![]() |
SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇബാദ് ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍ കേരള സ്റ്റേറ്റ് കണ്‍വീനര്‍ ആസിഫ് ദാരിമി പ്രസംഗിക്കുന്നു |
ദുബൈ
: വര്‍ത്തമാന
കാല ഘട്ടത്തില്‍ ഇസ്ലാമിക
പ്രബോധന പ്രവര്‍ത്തനങ്ങള്‍
വളരെ അനിവാര്യമാണെന്നും,
ഇക്കാര്യത്തില്‍
യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും
SKSSF ഇബാദ്
കേരള സ്റ്റേറ്റ് കണ്‍വീനര്‍
ആസിഫ് ദാരിമി പറഞ്ഞു.
SKSSF ദുബൈ സ്റ്റേറ്റ്
കമ്മിറ്റി ദുബൈ സുന്നി
സെന്‍ററില്‍ സംഘടിപ്പിച്ച
ഇബാദ് ഏകദിന പ്രവര്‍ത്തക
ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. ആക്ടിംഗ്
പ്രസിഡന്‍റ് അബ്ദുള്ള
റഹ്‍മാനി വയനാട് അദ്ധ്യക്ഷത
വഹിച്ചു. നാസര്‍
മൗലവി, ശൗക്കത്ത്
അലി ഹുദവി, കരീം
ഹുദവി, ശറഫുദ്ധീന്‍
ഹുദവി, മന്‍സൂര്‍
മൂപ്പന്‍, എം.ബി.എ.
ഖാദര്‍,
വാജിദ് റഹ്‍മാനി,
മുസ്തഫ മൗലവി
ചെരിയൂര്‍, യൂസുഫ്
കാലടി, ശക്കീര്‍
കോളയാട് എന്നിവര്‍ നേതൃത്വം
നല്‍കി. ശറഫുദ്ധീന്‍
പൊന്നാനി സ്വാഗതവും ശറഫുദ്ധീന്‍
പെരുമാളബാദ് നന്ദിയും പറഞ്ഞു.