പ്ലസ്ടു ബാച്ച് അനുവദിച്ചത് ആശ്വാസകരം : SKSSF

കോഴിക്കോട് : സംസ്ഥാനത്തെ ഉപരിപഠന രംഗത്തെ അനിശ്ചിതാവസ്ഥക്ക് പരിഹാരമായി പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച സര്‍ക്കാര്‍ നടപടി ആശ്വാസകരമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലബാറില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസ രംഗത്തെ പ്രതിസന്ധിക്ക് ഒരു പരിധിവരെ ഇതിലൂടെ പരിഹാരമായിരിക്കുകയാണ്. ഈ പരിഹാര നടപടിയെ വിവാദത്തില്‍ കുരുക്കി തടയിടാനുള്ള ചില തത്പര കക്ഷികളുടെ ശ്രമത്തെ അതിജയിക്കാന്‍ ഇച്ഛാശക്തി പ്രകടിപ്പിച്ച വിദ്യഭ്യാസ മന്ത്രിയെ യോഗംപ്രത്യേകം അഭിനന്ദിച്ചു. യോഗത്തില്‍ സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ആര്‍.വി.എ സലാം, സുബുലുസ്സലാം വടകര, ജാബിര്‍ ഹുദവി, അബ്ദു റഹീം ചുഴലി, അയ്യൂബ് കൂളിമാട്, കെ.എം ഉമര്‍ ദാരിമി സല്‍മാറ, ആശിഖ് കുഴിപ്പുറം, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE