കോഴിക്കോട്: ഇന്ത്യയില്‍ പല പ്രദേശങ്ങളിലും മത-ജാതി സംഘട്ടനങ്ങള്‍ നടന്നപ്പോഴും മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിച്ച് അനുഗ്രഹീത പ്രദേശമാണ് കേരളം.
മമ്പുറം തങ്ങളും, വെളിയങ്കോട് ഉമര്‍ ഖാസിയും, ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും ശ്രീ ശങ്കരാചാര്യരും, ശ്രീനാരായണഗുരുവും വളര്‍ത്തി വലുതാക്കിയ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന വിധം ചിലര്‍ നടത്തുന്ന ജാതിവാദ നീക്കം ഖേദകരമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഹാജി. കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു.
മുന്നണി രാഷ്ട്രീത്തിലായാലും ഏക കക്ഷി രാഷ്ട്രീയത്തിലായാലും നടപ്പുള്ള രീതി പ്രാതിനിധ്യ സ്വഭാവവമനുസരിച്ച് സ്ഥാനങ്ങള്‍ പങ്ക് വെക്കലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈ മാനദണ്ഡം പാലിച്ചാണ് രൂപീകരിക്കാറുള്ളത്. ഭരണകൂടങ്ങളിലും ഉദ്യോഗമണ്ഡലങ്ങളിലും സവര്‍ണ്ണ മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നവര്‍ പലപ്പോഴും ഉപകരണമാക്കുന്ന വാദഗതിയാണ് ജാതീയത. കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഭൂരിപക്ഷ പ്രകാരം ഘടക കക്ഷികള്‍ക്കവകാശപ്പെട്ട പദവികള്‍ ചോദിക്കുമ്പോള്‍ അതില്‍ ജാതി സമവാക്യം കാണുന്നതിലെ നീതിബോധവും യുക്തിയും ദുരൂഹമാണ്.
ഇക്കാര്യത്തില്‍ എന്.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായരുടെയും വി.എസ്.അച്ചുതാനന്ദന്റെയും സ്വരത്തില്‍ വര്‍ഗ്ഗീയത വായിക്കാനാവുന്നത് ഒഴിവാക്കേണ്ടതായിരുന്നു. കേരളം കാത്തു പോരുന്ന പാരസ്പര്യവും ഐക്യവും തകര്‍ത്തിട്ടാണെങ്കിലും തങ്ങളുടെ പകയും സ്വാര്‍ത്ഥ താല്‍പര്യങ്ങളും നേടണമെന്ന നിലപാടുകള്‍ വി.എസും സുകുമാരന്‍ നായരും തിരുത്തണം.
മന്ത്രിമാര്‍ ഭൂരിപക്ഷം ന്യൂനപക്ഷ സമുദായക്കാരാവുന്നത് അസഹിഷ്ണുതയോടെ വിലയിരുത്തുന്നത് വിലകുറഞ്ഞ നിലപാടാണ്. രാഷ്ട്രപതി, പ്രസിഡണ്ട്, ഗവര്‍ണ്ണര്‍മാര്‍, ചീഫ്സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, അംബാസഡര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കലക്ടര്‍മാര്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിക്കുന്നവരെ ജാതിനോക്കി വിലയിരുത്തുന്ന അവസ്ഥ എങ്ങനെ ന്യായീകരിക്കും. മുസ്ലിംലീഗ് സംഘടന മതസൌഹാര്‍ദ്ദത്തിനും മതേതരത്വത്തിനും നല്‍കിയ മഹത്തായ സംഭാവനകളും സമുദായത്തെ ശരിയായ ദിശയിലേക്ക് വഴിനടത്തിച്ചതും അനുസ്മരിക്കണം. എ.എല്‍.എ.മാരുടെ എണ്ണമനുസരിച്ചുള്ള പദവി രാഷ്ട്രീയ മര്യാദയനുസരിച്ച് അനുവദിക്കുന്നതിന് പകരം വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കം ഒട്ടും ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ പറഞ്ഞു.