തീവ്രവാദത്തിനു തുടക്കം കുറിച്ചവര്‍ മാനവികത പറയുന്നത് അപഹാസ്യം : സത്താര്‍ പന്തലൂര്‍

മഞ്ചേരി : കേരളത്തില്‍ മുസ്‌ലിം പക്ഷത്ത് നിന്ന് തീവ്രവാദ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചവര്‍ മാനവികതയുടെ സന്ദേശകരായി രംഗത്ത് വരുന്നത് അപഹാസ്യമാണെന്ന് SKSSF സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സത്താര്‍ പന്തലൂര്‍ അഭിപ്രായപ്പെട്ടു. പുല്‍പട്ടയില്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലീല്‍ സഖാഫി പുല്ലാര അദ്ധ്യക്ഷനായിരുന്നു. .എസ്.എസും എന്‍.ഡി.എഫും രംഗത്ത് വരും മുമ്പ് സുന്നി ടൈഗേര്‍ ഫോഴ്സ്, ജംഇയ്യത്തുല്‍ ഇഹ്സനിയ്യയും രൂപീകരിച്ചു നിരവധി കൊലപാതകങ്ങള്‍ നടത്തിയവരാണ് കാന്തപുരം വിഭാഗം. കൊലപാതക കേസില്‍ സി.ബി.ഐ യുടെ ചോദ്യം ചെയ്യലിന് വിധേയനായ ഒരാള്‍ മാനവികതയെ ഉണര്‍ത്താന്‍ ഇറങ്ങുന്നത് പ്രബുദ്ധരായ കേരളീയര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് ഓര്‍മിക്കണമെന്നു അദ്ദേഹം പറഞ്ഞു.