പെരിന്തല്‍മണ്ണ
: ദക്ഷിണേന്ത്യയിലെ
അത്യുന്നത മതകലാലയമായ
പട്ടിക്കാട് ജാമിഅഃ നൂരിയ്യ
അറബിക് കോളേജിന്‍റെ ഗോള്‍ഡന്‍
ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും
പുറത്തുമായി 1000 കേന്ദ്രങ്ങളില്‍
നടത്തപ്പെടുന്ന കരിയര്‍
പ്ലാന്‍ പ്രോഗ്രാമിന്‍റെ
സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്
കാലത്ത് 10.30ന്
കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്
ലൈബ്രറി ഹാളില്‍ പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍ നിര്‍വ്വഹിക്കും.
മദ്രസ
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യക്തിത്വ വികാസ പരിശീലനവും
ഹൈസ്‌കൂള്‍ പ്ലസ്‌ടു
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നത പഠന മേഖലയിലേക്കും
കരിയര്‍ രംഗത്തേക്കും കൃത്യമായ
ദിശാബോധം നല്‍കുന്ന തരത്തിലാണ്
പരിപാടി സംവിധാനിച്ചിരിക്കുന്നത്.
ഉന്നത പഠന
രംഗത്തേക്ക് തിരിയുന്ന
പുത്തന്‍ തലമുറയെ മത
മൂല്യങ്ങളിലേക്ക് അടുപ്പിക്കുക
എന്നതാണ് പരിപാടിയുടെ
ലക്ഷ്യം. ജാമിഅ
നൂരിയ്യയില്‍ ട്രെന്റ്
സംസ്ഥാന സമിതി സംഘടിപ്പിച്ച
ശില്‍പശാലയില്‍ നിന്ന്
പരിശീലനം നേടിയ ട്രൈനര്‍മാരാണ്
പരിപാടികള്‍ക്ക് നേതൃത്വം
നല്‍കുക.
SKSSF കൊല്ലം
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
പരിപാടിയില്‍ ട്രെന്‍റ്
സംസ്ഥാനതല ട്രൈനര്‍ സൈനുല്‍
ആബിദ് കരുവാരക്കുണ്ട്
പരിപാടിക്ക് നേതൃത്വം
നല്‍കും. ഹക്കീം
ഫൈസി, ശിഹാബുദ്ദീന്‍
ഫൈസി, ശരീഫ്
കാശിഫി, അഹ്‌മദ്
ഉഖൈല്‍, ശാജഹാന്‍
ഫൈസി, അബ്‌ദുല്ല
തങ്ങള്‍ ദാരിമി, അബ്‌ദുല്ല
കുണ്ടറ, ശഹീദ്
ഫൈസി, അയ്യൂബ്‌ഖാന്‍
ഫൈസി, ത്വല്‍ഹത്
അമാനി എന്നിവര്‍ സംസാരിക്കും.