എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം (20ന്) ഇന്ന് മഞ്ചേരിയില്‍

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയ സംപ്രേഷണം 
മലപ്പുറം: പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത മതപരിഷ്‌കരണ വാദികളുടെ അപചയം സമകാലിക സാഹചര്യത്തില്‍ തുറന്നു കാട്ടുന്നതിനായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി (20ന്) ഇന്ന് രാവിലെ 10ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിക്കും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജിന്ന് വിവാദം, മുസ്‌ലിം നവോത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ പ്രമുഖര്‍ അവതരിപ്പിക്കും. നവോത്ഥാനത്തിന്റെ പേരില്‍ സമുദായത്തില്‍ നടത്തുന്ന വ്യതിചലന പ്രവര്‍ത്തനങ്ങളുടെ പ്രാമാണികത തുറന്നു കാട്ടുന്നതിനൊപ്പം ഇത്തരം പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണമായ വൈരുദ്ധ്യങ്ങള്‍ കൂടി ചര്‍ച്ചയാക്കും.
മഞ്ചേരിയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, വി.കെ.എച്ച്. റഷീദ്, കെ.കെ. ഇല്യാസ് വെട്ടം, ജലീല്‍ ഫൈസി അരിമ്പ്ര, മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജഅ്ഫര്‍ ബാഖവി മാരിയാട്(ചെയര്‍മാന്‍), സുബൈര്‍ മുഹ്‌സിന്‍(വൈസ് ചെയര്‍), കെ. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍(ജന. കണ്‍വീനര്‍), ടി.പി. അബ്ദുറഹ്മാന്‍(ജോ. കണ്‍.), സി.ടി. അബ്ദുല്‍ ജലീല്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതിക്ക് രൂപം നല്‍കി.