തിരൂരങ്ങാടി
: സാമൂഹികവും
സാംസ്‌കാരികവുമായ സംസ്‌കരണം
സാധ്യമാവണമെങ്കില്‍ പണ്ഡിതര്‍
കാലോചിതമായ ഇടപെടലുകള്‍
നടത്തി ക്രിയാത്മകമായ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്നിട്ടിറങ്ങണമെന്ന്
കോഴിക്കോട് വലിയ ഖാസി സയ്യിദ്
നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍.
ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
സ്റ്റുഡന്‍റ്‌സ് യൂണിയന്‍
സംഘടിപ്പിച്ച കാമ്പസ്
യാത്രയുടെ സമാപന സമ്മേളനം
ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
സാംസ്‌കാരികാധിനിവേശമാണ്
ഇന്ന് സമൂഹത്തെ ധാര്‍മികമായി
പിറകോട്ടടിപ്പിച്ചതെന്നും
മതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന
സമൂഹത്തെ സൃഷ്‌ടിച്ചെടുക്കാനാണ്
പണ്ഡിതര്‍ ശ്രമിക്കേണ്ടതെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റുഡന്‍റ്‌സ്
യൂണിയന്‍ നടപ്പിലാക്കുന്ന
ടീം ടു ടാക് പരിപാടിയുടെ
ഉദ്‌ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.
ചടങ്ങില്‍
യൂണിയന്‍ പ്രിസിദ്ധികരണ
വിഭാഗം പുറത്തിറക്കിയ വ്യാജ
കേശം ഒരു പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ട് എന്ന
പുസ്‌തകത്തിന്‍റെ രചയിതാവ്
അബ്‌ദുസ്സമദ് വാണിയമ്പലത്തിന്
വലിയ ഖാസി ഉപഹാരം നല്‍കി.
വി.സി
ഡോ. ബാഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി അധ്യക്ഷത
വഹിച്ചു. സിദ്ദീഖലി
രാങ്ങാട്ടൂര്‍ ക്ലാസെടുത്തു.
പ്രൊഫ.
അലി മൗലവി
ഇരിങ്ങല്ലൂര്‍, ഡോ.
സുബൈര്‍ ഹുദവി
ചേകന്നൂര്‍, യു.ശാഫി
ഹാജി ചെമ്മാട്, ഇബ്രാഹീം
ഫൈസി തരിശ്, മൊയ്‌തീന്‍
കുട്ടി ഫൈസി പന്താവൂര്‍
സംബന്ധിച്ചു.
കാസര്‍കോഡ്
മുതല്‍ തിരുവനന്തപുരം വരെയുള്ള
ദാറുല്‍ ഹുദാ യു.ജി
സ്ഥാപനങ്ങളിലൂടെ നടത്തിയ
യൂണിയന്റെ കാമ്പസ് യാത്ര
26 ന്
തളങ്കരയില്‍ നിന്നാണ്
ആരംഭിച്ചത്.