മുഹബ്ബത്തെ റസൂല്‍ 2010 ഒരുക്കങ്ങള്‍ പൂര്‍ത്തിയായികുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍റര്‍ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2010 ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന മര്‍ഹൂം ശിഹാബ് തങ്ങള്‍ നഗറില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ മുസ്തഫ ഹുദവി ആക്കോട് മുഖ്യാതിഥിയായിരിക്കും.


ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന പ്രവാചക കീര്‍ത്തനത്തിന് സിദ്ധീഖ് ഫൈസി, ഉസ്‍മാന്‍ ദാരിമി, മുസ്ഥഫ ദാരിമി, നാസര്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദഅ്വ വിംഗ് വൈസ് ചെയര്‍മാന്‍ മന്‍സൂര്‍ ഇര്‍ഫാനി പരീക്ഷ നടപടികള്‍ക്ക് നേതൃത്വം നല്‍കും.


വൈകുന്നേരം ഏഴ്മണിക്ക് ആരംഭിക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ അധ്യക്ഷത വഹിക്കും. മുഹബ്ബത്തെ റസൂല്‍ 2010 സോവനീര്‍ അഡ്വ. ജാബിര്‍ അല്‍ അന്‍സി സിറ്റി ക്ലിനിക് എം.ഡി. നൌഷാദിന് നല്‍കി പ്രകാശനം ചെയ്യും. ഇസ്‍ലാം സ്നേഹതീരം തിരുനബി ശാന്തി ദൂതന്‍ എന്ന പ്രമേയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് മദ്റസ വിദ്യാര്‍ത്ഥികളുടെയും ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ വിംങ്ങിന്‍റെയും ദഫ് മേളകള്‍ അരങ്ങേറും. കുവൈത്തിലെ മത സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വാനഹ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.