
വാങ്ങി മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
പ്ലസ്‌ടു
വിന് കാസര്‍ഗോഡ് ജില്ല
ഉപ്പള-പച്ചമ്പള
മല്‍ജഉല്‍ ഇസ്‌ലാം ഓര്‍ഫനേജ്
മദ്‌റസ(7187)യിലെ
സക്കീന D/o ഹനീഫ
(രജി.നമ്പര്‍
4) 400ല്‍
329 മാര്‍ക്ക്
വാങ്ങി ഒന്നാം സ്ഥാനവും,
കോഴിക്കോട്
ജില്ല മുക്കം മുസ്‌ലിം യത്തീംഖാന
മദ്‌റസ(1512)യിലെ
നസ്‌ലത്ത് കെ കെ D/o
അബൂബക്കര്‍
(രജി.നമ്പര്‍.12)
400ല്‍ 327
മാര്‍ക്ക്
വാങ്ങി രണ്ടാം സ്ഥാനവും,
കാസര്‍ഗോഡ്
ജില്ല ഉപ്പള-പച്ചമ്പള
മല്‍ജഉല്‍ ഇസ്‌ലാം ഓര്‍ഫനേജ്
മദ്‌റസ(7187)യിലെ
റുഖിയ്യ കെ.എം.
D/o മൂസ (രജി.നമ്പര്‍
3) 400ല്‍
323 മാര്‍ക്ക്
വാങ്ങി മൂന്നാം സ്ഥാനവും
കരസ്ഥമാക്കി. പൊതുപരീക്ഷാ
ഫലം www.samastha.net, www.samastharesult.org,
www.samastha.info എന്നീ
വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
മാര്‍ക്ക്‌ലിസ്റ്റുകള്‍
അതാത് സെന്ററുകളിലെക്കയച്ചിട്ടുണ്ട്.
പുനര്‍മൂല്യ
നിര്‍ണയത്തിനുള്ള അപേക്ഷ
2012 ഏപ്രില്‍
30 വരെ
സ്വികരിക്കുമെന്ന് പരീക്ഷാ
ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അറിയിച്ചു.