ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കലാ മത്സരം മാര്‍ച്ച് 5 വെള്ളിയാഴ്ച

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കലാ സാഹിത്യ മത്സരം 2010 മാര്‍ച്ച് 5 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും.

സീനിയര്‍ , ജൂനിയര്‍ , എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം. പതിനഞ്ച് വയസ്സിന് താഴെയുളളവരെ ജൂനിയര്‍ വിഭാഗത്തിലും മീതെയുള്ളവരെ സീനിയര്‍ വിഭാഗത്തിലുമാണ് പരിഗണിക്കുക.

ഖിറാഅത്ത്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, നിമിഷ പ്രസംഗം, മലയാള ഗാനം, മാപ്പിളപ്പാട്ട്, പ്രബന്ധം, ഖിറാഅത്ത്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിനും മലയാളഗാനം, മാപ്പിളപ്പാട്ട്, മെമ്മറി ടെസ്റ്റ്, കഥപറയല്‍ , പദപ്പയറ്റ് എന്നീ ഇനങ്ങളില്‍ ജൂനിയര്‍ വിഭാഗത്തിനും വെവ്വേറെ മത്സരമുണ്ടാകും.

മലയാള പ്രസംഗത്തിനും ഇംഗ്ലീഷ് പ്രസംഗത്തിനും പ്രത്യേകം വിഷയം നിജപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രവാചക സംബന്ധിയായ വിഷയങ്ങള്‍ക്കാവും പരിഗണന.
നിമിഷ പ്രസംഗം, പ്രബന്ധം എന്നീ മത്സരങ്ങള്‍ക്കുള്ള വിഷയം തത്സമയം നല്‍കുന്നതാണ്. മാപ്പിളപ്പാട്ട് മത്സരത്തില്‍ ലക്ഷണമൊത്ത പാട്ടുകള്‍ക്ക് മാത്രമേ പരിഗണിക്കൂ. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 6430316