പൊതുപരീക്ഷാ വിജയികളെ ആദരിച്ചു

സമസ്ത പൊതുപരീക്ഷയില്‍ ബഹ്റൈന്‍ റെയിഞ്ചില്‍ നിന്നും
 
(അഞ്ചാം തരത്തില്‍ നിന്നുംഉയര്‍ന്ന മാര്‍ക്ക് നേടിയ
ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്റസ വിദ്യാര്‍ത്ഥി നിഷാം ഖാലിദിന്
ഹംസ അന്‍വരി മോളൂര്‍ ഗോള്‍ഡ് മെഡല്‍ വിതരണം ചെയ്യുന്നു
ബഹ്റൈന്‍ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടന്ന 2010 – 2011 വര്‍ഷത്തെ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച രണ്ട് കുട്ടികള്‍ക്ക് റെയിഞ്ച് വക സ്വര്‍ണ്ണ മെഡല്‍ വിതരണം ചെയ്തു. 7-ാം തരത്തില്‍ ഫസ്റ്റ് നേടിയ മനാമ ഇര്‍ശാദുല്‍ മുസ്‍ലിമീന്‍ മദ്റസാ വിദ്യാര്‍ത്ഥിനി സൈനുന്നിസ കുഞ്ഞിമുഹമ്മദ് ഹാജി എന്ന കുട്ടിക്ക് സയ്യിദ് അസ്ഹര്‍ തങ്ങളും അഞ്ചാം തരത്തില്‍ ജിദാലി ദാറുല്‍ ഖുര്‍ആനിലെ നിഷാം ഖാലിദിന് റെയിഞ്ച് പ്രസിഡന്‍റ് ടി.കെ. ഹംസ അന്‍വരി മോളൂരും സമസ്ത നബിദിന കാന്പയിന്‍റെ സമാപന പൊതു സമ്മേളനത്തില്‍ വെച്ച് നല്‍കി.