
കോഴിക്കോട് / മംഗലാപുരം: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിമോചന യാത്ര ഏപ്രില്‍ 18ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. വൈകീട്ട് 4 മണിക്ക് നെഹ്‌റു മൈതാനത്ത് നടക്കുന്ന സമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍കുന്നുംകൈ, സമസ്ത കേന്ദ്ര മുശാവറ അംഗം പി. എ. ജബ്ബാര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സുന്നി യുവജന സംഘം, എസ്. കെ. എസ്. എസ്. എഫ്. ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സമസ്ത കേരള റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിമോചന യാത്രാ ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥകള്‍ നടക്കും.
കോഴിക്കോട് നടന്ന അവലോകന യോഗത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ മാഹിന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. വി.കെ സ്വദഖത്തുള്ള ഫൈസി, എസ്.എം അബ്ബാസ് ദാരിമി, ഇസ്മാഈല്‍ യമാനി, ശറഫുദ്ദീന്‍ തങ്ങള്‍, ഹനീഷ് നിസാമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമര്‍ ദാരിമി സ്വാഗതവും ഹസന്‍ ബെങ്കര നന്ദിയും പറഞ്ഞു.