ഖാസി സി.എം. അബ്ദുല്ല മൌലവി ഉത്തര മലബാറിന്‍റെ നവോത്ഥാന നായകന്‍- പുസ്തക പ്രകാശനം ഇരുപത്തിനാലിന് കോഴിക്കോട്ട്

പ്രഗല്‍ഭ പണ്ഡിതനും ഗോളശാസ്ത്ര പ്രതിഭയും മംഗലാപുരം-ചെന്പിരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൌലവിയെക്കുറിച്ച് സമഗ്രമായ പുസ്കതം പുറത്തിറങ്ങുന്നു. ഇരുപത്തിമൂന്ന്-ഇരുപത്തിയഞ്ച് കൂടിയ ദിവസങ്ങളില്‍ കോഴിക്കോട് വെച്ചുനടക്കുന്ന എസ്.കെ.എസ്.എസ്.എഫിന്‍റെ ഇന്‍തിസാബ് സമ്മേളനത്തില്‍ പുസ്തകം പ്രകാശിതമാകും.

ഇരുന്നൂറിലേറെ പേജ് വരുന്ന പുസ്തകത്തില്‍ ഇരുപത്തിയഞ്ച് അദ്ധ്യായങ്ങളിലായി അബ്ദുല്ല മൌലവിയുടെ ജീവിതത്തിന്‍റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും സര്‍ഗ-രചനാ മേഖലകളുടെയും വിശദമായ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് അദ്ധ്യക്ഷന്‍ പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്, വടക്കെ മലബാറിലെ പൊന്നാനി, ചെന്പിരിക്കപ്പെരുമ, വിഭവം തേടിയുള്ള യാത്രകള്‍, നവോത്ഥാന ചിന്തയുടെ ഉദയം, സൌഭാഗ്യം കൈവരുന്നു, സഅദിയ്യയുടെ ബാനീ മുകര്‍റം, നവോത്ഥാനത്തിന്‍റെ രണ്ടാമൂഴം, ഗോള ശാസ്ത്രത്തിന്‍റെ ആകാശങ്ങളില്‍, എഴുതിത്തീരാത്ത ചിന്തകള്‍..... തുടങ്ങിയ അദ്ധ്യായങ്ങളിലൂടെയെല്ലാം പുസ്തകം കടന്നുപോകുന്നു.

ഒരു പുരുഷായുസ് മുഴുക്കെ ഉത്തര മലബാറിന്‍റെ മത ഭൌതിക വിദ്യാഭ്യാസത്തിന്‍റെ പുരോഗതിക്കും ഒരു ദേശത്തിന്‍റെ ഇസ്ലാമിക നവ ജാഗരണത്തിനുമായി ഒഴിഞ്ഞുവെച്ച അബ്ദുല്ല മൌലവിയുടെ സംഭവ ബഹുലമായ ജീവിത യാത്രയുടെ പച്ചയായ അവതരണമാണ് പുസ്തകം. കോഴിക്കെട് ശിഫാ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മോയിന്‍ മലയമ്മ ഹുദവിയാണ് ഗ്രന്ഥകാരന്‍.

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ പൊതുസമ്മേളനം കോഴിക്കോട്‌ ബീച്ച്‌ കടപ്പുറത്ത്‌

കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസ്‌ പൊതുസമ്മേളനം കോഴിക്കോട്‌ ബീച്ച്‌ കടപ്പുറത്ത്‌ നടത്താന്‍ തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച കോന്നാട്‌ കടപ്പുറത്ത്‌ നിന്നാണ്‌ സമ്മേളനം മാറ്റിയത്‌. കാമ്പുകള്‍ കോന്നാട്‌ കടപ്പുറത്ത്‌ തന്നെ നടക്കും. പൊതു സമ്മേളനമാണ്‌ കോഴിക്കോട്‌ ബീച്ചിലേക്ക്‌ മാറ്റിയതെന്ന്‌ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ന്യൂസ്‌ ബ്ലോഗ്‌ പ്രതിനിധികളോട്‌ പറഞ്ഞു.
-റിയാസ് ടി. അലി

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ പ്രധാന കവാടത്തിന്റെ മാതൃക


സ്‌കെച്ച്‌: റിയാസ്‌ ടി. അലി

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ ഇന്റര്‍നെറ്റില്‍ തത്സമയം

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസ്‌ ഇന്റര്‍നെറ്റില്‍ തത്സമയം ലഭ്യമാക്കുന്നു. ഇന്റര്‍നെറ്റ്‌ ബെയ്‌ലക്‌സ്‌ മെസഞ്ചര്‍ ഉപയോപ്പെടുത്തി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ സൈബര്‍ സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂമിലാണ്‌ മൂന്ന്‌ ദിവസത്തെ പരിപാടികളും തത്സമയം ലഭ്യമാക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ www.skssfnews.com, www.keralaislamicroom.com വെബ്‌സൈറ്റുകളില്‍ ലഭിക്കും. മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ ഐ.ടി വിഭാഗം യോഗത്തില്‍ ഡോ.എം.കെ. മുനീര്‍ ആധ്യക്ഷ്യം വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഡോ.സുലൈമാന്‍, റിയാസ്‌ ടി. അലി, മന്‍സ്വൂര്‍ ഹുദവി, മുസ്‌ത്വഫ ഹുദവി മുംബൈ, കോയ അമ്പലക്കണ്ടി, ഡോ.അമീറലി ബാംഗ്ലൂര്‍, മുഖ്‌താര്‍ പുതുപ്പറമ്പ്‌ സംബന്ധിച്ചു.

-റിയാസ് ടി. അലി

മജ്‌ലിസ്‌ ഇന്‍തിസ്വാബിന്‌ 501 അംഗ ടാസ്‌ക്‌ ഫോഴ്‌സ്‌

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 21-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ്ണ ഇസ്‌ലാമിക സമര്‍പ്പിത സമൂഹ ലക്ഷ്യവുമായി ഏപ്രില്‍ 23, 24, 25 ന്‌ കോഴിക്കോട്‌ നടക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ ഭാഗമായി 501 അംഗ ടാസ്‌ക്‌ ഫോഴ്‌സിന്‌ രൂപം നല്‍കി. സമ്മേളനത്തിന്റെ പ്രചാരണവും നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പൂര്‍ണ്ണമായും കര്‍മരംഗത്തിറങ്ങണുന്നവരാണ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌. 21 ഇനങ്ങളിലാണ്‌ ഫോഴ്‌സിനെ സംവിധാനിച്ചിരിക്കുന്നത്‌. ടാസ്‌ക്‌ ഫോഴ്‌സിനെ ക്യാപ്‌റ്റന്‍, വൈസ്‌ ക്യാപ്‌റ്റന്‍ 21 കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ നിയന്ത്രിക്കും. സമ്മേളനത്തിന്റെ വിളംബരവുമായി ഏപ്രില്‍ 22 ന്‌ വൈകുന്നേരം 4 മണിക്ക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ ടൗണില്‍ മാര്‍ച്ച്‌ നടത്തും. അരയിടത്ത്‌പാലത്ത്‌ നിന്ന്‌ ആരംഭിക്കുന്ന മാര്‍ച്ചിന്‌ സമാപന കേന്ദ്രത്തില്‍ വെച്ച്‌ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും സല്യൂട്ട്‌ സ്വീകരിക്കും. ഫോഴ്‌സ്‌ രൂപീകരണ യോഗത്തില്‍ ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ആധ്യക്ഷ്യം വഹിച്ചു. മുസ്‌ത്വഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, അബൂബക്‌ര്‍ ഫൈസി മലയമ്മ, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, എം.സി. മായിന്‍ ഹാജി, അയ്യൂബ്‌ കൂളിമാട്‌, ആര്‍.വി.എ സലാം, ഒ.പി.എം. അശ്‌റഫ്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, അബ്ദുസ്സ്വമദ്‌ മുട്ടം, ആസ്വിഫ്‌ പുളിക്കല്‍, സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍, സലീം നീലഞ്ചേരി പങ്കെടുത്തു. റശീദ്‌ ഫൈസി വെള്ളായിക്കോട്‌ സ്വാഗതവും ഇബ്‌റാഹീം എടവച്ചാല്‍ നന്ദിയും പറഞ്ഞു.

-റിയാസ് ടി. അലി

കരിയര്‍ വിന്‍ഡോ - സ്റ്റേറ്റ് ഉദ്ഘാടനം 18/04/2010 (ഇന്ന്) തിരൂര്‍


തങ്ങളോടു വിശദീകരണം തേടാന്‍ എസ്.ഡി.പി.ഐ വളര്‍ന്നിട്ടില്ല

±Y¢´j¢¸¤t:hQ®k¢o® CuY¢o¡f¢ ¨Ê ±dOjX g¡Lh¡i¢ Fo®.¨J.Fo®.Fo®.Fe® ±Y¢´j¢¸¤t ©hKk¡ J½¢×¢ dai¡±Y o«MT¢¸¢µ¤ DT¤Ø¤Ék i¢v c¢¼¤ Bj«g¢µ i±Y ¨¨lJ£¶® ±Y¢´j¢¸¤j¢v oh¡d¢µ¤.c¡e¢ Ao®Aa¢ ©c±YY§« cvJ¢. Y¡Q¤À£u a¡j¢h¢ , p¡j¢o® poc¢ ,se£K® DT¤Ø¤Ék,Kk£v ¨h¶¨½v,Y¤T¹¢i 21 A«L¹w Q¡Zi¢v AX¢ c¢j¼¤. Y¤Tt¼¤ cT¼ ¨d¡Y¤ ©iL·¢v o«Ì¡c ¨o±J¶s¢ o·¡t dÉ¿¥t h¤K¬±dg¡nX« cT·¢.Bk¸¤ri¢v d¡X´¡T® Y¹w ´® ©c¨j i¤Ù¡i o«gl« Y¹w Y¨¼ l¢ma£Jj¢´X¨h¼ o¤V¡¸¢Jq¤¨T Blm¬« Aly¨T c¡m·¢¨Ê Y¤T´¨h¼® A©Àp« dsº¤.

-റിയാസ് ടി. അലി

പ്രതിഷേധ ജാഥ നടത്തി


എസ്.കെ.എസ്.എസ്.എഫ് മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ വിജയം മുന്നില്‍ കണ്ട് വിറളിപൂണ്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില് സംസ്ഥാന എസ്.കെ.എസ്.എസ്.എസ്.എഫ് പ്രസിഡണ്ടും ഏവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പൊന്നോമന പുത്രന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ കൈയേറ്റം ചെയ്യാന്ശ്രമിച്ചതില്‍ പ്രതിശേധിച്ച്‌ ത്രിക്കരിപ്പുര്‍ മേഖല കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി താജുദ്ദീന്‍ ദാരിമി ,ഹാരിസ്‌ ഹസനി, നാഫി അസ്‌അദി കുഞ്ഞബ്ദുല്ല മാസ്റ്റര്‍,ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം,സുബൈര്‍ പടന്ന ,സഈദ്‌ പടന്ന തുടങ്ങിയവര്‍ നേത്രത്വം നല്‍കി

തീരദേശ മേഖലകളില്‍ ആവേശമുയര്‍ത്തി ബൈക്ക്‌ റാലി

ത്രിക്കരിപ്പുര്‍ : മജ്‌ ലിസ്‌ ഇന്‍തിസ്വാബിന്‍റെ പ്രചരണഭാഗമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ത്രിക്കരിപ്പുര്‍ മേഖല കമ്മിറ്റി ബൈക്ക്‌ റാലി സംഘടിപ്പിച്ചു .ടി.കെ.സി ഖാദര്‍ഹാജി ജാഥാ ക്യാപ്‌റ്റന്‍ ഹാരിസ്‌ ഹസനിക്ക്‌ പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക്‌ 2 നു ചെറുവത്തൂറ്‍ കുന്നുമ്മല്‍ പള്ളി മഖാം സിയാറത്തോടു കൂടി ആരംഭിച്ച ബൈക്ക റാലി വൈകീട്ട്‌ ആറിനു മടക്കരയില്‍ സമാപിച്ചു

പാണക്കാട് തങ്ങളോട് വിശദീകരണം തേടാന്‍ എസ്.ഡി.പി.ഐ. വളര്‍ന്നിട്ടില്ല - എസ്.കെ.എസ്.എസ്.എഫ്.

മലപ്പുറം: പാണക്കാട് തങ്ങളോട് വിശദീകരണം തേടാന്‍മാത്രം എസ്.ഡി.പി.ഐ. വളര്‍ന്നിട്ടില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ അബ്ബാസലി തങ്ങളെ കൈയേറ്റം ചെയ്യാനും സ്വീകരണ പരിപാടി അലങ്കോലപ്പെടുത്താനും ശ്രമിച്ച എസ്.ഡി.പി.ഐ. വിഷയത്തെ വളച്ചൊടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സ്വീകരണ സമ്മേളന വേദിയിലേക്ക് എസ്.ഡി.പി.ഐ.ക്കാര്‍ കയറിവന്നതെന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. പാണക്കാട് തങ്ങള്‍മാരെ വിമര്‍ശിക്കാനും വിലകുറച്ച് കാണിക്കാനും മുമ്പും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ എസ്.കെ.എസ്.എസ്.എഫ്. ഗൗരവമായിട്ടാണ് കാണുന്നത്. സമൂഹത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദിനംപ്രതി പേരും ആദര്‍ശവും മാറ്റുന്നവര്‍ രാഷ്ട്രീയ കുപ്പായമണിഞ്ഞ് സമൂഹത്തെ വഞ്ചിക്കാന്‍ ശ്രമിച്ചാല്‍ നടക്കുന്നതല്ലെന്നും എസ്.കെ.എസ്.എസ്.എഫ്.ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ആശിഖ് കുഴിപ്പുറം അധ്യക്ഷത വഹിച്ചു.സത്താര്‍ പന്തല്ലൂര്‍, ശമീര്‍ ഫൈസി ഒടമല, റഷീം ചുഴലി, റഫീഖ് അഹമ്മദ്, ഷംസുദ്ദീന്‍ ഒഴുകൂര്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജലീല്‍ ഫൈസി അരിമ്പ്ര, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, റഹീം കൊടശ്ശേരി, ഇ. സാജിദ് മൗലവി, സഹീര്‍ അന്‍വരി എന്നിവര്‍ സംബന്ധിച്ചു.

അബ്ബാസലി തങ്ങളെ അവഹേളിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: സംസ്ഥാനം മുഴുവന്‍ സംഘടനയുടെ സന്ദേശം കൈമാറാന്‍ തീര്‍ത്തും നിയമാനുസൃതമായി അനുമതി ലഭിച്ചതിന്‌ ശേഷം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശയാത്രക്ക്‌ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലെ സ്വീകരണ കേന്ദ്രത്തിലെ വേദിയിലും സദസ്സിലും എങ്ങനെയാണ്‌ എസ്‌.ഡി.പിഐ പ്രവര്‍ത്തകര്‍ അവരുടെ സപ്ലിമെന്റുമായി വന്നതെന്നും സ്റ്റേജില്‍ കയറിയതും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്തിനെന്നും വ്യക്തമാക്കണമെന്ന്‌ എസ്‌.കെ.എസ്‌.
എസ്‌.എഫ്‌ ആവശ്യപ്പെട്ടു. അബ്ബാസലി തങ്ങളുള്ള വേദിയും സ്വീകരണ കേന്ദ്രവും അലങ്കോലപ്പെടുത്തുകയും വീണ്ടും ബാലിശമായ പ്രസ്‌താവനകള്‍ നടത്തിക്കൊണ്ടിരി
ക്കുകയും ചെയ്യുന്നത്‌ നിര്‍ത്തണമെന്ന്‌ എസ്‌.കെ.എസ്‌.
എസ്‌.എഫ്‌ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യ
പ്പെട്ടു.
പാണക്കാട്‌ കുടുംബത്തോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കല്‍ ആത്മാര്‍ഥതയോടെയാണെങ്കില്‍ സംഘടന പിരിച്ചുവിടാനും മതേതര ജനാധിപത്യ മാര്‍ഗമവ
ലംബിക്കാനുമാണ്‌ എസ്‌.ഡി.പി.ഐ തയ്യാറാവേണ്ടത്‌. അബ്ബാസലി തങ്ങളോട്‌ പരസ്യമായി വിശദീകരണം ചോദിക്കാന്‍ മാത്രം മജീദ്‌ ഫൈസിയോ എസ്‌.ഡി.പി.ഐ യോ വളര്‍ന്നിട്ടില്ല. ഭൂരിപക്ഷ ഭീകരതയും ന്യൂനപക്ഷ ഭീകരതയും ഒരു പോലെ അപകടകരമായതു കൊണ്ടാണ്‌ ഫാഷിസ്റ്റു സംഘടനയായ ആര്‍.എസ്‌.എസി
നെയും എസ്‌.ഡി.പി.ഐയെയും എതിര്‍ക്കുന്നത്‌. എന്നാല്‍, മുസ്‌ലിം സംഘടനയില്‍ നിന്നുള്ള ഒരു തീവ്രവാദ പ്രസ്ഥാനമെന്ന നിലയില്‍ എസ്‌.ഡി.പി.ഐയെ എതിര്‍ക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കൂടുതല്‍ പ്രതിജ്ഞാബദ്ധമാണ്‌.
തുടക്കത്തില്‍ മതപരവും പിന്നീട്‌ സാംസ്‌കാരികവും ഇപ്പോള്‍ രാഷ്ട്രീയമായും രൂപാന്തരപ്പെട്ടുവന്ന എസ്‌.ഡി.പി.ഐ ഏതുവേഷം സ്വീകരിച്ചാലും അപകടകാരികള്‍ തന്നെയാണ്‌. ഇവരെ കേവലം ഒരു രാഷ്ട്രീയപാര്‍ട്ടിയായി അംഗീകരിക്കാന്‍ സംഘടന തയ്യാറല്ല. അഫ്‌ഗാനിസ്ഥാന്റെ മലമടക്കുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കഞ്ചാവ്‌-മയക്കുമരുന്നു മാഫിയകളില്‍ നിന്നും പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്‌.ഐയില്‍ നിന്നും പണം സ്വീകരിച്ച്‌ ഇന്ത്യാ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്‌ ഇന്ത്യന്‍ ഇന്റലിജന്‍സില്‍ നിന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാക്കള്‍ പണം കൈപറ്റുന്നുണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. ഈ കാര്യം എവിടെ തെളിയിക്കണമെങ്കിലും സംഘടന തയ്യാറാണ്‌. ഇന്റലിജന്‍സില്‍ നിന്നും എസ്‌.കെ.എസ്‌.
എസ്‌.എഫ്‌ നേതാക്കള്‍ പണം കൈപറ്റുന്നുണ്ടെന്ന ആരോപണം തെളിയിക്കാന്‍ മജീദ്‌ ഫൈസി തയ്യാറാവണം. സമൂഹത്തില്‍ ഏറെ ബഹുമാനം നല്‍കിവരുന്ന പാണക്കാട്‌ സയ്യിദ്‌ കുടുംബത്തെ അവഹേളിക്കാന്‍ ശ്രമിച്ച കാരണത്താല്‍ സംഘടനക്കകത്തുണ്ടായ അഭിപ്രായ വ്യത്യാസം മറച്ചുവെക്കാനാണ്‌ എസ്‌.കെ.എസ്‌.എസ്‌എഫില്‍ വിഭാഗീയ
തയുണ്ടെന്നുള്ള പരാമര്‍ശം. പാണക്കാട്‌ സയ്യിദന്മാരുടെയും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച്‌ പ്രവര്‍ത്തിക്കലാണ്‌ സംഘടനയുടെ മാര്‍ഗം.
എസ്‌.ഡി.പി.ഐയുടെ ഇത്തരത്തിലുള്ള നീക്കങ്ങളെ ഏതു നിലക്കും പ്രതിരോധിക്കാന്‍ സംഘടന സുസജ്ജമാണ്‌. സമാധാനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇവരെ തിരിച്ചറിയണമെന്നും കേവലം തെരഞ്ഞെടുപ്പ്‌ വിജയത്തിനു വേണ്ടി ഇവരെ ഉപയോഗിക്കുന്നതില്‍ നിന്ന്‌ മാറിനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വൈ.പ്രസി. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, ബശീര്‍ ദാരിമി തളങ്കര, അബൂബക്‌ര്‌ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി.കെ. വയനാട്‌, സത്താര്‍ പന്തലൂര്‍, അബ്ദുല്ല ദാരിമി കൊട്ടില, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, സിയാദ്‌ ചെമ്പറക്കി, ഷാനവാസ്‌ കണിയാപുരം, അയ്യൂബ്‌ കൂളിമാട്‌ പ്രസംഗിച്ചു.
ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ബശീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

-റിയാസ് ടി. അലി

മുജീബ് റഹ്‍മാനിക്ക് ഒന്നാം സ്ഥാനം

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ അരങ്ങേറിയ വാശിയേറിയ അറബി അന്താക്ഷരി ( മുഷാ'അറ ) മത്സരത്തില്‍ ജിദ്ദയില്‍ നിന്നുള്ള മുജീബ് റഹ്മാനി വിജയിയായി. യു.എ.ഇ യില്‍ നിന്നുള്ള റാക്ക് ബുഖാരി രണ്ടാം സ്ഥാനവും ദമാമില്‍ നിന്നുള്ള മലബാര്‍ ഉംറ സര്‍വിസ് മൂന്നാം സ്ഥാനവും നേടി നിരവധി ആളുകള്‍ പങ്കെടുത്ത മത്സരത്തില്‍ കാര്യമായി നേരിട്ട് ഏറ്റു മുട്ടിയത്‌ യു എ ഇ ക്കാരും സൗദിക്കാരും തമ്മില്‍ ആയിരിന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ സമയ പരിതി അവസാനിക്കുമ്പോള്‍ വിജയിക്കുമെന്ന വാശിയില്‍ പോരാടിയ മുജീബ് റഹ്മാനിയെ മറികടക്കാന്‍ മറ്റാര്‍ക്കുമായില്ല

മുജീബ് റഹ്മാനിക്കും റാക്ക് ബുഖാരിക്കുംമലബാര്‍ ഉംറ സര്‍വിസിനും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ അഭിനന്ദനങ്ങള്‍
അറിയിച്ചു

എസ്.കെ.എസ്.എസ്.എഫ്. മൈമൂന്‍ നഗര്‍ ശാഖാ സമ്മേളനം 26ന്

കുമ്പള : എസ്.കെ.എസ്.എസ്.എഫ്. മൈമൂന്‍ നഗര്‍ ശാഖാ 12ആം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സമ്മേളനത്തില്‍ 26ന് ഏഴുമണിക്ക് റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രസംഗിക്കും. 28ന് വൈകുന്നേരം 4 മണിക്ക് നാസര്‍ ഫൈസി കൂടത്തായി പ്രഭാഷണം നടത്തും.

സി.എം.ഉസ്താദ് അനുസ്മരണവും ദിഖ്ര്‍ ഹല്‍ഖയും

കന്തല്‍ (കാസറഗോഡ്) : കന്തല്‍ മണിയംപാറ എസ്.കെ.എസ്.എസ്.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എം.ഉസ്താദ് അനുസ്മരണവും ദിഖ്ര്‍ ഹല്‍ഖയും നടത്തി. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുസ്സലാം ദാരിമി, മമ്മു മുസ്ല്യാര്‍,അഷ്‌റഫ് അസ്ഹരി, ഖാസിം ഫൈസി, റഫീഖ് ദാരിമി,ഹസൈനാര്‍ മൗലവി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഖാസിം ദാരിമി, എം.എ.കന്തന്‍ ദാരിമി, ആസിഫലി കന്തന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് കെ.എസ്.അലിതങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി.

മതസൌഹാര്‍ദം പ്രചരിപ്പിക്കണം: പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി തങ്ങള്‍

ആലുവ : മതസൌഹാര്‍ദവും ജീവിത മൂല്യങ്ങളുമാണ്‌ യുവജനംപ്രചരിപ്പിക്കേണ്ട സന്ദേശമെന്നു പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി തങ്ങള്‍ പ്രസ്‌താവിച്ചു. എസ്കെഎസ്‌എസ്‌എഫ്‌ നാഷനല്‍ ഡെലിഗേറ്റ്സ്‌ ക്യാമ്പസ്‌ സംസ്ഥാന സന്ദേശയാത്രയ്ക്കു നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അബ്ബാസ്‌ അലി തങ്ങള്‍. എന്‍.കെ. മുഹമ്മദ്‌ ഫൈസി അധ്യക്ഷനായ ചടങ്ങില്‍ ഇ.എസ്‌. ഹസന്‍ ഫൈസി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

സഹോദര സമുദായ ബന്ധങ്ങള്‍ വളര്‍ത്തണം

കയ്പമംഗലം : യുവതലമുറ സഹോദര സമുദായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്‌ മുന്നിട്ടിറങ്ങണമെന്ന്‌ എസ്കെഎസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍. എസ്കെഎസ്‌എസ്‌എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബിണ്റ്റെ ഭാഗമായുള്ള സന്ദേശയാത്രയ്ക്ക്‌ മൂന്നുപീടികയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.കെ. അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ പ്രസിഡണ്റ്റ്‌ എസ്‌.എം.കെ. തങ്ങള്‍ പ്രസംഗിച്ചു.

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശ ജാഥ ചാവക്കാട്ട്‌.

ചാവക്കാട്‌ : തീവ്രവാദവുമായി മുന്നോട്ടു പോകുന്ന സംഘടനകളും നേതാക്കളും മുസ്‌ലിം സമൂഹത്തിന്‌ അപമാനമാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും എസ്കെഎസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. എസ്കെഎസ്‌എസ്‌എഫ്‌ 20ആം വാര്‍ഷിക ആഘോഷത്തിന്‍റെ തൃശൂര്‍ പര്യടനം സമാപനം കുറിച്ച്‌ ചാവക്കാട്ട്‌ നടത്തിയ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശ ജാഥയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും സ്നേഹവും ഉണ്ടാക്കുന്നതില്‍ സമസ്‌തയുടെ പങ്ക്‌ അവിഭാജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ പ്രസിഡണ്റ്റ്‌ പി.ടി. കുഞ്ഞിമുഹമ്മദ്‌ മുസല്യാര്‍, ഇര്‍ഷാദ്‌ യമാനി ചാലിയം, മുസ്‌തഫ അഷറഫി പാലക്കാട്‌, മുഹമ്മദ്‌ ഫൈസി ഒണമ്പിള്ളി, നാസര്‍ ഫൈസി തിരുവത്ര, സത്താര്‍ ദാരിമി തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.

സന്ദേശയാത്രയ്ക്ക്‌ ജില്ലയിലേക് സ്വീകരണം

പെരുമ്പിലാവ്‌ (തൃശൂര്‍) : എസ്കെഎസ്‌എസ്‌എഫ്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ നടത്തുന്ന 'മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌' ദേശീയ ഡലിഗേറ്റ്‌ ക്യാംപസിണ്റ്റെ സന്ദേശയാത്രയ്ക്ക്‌ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡണ്റ്റ്‌ പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നയിക്കുന്ന ജാഥയെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍നിന്നു ബൈക്ക്‌ റാലിയോടെയാണ്‌ ആനയിച്ചത്‌. ജില്ലാ പ്രസിഡണ്റ്റ്‌ കബീര്‍ ഫൈസി പുത്തന്‍ചിറ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറര്‍ മുഹമ്മദ്‌ ഫൈസി ഓണപ്പിള്ളി, സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂറ്‍, ഇബ്രാഹിം ഫൈസി പഴുന്നാന, സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശയാത്രയ്ക്ക് സ്വീകരണം - പാലക്കാട്‌

ആനക്കര (പാലക്കാട്‌) : എസ്.കെ.എസ്.എഫ്. നേതൃത്വത്തിലുള്ള മജ്‌ലിസ് ഇന്‍തിസ്വാബ് സംസ്ഥാന സന്ദേശയാത്രയ്ക്ക് കുമരനല്ലൂരില്‍ സ്വീകരണംനല്കി. പാണക്കാട് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. എം.വി. ഇസ്മയില്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സി.കോയക്കുട്ടി മുസ്‌ലിയാര്‍, ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി, സത്താര്‍ പന്തല്ലൂര്‍, ടി.ടി.അബ്ദുള്ളക്കുട്ടി, ഹൈദര്‍അലി സഅദി, ബഷീര്‍ ഫൈസി, മുസ്തഫ അഷ്‌റഫലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശയാത്രയ്ക്ക് സ്വീകരണം - കൂത്തുപറമ്പ്‌

കൂത്തുപറമ്പ്‌ (കണ്ണൂര്‍) : മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷനല്‍ ഡലിഗേറ്റ്സ്‌ ക്യാംപസ്‌ ഉത്തരമേഖലാ സന്ദേശ യാത്രയ്ക്ക്‌ എസ്കെഎസ്‌എസ്‌എഫ്‌ മേഖലാ കമ്മിറ്റി സ്വീകരണം നല്‍കി. നസീര്‍ മൂര്യാട്‌ അധ്യക്ഷത വഹിച്ചു.മുന്‍ സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ റസാഖ്‌ ബുസ്‌താനി ഉദ്ഘാടനം ചെയ്‌തു. ജാഥാ ലീഡര്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, ഇബ്രാഹിം എടവച്ചാല്‍, സിദ്ദിഖ്‌ ഫൈസി, അബ്ദുല്ല ദാരിമി കൊട്ടില, കെ.അലി ദാരിമി, ജുനൈദ്‌ സഅദി, സലാം ദാരിമി, പി.ഇസ്മായില്‍, സി.പി.ഒ.മുഹമ്മദ്‌ ഹാജി, അബ്ദുല്‍ ബാഖി, സലിം മാലിക്ക്‌, സിദ്ദിക്ക്‌ പാറാല്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കോട്‌ വച്ച്‌ നിരവധി മോട്ടോര്‍ സൈക്കിളുകളുടെ അകമ്പടിയോടെയാണ്‌ ജാഥയെ നഗരത്തിലേക്ക്‌ ആനയിച്ചത്‌.

എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം

കുമ്പള: എസ്.കെ.എസ്.എസ്.എഫ്. മൈമൂന്‍ നഗര്‍ ശാഖാ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സമ്മേളനത്തില്‍ 26ന് ഏഴുമണിക്ക് റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രസംഗിക്കും. 28ന് വൈകുന്നേരം 4 മണിക്ക് നാസര്‍ ഫൈസി കൂടത്തായും പ്രഭാഷണം നടത്തും.

അനുസ്മരണ സമ്മേളനവും ദിഖ്ര്‍ഹല്‍ഖയും

കന്തല്‍: കന്തല്‍ മണിയംപാറ എസ്.കെ.എസ്.എസ്.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എം.ഉസ്താദ് അനുസ്മരണവും ദിഖ്ര്‍ ഹല്‍ഖയും നടത്തി. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുസ്സലാം ദാരിമി, മമ്മു മുസ്ല്യാര്‍,അഷ്‌റഫ് അസ്ഹരി, ഖാസിം ഫൈസി, റഫീഖ് ദാരിമി,ഹസൈനാര്‍ മൗലവി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഖാസിം ദാരിമി, എം.എ.കന്തന്‍ ദാരിമി, ആസിഫലി കന്തന്‍ എന്നിവര്‍ സംസാരിക്കും. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് കെ.എസ്.അലിതങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി.

സയ്യിദ് ഉമറലി ശിഹാബ്തങ്ങള്‍ സ്മാരക കെട്ടിട തറക്കല്ലിടല്‍ ശനിയാഴ്ച

മലപ്പുറം: കൊണ്ടോട്ടി സയ്യിദ് ഉമറലി ശിഹാബ്തങ്ങള്‍ സ്മാരക സുന്നിമഹല്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ തറക്കല്ലിടും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പത്തോളം വിദ്യാഭ്യാസ സാമൂഹികക്ഷേമ ദീനി പ്രവര്‍ത്തന വിഭാഗങ്ങളും നിസ്‌കാരഹാള്‍, ഓഡിറ്റോറിയം, സമസ്തയുടെ നേതൃത്വത്തിലുള്ള വിവിധ സംഘടന ഓഫീസുകള്‍ എന്നിവ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമെന്ന് എസ്.കെ.പി.എം. തങ്ങള്‍ നെടിയിരുപ്പ്, എ.ടി. തങ്ങള്‍, കെ.പി. ബാപ്പുഹാജി, അബ്ദുള്‍കരീം ദാരിമി, അബൂഹാജി, കോപ്പിലാന്‍, ബാബുഹാജി എന്നിവര്‍ പറഞ്ഞു.

സന്ദേശയാത്ര: അബ്ബാസലി തങ്ങള്‍ക്ക്‌ നേരെ സുഡാപ്പികളുടെ കയ്യേറ്റ ശ്രമം

ആലപ്പുഴ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബിന്റെ വിജയം മുന്നില്‍ കണ്ട്‌ വിറളിപൂണ്ട എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ സംസ്ഥാന എസ്‌.കെ.എസ്‌.എസ്‌.എസ്‌.എഫ്‌ പ്രസിഡണ്ടും ഏവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെ പൊന്നോമന പുത്രന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട്‌ തങ്ങളും സ്റ്റേറ്റ്‌ നേതാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. അല്‍പം മുമ്പാണ്‌ സംഭവം നടന്നത്‌ (9.45 )
സംസ്ഥാന നേതാക്കള്‍ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ വിശദീകരണം നടത്തുമ്പോള്‍ സ്റ്റേജിലേക്ക്‌ കയറിവന്ന ഏതാനും എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഒരു ലഘുലേഖ തങ്ങലുടെ നേരെ നീട്ടി അവരുടെ യാത്രയിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. പിന്നീട്‌ നേതാക്കള്‍ക്കു നേരെ തിരിയുകയായിരുന്നു.
പിന്നീട്‌ വന്‍ പോലീസ്‌ സംഘം സ്ഥലത്തെത്തി. ശേഷം നിയമപാലകരെയും തിങ്ങിനിറഞ്ഞ സദസ്സിനെയും സാക്ഷിയാക്കി മലയമ്മ അബൂബക്‌ര്‍ ഫൈസിയുടെ ഉജ്വല പ്രസംഗം ഏവരെയും വികാരം കൊള്ളിച്ചു. സച്ചരിതര്‍ സഞ്ചരിച്ച മാര്‍ഗത്തിലൂടെ അനുസ്യൂതം മുന്നേറുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തരുടെ മുന്നേറ്റത്തെ ഭീഷണി കൊണ്ടും അക്രമം കൊണ്ടും എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനം സദസ്സ്‌ വന്‍ തക്‌ബീര്‍ധ്വനികളോടെ എതിരേറ്റു.

-റിയാസ് ടി. അലി

മലപ്പുറം ജില്ല ആവേശ പൂര്‍വ്വം സ്വീകരിച്ചു.

കരിങ്കല്ലത്താണി യിലെ സ്വീകരണ സമ്മേളനത്തില്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പ്രസംഗിക്കുന്നു.


മലപ്പുറം: ആദര്‍ശ വൈകല്യങ്ങളില്‍ നിന്ന്‌ കേരള മുസ്‌ലിംകളെ സംരക്ഷിച്ചതില്‍ സമസ്‌ത വഹിച്ച പങ്ക്‌ അദ്വിതീയമാണെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മുസ്‌ലിം സമൂഹത്തിന്റെ ആദര്‍ശത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നതില്‍ സമസ്‌തയും പോഷകഘടകങ്ങളും ഇന്നേവരെ വീഴ്‌ച വരുത്തിയിട്ടില്ല. പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത പുത്തനാശയക്കാര്‍ക്ക്‌ തങ്ങളുടെ ആദര്‍ശങ്ങളുമായി മുന്നോട്ടുപോകാനാവാത്ത ദുരവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്‌.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബിന്റെ പ്രചാരാണാര്‍ഥം സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖലാ സന്ദേശയാത്രക്ക്‌ കരിങ്കല്ലത്താണിയില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കാലത്ത്‌ മണ്ണാര്‍ക്കാട്‌ നിന്ന്‌ ആരംഭിച്ച പ്രയാണയാത്രക്ക്‌ പാലക്കാട്‌ ജില്ലയില്‍ ആവേശോജ്വല വരവേല്‍പാണ്‌ ലഭിച്ചത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം സ്വാദിഖ്‌ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. ചെര്‍പ്പുളശ്ശേരി, കൊപ്പം, കുമരനെല്ലൂര്‍, പൊന്നാനി, ചങ്ങരംകുളം, കുന്ദംകുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ചാവക്കാട്‌ വമ്പിച്ച പൊതുസമ്മേളനത്തോടെ സമാപിച്ചു.
ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അബൂബക്‌ര്‍ ഫൈസി മലയമ്മ, പുറങ്ങ്‌ മൊയ്‌തീന്‍ മൗലവി, സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ്‌ മൗലവി, അയ്യൂബ്‌ കൂളിമാട്‌, കബീര്‍ അന്‍വരി, അബ്ദുല്‍ ഖാദര്‍ ഫൈസി, മുസ്‌ത്വഫ അശ്‌റഫി, ഇസ്‌മാഈല്‍ ഹാജി, മരക്കാര്‍ ഹാജി, അയ്യൂബ്‌ കൂളിമാട്‌, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ പ്രസംഗിച്ചു.

-റിയാസ് ടി. അലി

സന്ദേശയാത്രക്ക്‌ കണ്ണൂരില്‍ രാജോചിത വരവേല്‍പ്‌


കോഴിക്കോട്‌: മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ നയിക്കുന്ന ഉത്തരമേഖലാ സന്ദേശയാത്രക്ക്‌ കണ്ണൂരില്‍ രാജോചിത വരവേല്‍പ്‌. പാനൂരില്‍ മുസ്‌ത്വഫ ദാരിമി അടിവാരത്തിന്റെ അധ്യക്ഷതയില്‍ കെ.വി. സൂപ്പി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. മമ്മുട്ടി മാസ്റ്റര്‍, റശീദ്‌ ഫൈസി വെള്ളായിക്കോട്‌ പ്രസംഗിച്ചു. ജാഥാനായകന്‍ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ പ്രസംഗിച്ചു. ഇസ്‌ലാം സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും മാനവിക ഐക്യത്തിന്റെയും പ്രതീകമാണെന്നും ഇസ്‌ലാമി
നെ ജിഹാദിന്റെ മതമായി വ്യാഖ്യാനിക്കപ്പെടുന്നത്‌ നീതീകരിക്കാനാവില്ലെന്നും തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിന്റെ അനുസ്യൂതമായ വളര്‍ച്ചയില്‍ അസൂയപൂണ്ട ശത്രുക്കളാണ്‌ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്‌. പ്രമാണങ്ങളെ വികലമാക്കി മുസ്‌ലിം യുവാക്കളെ വൈകാരികമായി ആവേശം കൊള്ളിക്കുന്ന ഒരു പറ്റം സാമൂഹ്യവിരുദ്ധരുടെ ദുഷ്‌ചെയ്‌തികള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്‌. മതത്തിന്റെ പേരില്‍ സംഘടിച്ച ഇക്കൂട്ടര്‍ സമുദായത്തിന്റെ ശക്തമായ എതിര്‍പ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ രാഷ്ട്രീയ മുഖംമൂടിയണി
ഞ്ഞിരിക്കുകയാണ്‌ - തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കൂത്തുപറമ്പില്‍ നസീര്‍ മൗലവിയുടെ അധ്യക്ഷതയില്‍ അബ്ദുര്‍റസാഖ്‌ ബുസ്‌താനി ഉദ്‌ഘാടനം ചെയ്‌തു. ജുനൈദ്‌ സഅ്‌ദി, അലി ദാരിമി, അഹ്‌മദ്‌ ഹാജി, മുഹമ്മദ്‌ തരുവണ പ്രസംഗിച്ചു. മട്ടന്നൂരില്‍ കുഞ്ഞാലി ബാഖവി ആധ്യക്ഷ്യം വഹിച്ചു. മമ്മുട്ടി മാസ്റ്റര്‍, ആര്‍.വി.എ സലാം, റശീദ്‌ മുണ്ടേരി, മൊയ്‌തു ഹാജി പാലത്തായി, എസ്‌.കെ. ഹംസ ഹാജി പ്രസംഗിച്ചു. ഇരിക്കൂറില്‍ അബ്ദുസ്സലാം ആധ്യക്ഷ്യം വഹിച്ചു. അബ്ദുല്ല മദനി ഉദ്‌ഘാടനം ചെയ്‌തു. സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്ല ദാരിമി കൊട്ടില, ഇബ്‌റാഹീം ഫൈസി എടവച്ചാല്‍, മൊയ്‌തു മൗലവി മക്കിയാട്‌ പ്രസംഗിച്ചു. കമ്പില്‍ ആറ്റക്കോയ തങ്ങള്‍, മുണ്ടേരിയില്‍ റഈസ്‌ അസ്‌അദി, അഞ്ചരക്കണ്ടിയില്‍ അബ്ദുര്‍റഹ്‌മാന്‍ കല്ലായി ഉദ്‌ഘാടനം ചെയ്‌തു. 7 മണിക്ക്‌ വമ്പിച്ച പൊതുസമ്മേളനത്തോടെ തളിപ്പറമ്പില്‌ഡ സമാപിച്ചു.
വ്യാഴം 9 ന്‌ ചെറുവത്തൂര്‍, 10 ന്‌ നീലേശ്വരം. 11 ന്‌ കാഞ്ഞങ്ങാട്‌, 12 ന്‌ കാസര്‍ഗോഡ്‌, 1 ന്‌ കുമ്പള, 3 ന്‌ ഉപ്പള, 4 ന്‌ ഹൊസങ്കടി, 5 ന്‌ മംഗലാപുരത്ത്‌ പൊതുസമ്മേളനത്തോടെ സമാപിക്കും.

-റിയാസ് ടി. അലി

മതങ്ങളോടുള്ള കമ്യൂണിസ്റ്റ്‌ മമത ശുദ്ധകാപട്യം: അബ്ബാസലി തങ്ങള്‍


കോഴിക്കോട്‌: കമ്യൂണിസം മത വിരുദ്ധമായ പ്രത്യയശാസ്‌ത്രമാണെന്ന്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. ഒരു മുസ്‌ലിമിന്‌ കമ്യൂണിസത്തിന്റെ പ്രത്യയശാസ്‌ത്രത്തെ സ്വീകരിക്കാനാവില്ല. ഇസ്‌ലാമിനെ തകര്‍ക്കാനും അവഹേളിക്കാനും കിട്ടിയ ഒരവസരവും കമ്യൂണിസ്റ്റുകള്‍ പാഴാക്കിയിട്ടില്ല.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ ദക്ഷിണമേഖലാ സന്ദേശയാത്രക്ക്‌ ലഭിച്ച സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലാഭങ്ങള്‍ക്ക്‌ വേണ്ടി മതങ്ങളോട്‌ മമത കാണിക്കുന്ന കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ അവരോധിക്കപ്പെടുമ്പോഴൊക്കെ മതങ്ങള്‍ക്കെതിരെ വാളെടുത്തിട്ടുണ്ട്‌. കേരളത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാന്‍ പല ശ്രമങ്ങളും നടന്നുവരുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ ഇസ്‌ലാമിനെതിരെ ഹിഡന്‍ അജണ്ടകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന്‌ മുസ്‌ലിം സമൂഹം ഒന്നിക്കണമെന്ന്‌ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യൂനുസ്‌ കുഞ്ഞ്‌ എം.എല്‍.എ, എ.എം. പരീത്‌ എറണാംകുളം, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തലൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ, കെ.എന്‍.എസ്‌. മൗലവി, അയ്യൂബ്‌ കൂളിമാട്‌, പുറങ്ങ്‌ മൊയ്‌തീന്‍ മൗലവ, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, കുഞ്ഞാലന്‍കുട്ടി ഫൈസി, ജവാദ്‌ ബാഖവി, സിയാദ്‌ ചെമ്പറക്കി, ഇബ്‌റാഹീം ഫൈസി പഴുന്നാന, ബശീര്‍ ഫൈസി ദേശമംഗലം പ്രസംഗിച്ചു.
വ്യാഴം 9 ന്‌ അമ്പലപ്പുഴ, 10 ന്‌ തൃക്കുന്നപ്പുഴ, 11 ന്‌ കായംകുളം, 12 ന്‌ കരുണാഗപ്പള്ളി, 1 ന്‌ പള്ളിമുക്ക്‌, 3 ന്‌ ആലംകോട്‌, 4 ന്‌ കണിയാപുരം, 5 ന്‌ ബീമാപള്ളി, 6 ന്‌ വിഴിഞ്ഞത്ത്‌ പൊതു സമ്മേളനത്തോടെ സമാപിക്കും.

-റിയാസ് ടി. അലി

എസ്.വൈ.എസ് എന്നും തീവ്രവാദത്തിനെതിരെ- സാദിഖലിതങ്ങള്‍

മഞ്ചേരി: യുവസമൂഹം തീവ്രവാദ- നിരീശ്വര പ്രസ്ഥാനങ്ങള്‍ക്കടിപ്പെട്ട് രാജ്യത്ത് നാശംവിതയ്ക്കുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച സംഘടനയാണ് എസ്.വൈ.എസ് എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് ഏറനാട് മണ്ഡലം സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എം.പി. മുഹമ്മദ്മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.പി. മുസ്തഫല്‍ഫൈസി, കെ.എ. റഹ്മാന്‍ഫൈസി, കെ.പി. അബ്ദുറഹ്മാന്‍മുസ്‌ലിയാര്‍, ഹസ്സന്‍ഫൈസി പന്നിപ്പാറ, പി. അബ്ദുറഹ്മാന്‍മുസ്‌ലിയാര്‍, സി.എം കുട്ടിസഖാഫി, എം. സുല്‍ഫിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

മാനു മുസ്‍ലിയാര്‍ - മഹത്തായ മാതൃക



ജിദ്ദ : ഇന്നത്തെക്കാലത്ത് പുറത്ത ശത്രുക്കളെക്കാളേറെ നാം കരുതിയിരിക്കേണ്ടത്ത അകത്തെ ശത്രുക്കളെയാണെന്നും ഭിന്നതയുടെയും അനൈക്യത്തിന്‍റെയും സ്വരങ്ങള്‍ ഏത് കോണില്‍ നിന്നുയര്‍ന്നു വന്നാലും അതിനെതിരെ ശക്തമായി ഒന്നിച്ചു നില്‍ക്കേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണെന്നും ദാറുന്നജാത്ത് ഇസ്‍‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍ . എ. അഭിപ്രായപ്പെട്ടു. ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദ കമ്മിറ്റി ശറഫിയ്യ റിലാക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ജീവിത വിശുദ്ധികൊണ്ട് ധര്‍മ്മ പാത വെട്ടിത്തെളിയിച്ച നിസ്വാര്‍ത്ഥ പണ്ഡിതനായിരുന്നു കെ.ടി. മാനു മുസ്‍ലിയാര്‍ . അദ്ദേഹത്തിന്‍റെ ചെരിപ്പ് വഹിക്കാന്‍ പോലും അര്‍ഹതയില്ലാത്ത എളിയവനാണ് സംഗതിവശാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി വന്നത്. എങ്കിലും മാനു മുസ്‍ലിയാര്‍ കാണിച്ചു തന്ന പാതയില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവുന്നതൊക്കെ ചെയ്യുമെന്നും ആ മരിക്കാത്ത ഓര്‍മ്മകള്‍ അതിന് ശക്തി പകരുന്നുണ്ടെന്നും ഉമ്മര്‍ സാഹിബ് പറഞ്ഞു.


സ്വന്തം സാമ്രാജ്യ വികസനത്തിനും സ്വാര്‍തഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റം വരെ പോവാനും മടി കാണിക്കാത്ത അഭിനവ സമൂഹത്തിന് കെ.ടി. മാനു മുസ്‍ലിയാരുടെ ജീവിതവും ദര്‍ശനങ്ങളും എക്കാലത്തും മാതൃകയാണ്. ജീവിതം മാത്രമല്ല, മരണവും ചരിത്ര സംഭവമായത് അകത്തും പുറത്തും വിശുദ്ധി കാത്തു സൂക്ഷിക്കാനായതു കൊണ്ടാണ്. മാനു മുസ്‍ലിയാര്‍ ആസൂത്രണം ചെയ്ത പല പദ്ധതികളും പ്രതീക്ഷിച്ചതിലേറെ വേഗത്തില്‍ വിജയിപ്പിച്ച പ്രവാസി സമൂഹം അദ്ദേഹം ബാക്കിവെച്ചു പോയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനും സര്‍വാത്മനാ മുന്നോട്ട് വരണമെന്നും ഉമ്മര്‍ സാഹിബ് ആവശ്യപ്പെട്ടു.


ദാറുന്നജാത്ത് ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദാ കമ്മിറ്റിയുടെ പ്രവര്‍ത്തന നയരേഖ കമ്മിറ്റി സെക്രട്ടറി ഇ.കെ. യൂസുഫ് ഉമ്മര്‍ സാഹിബിന് കൈമാറി. പടിപ്പുര ഉസ്‍മാന്‍ , പുളിയക്കുന്നന്‍ അബ്ദു ഹാജി, മജീദ് പുകയൂര്‍ , കെ.വി.എ. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ഫൈസി മാന്പുഴ സ്വാഗതവും പുത്തൂര്‍ ഉമര്‍ നന്ദിയും പറഞ്ഞു.

ടീന്‍ ടീം ക്യാന്പ് - സ്റ്റേറ്റ് ഉദ്ഘാടനം 14/04/2010 (ഇന്ന്) കണ്ണൂര്‍


സംയുക്ത ജമാഅത്ത് ഖാസിയായി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ സ്ഥാനമേറ്റു



മേല്‍പറമ്പ് (കാസറഗോഡ്): മഹാനായ സി എം അബ്ദുല്ലഹ് മൌലവിയുടെ പിന്കാമിയായി അതെ കുടുംബത്തില്‍ നിന്നും ആ മഹാന്‍റെ ആനന്ദരവനായ സലാലയിലെ ഒരു വ്യാഴാവട്ടക്കാലം അറബികളുടെ ശയ്ഖായിരുന്ന ലോകത്തെ ഉന്നത കലാലയത്തിലെ ഇസ്ലാമിക ബിരുദ ധാരിയായ പണ്ഡിത ശ്രേഷ്ടന്‍ ത്വാഖ അഹമദ്‌ മൌലവി അല്‍അസ്ഹരി നാടിന്‍റെയും നാട്ടുകാരുടെയും അഭിമാന സ്ഥാനത്തേക്ക്‌. മര്‍ഹും.സി.എം.അബ്ദുള്ള മൗലവി ഖാസി സ്ഥാനം അലങ്കരിച്ചിരുന്ന ചെമ്പരിക്ക സംയുക്ത ജമാഅത്തിലെ 40 ഓളം മഹല്ലുകളില്‍ ഖാസിയായി പ്രസ്തുത മഹല്ലുകള്‍ ബൈഅത്ത് ചെയ്ത ബഹു.ഖാസിയാറകത്ത് ത്വാഖ അഹമ്മദ് മൗലവി അല്‍അസ്ഹരി സ്ഥാനമേറ്റു. നിലവില്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസികൂടിയാണ് അദ്ദേഹം.


ദഫ്മുട്ടുകളുടെയും, വൊളണ്ടിയര്‍മാരുടെയും, ഒട്ടകങ്ങളുടെയും അകമ്പടിയോടുകൂടി കീഴൂരില്‍ നിന്നും ത്വാഖ അഹമ്മദ് മൗലവിയെ മേല്‍പറമ്പിലേക്ക് തുറന്ന വാഹനത്തില്‍ ആനയിച്ചു.
ഷഹീദേ മില്ലത്ത്‌ സി എം അബ്ദുല്ലഹ് മൌലവി നഗറില്‍ (മേല്‍പറമ്പ് ജമാഅത്ത് പള്ളിപരിസരത്ത്) നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രൗഢഗംഭീരമായ സദസ്സില്‍ വെച്ച് തലപ്പാവ് അണിയിച്ച് സ്ഥാനാരോഹണം നടത്തി.പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുറസ്സാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തി. എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മേല്‍പറമ്പ പ്രാര്‍ത്ഥന ചൊല്ലി. സി.എച്ച് അബ്ദുല്ല മൗലവി (പള്ളിക്കര ഖാസി), ഇ.കെ. മഹമൂദ് മുസ്ലിയാര്‍ (നീലേശ്വരം ഖാസി), യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (ജന.സെക്രട്ടറി സമസ്ത കാസര്‍കോട്), അഡ്വ.മുഹമ്മദ്‌ ഫൈസി ഓണംപള്ളി, ഹമീദ് കളനാട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ, കല്ലട്ര അബ്ബാസ് ഹാജി, സി.എം.ഉബൈദുള്ള മൗലവി ചെമ്പരിക്ക, കെ.പി.കെ തങ്ങള്‍ മാസ്തിക്കുണ്ട്, കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, യു.ടി.ഖാദര്‍ കര്‍ണാടക എം.എല്‍.എ, എന്‍.എ ഹാരിസ് കര്‍ണാടക എം.എല്‍.എ, പാദൂര്‍ കുഞ്ഞാമു ഹാജി, മെട്രോ മുഹമ്മദ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.കെ. പൂക്കോയ തങ്ങള്‍, എം.സി.ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, എം.എസ്.മുഹമ്മദ് കുഞ്ഞി, സി.എ അഹമ്മദ് ഷാഫി, മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

പുതിയ ഖാസിക്ക് സ്വീകരണം നല്കി

കുണിയ: ഖാസിയായി തിരഞ്ഞെടുക്കപ്പെട്ട ത്വാഖ അഹമ്മദ് മൗലവി അല്‍-അസ്ഹരിക്ക് കുണിയ ഷറഫുല്‍ ഇസ്ലാം ജഅമാഅത്ത് സ്വീകരണം നല്കി. ജമാഅത്ത് പ്രസിഡന്റ് ടി.കെ.അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഖാദര്‍ ബാഖവി, ഇബ്രാഹിം കുണിയ, കെ.കെ.അബ്ദുല്‍ റഹ്മാന്‍ മൗലവി, അഹമ്മദ് ദാരിമി, ബദറുദ്ധിന്‍ ചെങ്കള, ബി.അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹമീദ് കുണിയ ഖാസിയെ പരിചയപ്പെടുത്തി. ഹക്കീം കാനത്തില്‍ സ്വാഗതവും ഷറഫുദ്ദിന്‍ നന്ദിയും പറഞ്ഞു

മജ്‌ലിസ് ഇന്‍തിസ്വാബ് സന്ദേശയാത്ര ഇന്ന് വയനാട്ടില്‍

കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ഏപ്രില്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടത്തുന്ന മജ്‌ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്‌സ് കാമ്പസിന്റെ പ്രചാരണാര്‍ഥം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സന്ദേശയാത്ര ചൊവ്വാഴ്ച വയനാട്ടില്‍ പര്യടനം നടത്തും.

ഒന്‍പതുമണിക്ക് ലക്കിടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി. അബ്ദുള്ളക്കുട്ടി ദാരിമി, കെ.കെ. അഹമ്മദ്ഹാജി, ഇബ്രാഹിം ഫൈസി പേരാല്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരണം നല്കും. തുടര്‍ന്ന് വൈത്തിരിയില്‍ ഉദ്ഘാടന സമ്മേളനം. 10.30ന് കമ്പളക്കാട്, 11 മണിക്ക് ബത്തേരി, 12 മണിക്ക് പനമരം, ഒരുമണിക്ക് മാനന്തവാടി, 2.30ന് തരുവണ എന്നിവിടങ്ങളില്‍ സ്വീകരണം നല്കും.

സമസ്ത ഒമ്പത് മദ്രസകള്‍ക്ക് അംഗീകാരം നല്‍കി

മലപ്പുറം: സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി ഒമ്പത് മദ്രസകള്‍ക്കുകൂടി അംഗീകാരം നല്‍കി. വയനാട്. കാസര്‍കോട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓരോ മദ്രസകള്‍ക്കും മലപ്പുറം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ രണ്ടുവീതം മദ്രസകള്‍ക്കുമാണ് അംഗീകാരം നല്‍കിയത്. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8911 ആയി.

വിവാഹ രജിസ്‌ട്രേഷന്‍ നിയമം മുഖേന ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള മുസ്‌ലിങ്ങളുടെ ഭരണഘടനാ അവകാശത്തില്‍ ഇടപെടുന്നതിനെതിരെയും മഹല്ല് സംവിധാനം തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന നീക്കത്തിനെതിരെയും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ടി.കെ.എം ബാവമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, സി.കെ.എം സ്വാദിഖ്മുസ്‌ലിയാര്‍, വി.ഇ. മോയിന്‍ഹാജി, എന്‍.എ.കെ ഹാജി, ടി.കെ. പരീക്കുട്ടിഹാജി, എം.സി. മായിന്‍ഹാജി, എം.കെ.എ കുഞ്ഞിമുഹമ്മദ്മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സുന്നി സമ്മേളനം ബഹുജനറാലി നടത്തി

വളാഞ്ചേരി: 'ആദര്‍ശവ്യതിയാനത്തിനെതിരെ' എന്ന പ്രമേയവുമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് സുന്നി സമ്മേളനം കാടാമ്പുഴയില്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജനറാലി പിലാത്തറയില്‍ നിന്നാരംഭിച്ച് കാടാമ്പുഴ ടൗണിലെ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ സമാപിച്ചു. കെ.എച്ച്.റസാഖ്, ഒ.കെ.കുഞ്ഞുട്ടി, മുഹമ്മദലി ദാരിമി കരേക്കാട്, അബ്ദുള്‍ മജീദ് ബാഖവി മൂര്‍ക്കനാട്, നാസര്‍ ഫൈസി, എം.കെ.അബു മൗലവി, പി.വി.നാസിമുദ്ദീന്‍, ഒ.പി.കുഞ്ഞിമുഹമ്മദ്, ചോയി മഠത്തില്‍ ഹംസ, കെ.പി.കുഞ്ഞാലിഹാജി, എം.സലിം, തുറക്കല്‍ അബൂബക്കര്‍, എ.കെ.മുസ്തഫ, അലിക്കുട്ടി ഹാജി, സി.മൂസ്സ എന്നിവര്‍ നേതൃത്വം നല്‍കി.

മജ്‌ലിസ്‌ ഇന്‍തിസ്വാബിന്‌ വിപുലമായ ഫണ്ട്‌ ശേഖരിക്കുന്നു

കോഴിക്കോട്‌ : ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ അടുത്ത പത്ത്‌ വര്‍ഷത്തേക്കുള്ള പ്രൊജക്ട്‌ സമര്‍പ്പിച്ചുകൊണ്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഏപ്രില്‍ 23, 24. 25 ന്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ നടത്തുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്‌ വിപുലമായ ഫണ്ട്‌ ശേഖരിക്കാന്‍ സ്വാഗതസംഘ യോഗം തീരുമാനിച്ചു.
കേരളത്തില്‍ നിന്ന്‌ 25,000 പ്രതിനിധികളും ഇതര സ്റ്റേറ്റുകളില്‍ നിന്ന്‌ 500 പ്രതിനിധികളും 25 ന്‌ സമാപനസമ്മേളനത്തില്‍ 10 ലക്ഷം പൊതുജനങ്ങളും മജ്‌ലിസ്‌ ഇന്‍തിസ്വാബില്‍ പങ്കെടുക്കുകയാണ്‌. മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ ഇസ്‌ലാമിക ദഅ്‌വാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‌ തെരഞ്ഞെടുക്കപ്പെട്ട 10,000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ 2020 വരെയുള്ള ദഅ്‌വാ പ്രൊജക്ട്‌ സമര്‍പ്പിച്ചുകൊണ്ടാണ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നടക്കുന്നത്‌. സമ്മേളന നടത്തിപ്പിനായി ഏപ്രില്‍ 16 ന്‌ വെള്ളിയാഴ്‌ച എല്ലാ പള്ളികളില്‍ നിന്നും മറ്റുമായി ഫണ്ട്‌ ശേഖരിക്കുകയാണ്‌. മഹല്ല്‌ കമ്മറ്റികള്‍ ഏപ്രില്‍ 17 ന്‌ ശനിയാഴ്‌ച ശാഖാ കമ്മറ്റികള്‍ മുഖേന ജില്ലാ കേന്ദ്രങ്ങളില്‍ ഫണ്ട്‌ ഏല്‍പിക്കണം.
ഫണ്ട്‌ സ്വീകരിക്കുന്ന കേന്ദ്രങ്ങളും കണ്‍വീനര്‍മാരും:
കാസര്‍ഗോഡ്‌ ജില്ല: സമസ്‌ത ഓഫീസ്‌- അബ്ദുല്ല ദാരിമികൊട്ടില, കണ്ണൂര്‍: ഇസ്ലാമിക്‌ സെന്റര്‍- റശീദ്‌ ഫൈസി വെള്ളായിക്കോട്‌, കോഴിക്കോട്‌: ഇസ്‌ലാമിക്‌ സെന്റര്‍-സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മലപ്പുറം: സുന്നിമഹല്‍, ദാറുല്‍ ഹുദാ- ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, സത്താര്‍ പന്തലൂര്‍, പാലക്കാട്‌: സമസ്‌ത കാര്യാലയം - സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, തൃശൂര്‍: എം.ഐ.സി മസ്‌ജിദ്‌ - ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, എറണാംകുളം: ഇസ്‌ലാമിക്‌ സെന്റര്‍ പെരുമ്പാവൂര്‍- ഹബീബ്‌ ഫൈസി കോട്ടോപ്പാടം, ആലപ്പുഴ: ജില്ലാ ഓഫീസ്‌ അമ്പലപ്പുഴ-ബശീര്‍ പനങ്ങാങ്ങര, കൊല്ലം: റസ്റ്റ്‌ ഹൗസ്‌ - ഷാനവാസ്‌ കണിയാപുരം, തിരുവനന്തപുരം - നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസ കണിയാപുരം - ജവാദ്‌ ബാഖവി, നീലഗിരി: ഗൂഡല്ലൂര്‍ ജുമാമസ്‌ജിദ്‌-അലി കെ. വയനാട്‌, ദ.കന്നട: മസ്‌ജിദ്‌ ബില്‍ഡിംഗ്‌ കല്ലുടുക്ക - ആരിഫ്‌ ഫൈസി, കൊടക്‌: മുസ്‌ലിം ഓര്‍ഫനേജ്‌ സിദ്ദാപുരം - ഉമര്‍ ദാരിമി. 18 ന്‌ ഞായറാഴ്‌ച സംസ്ഥാന സ്വാഗതസംഘം ഓഫീസില്‍ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഏറ്റുവാങ്ങും.
സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌, സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, പിണങ്ങോട്‌ അബൂബക്‌ര്‍, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍, റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം, മുസ്‌ത്വഫ മുണ്ടുപാറ, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, അബ്ദുര്‍റസാഖ്‌ ബുസ്‌താനി, ഷാഹുല്‍ ഹമീദ്‌ മേല്‍മുറി, സ്വിദ്ദീഖ്‌ ഫൈസി വാളക്കുളം, പി. പി. മുഹമ്മദ്‌ ഫൈസി, ഉമര്‌ ഫൈസി മുക്കം, എം.സി. മായിന്‍ ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, അബൂബക്‌ര്‍ ഫൈസി മലയമ്മ, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, കെ.പി. കോയ, റശീദ്‌ ഫൈസി വെള്ളായിക്കോട്‌, കെ.എന്‍.എസ്‌. മൗലവി, ആര്‍.വി.എ. സലാം, മരക്കാര്‍ ഹാജി, യൂസുഫ്‌ ഫൈസി, ഒ.പി.എം. അശ്‌റഫ്‌, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ സംബന്ധിച്ചു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു.

-റിയാസ് ടി. അലി

അഭിവാദ്യങ്ങള്‍.....



സുന്നി കൈരളിയുടെ മനസ്സറിഞ്ഞ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സയ്യിദ് അബ്ബാസലി തങ്ങളും സയ്യിദ് ഹമീദലി തങ്ങളും മലമടക്കുകളും പട്ടണ പ്രദേശങ്ങളും താണ്ടി മജ്‌ലിസ് ഇന്‍തിസ്വാബിന്റെ സന്ദേശവുമായി പ്രയാണം ആരംഭിച്ചു.... പ്രിയ നേതാക്കള്‍ക്ക് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെയും സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് സൈബര്‍ സെല്ലിന്റെയും അഭിവാദ്യങ്ങള്‍.....

-റിയാസ് ടി. അലി

മജ്‌ലിസ് ഇന്‍തിസ്വാബ് ഉത്തര മേഖലാ സന്ദേശ യാത്രക്ക് ഓമശ്ശേരി യില്‍ ലഭിച്ച സ്വീകരണ യോഗത്തില്‍ ജാഥാനായകന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു.

-റിയാസ് ടി. അലി

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ സന്ദേശയാത്രകള്‍ക്ക്‌ ഉജ്ജ്വല തുടക്കം


കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലം നീണ്ട്‌ നിന്ന ആഘോഷ പരിപാടികള്‍ക്ക്‌ സമാപനം കുറിച്ച്‌ ഈ മാസം 23, 24, 25 തിയ്യതികളില്‍ സമ്പൂര്‍ണ ഇസ്‌ലാമിക സമര്‍പ്പിത സമൂഹത്തിന്‌ എന്ന ലക്ഷ്യവുമായി കോഴിക്കോട്‌ നടക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ പ്രാചാരാണാര്‍ഥം സംഘടി
പ്പിക്കുന്ന സന്ദേശ യാത്രകള്‍ക്ക്‌ എടവണ്ണപ്പാറയില്‍ ഉജ്ജ്വല തുടക്കം. ദക്ഷിണ മേഖലാ ജാഥാ നായകന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ക്കും ഉത്തരമേഖലാ ജാഥാ നായകന്‍ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ക്കും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പതാക നല്‍കിയാണ്‌ യാത്രക്ക്‌ തുടക്കം കുറിച്ചത്‌.

ഇന്ന്‌ വൈകുന്നേരം കണ്ണിയ്യത്ത്‌ ഉസ്‌താദിന്റെ മഖ്‌ബറ സിയാറത്തോടെ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ്‌ ജാഥാ നായകരെ എടവണ്ണപ്പാറയിലേക്ക്‌ ആനയിച്ചത്‌. എടവണ്ണപ്പാറയില്‍ നടന്ന വമ്പിച്ച പൊതു സമ്മേളനത്തില്‍ മുസ്‌ത്വഫ മുണ്ടുപാറ ആധ്യക്ഷ്യം വഹിച്ചു. എം.പി. അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ്‌ ബുസ്‌താനി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അബൂബക്‌ര്‍ ഫൈസി മലയമ്മ, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ബശീര്‍ പനങ്ങാങ്ങര, പുറങ്ങ്‌ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, വി.എസ്‌.കെ. തങ്ങള്‍, അയ്യൂബ്‌ കൂളിമാട്‌, റശീദ്‌ ഫൈസി വെള്ളായിക്കോട്‌, ഇസ്‌മാഈല്‍ ഹാജി ദിബ്ബ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.പി. സഈദ്‌ എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.
നാളെ കാലത്ത്‌ 9 മണിക്ക്‌ മഞ്ചേരിയില്‍ നിന്ന്‌ തുടക്കം കുറിക്കുന്ന ദക്ഷിണ മേഖലാ സന്ദേശയാത്ര 10 മണിക്ക്‌ മോങ്ങം, 11 ന്‌ മലപ്പുറം, 12 ന്‌ കോട്ടക്കല്‍, 3 ന്‌ ചെമ്മാട്‌, 4 ന്‌ തിരൂര്‍, 5 ന്‌ പുത്തനത്താണി, 6ന്‌ വളാഞ്ചേരി, 7 ന്‌ പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. 13 ന്‌ ചൊവ്വ മണ്ണാര്‍ക്കാട്‌ നിന്ന്‌ തുടങ്ങി ചാവക്കാട്‌ സമാപിക്കും.
ഉത്തര മേഖലാ സന്ദേശയാത്ര നാളെ കാലത്ത്‌ 9 മണിക്ക്‌ ഫറോക്ക്‌, 10 ന്‌ അരീക്കാട്‌, 11 ന്‌ പുവ്വാട്ട്‌പറമ്പ്‌, 12 ന്‌ മാവൂര്‍, 1 ന്‌ മുക്കം, 3 ന്‌ ഓമശ്ശേരി, 4 ന്‌ കൊടുവള്ളി, 5 ന്‌ നരിക്കുനി, 6 ന്‌ പൂനൂരില്‍ സമാപനം. 13-ാം തിയ്യതി കാലത്ത 9 മണിക്ക്‌ വയനാട്‌ വൈത്തിരിയില്‍ നിന്ന്‌ ആരംഭിച്ച്‌ വടകരയില്‍ സമാപിക്കും. ഏപ്രില്‍ 15 ന്‌ ഉത്തര മേഖലാ യാത്ര മംഗലാപുരത്തും ദക്ഷിണ മേഖലാ യാത്ര തിരുവനന്തപുരത്തും സമാപി
ക്കും.

-റിയാസ് ടി. അലി

ഖാസി സ്ഥാനാരോഹണചടങ്ങും പൊതുസമ്മേളനവും

കാസര്‍കോട് : കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി സ്ഥാനരോഹണ ചടങ്ങും പൊതുസമ്മേളനവും ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഷഹീദേ മില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ (മേല്‍പറമ്പ് ജമാഅത്ത് പള്ളിക്ക് സമീപം) വെച്ച് നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത വൈസ് പ്രസിഡണ്ടും കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെത്തുടര്‍ന്നാണ് ഖാസിയാറകത്ത് ത്വാഖ അഹമ്മദ് മൗലവി സ്ഥാനമേല്‍ക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചെമ്പരിക്ക മഖാം സിയാറത്ത്. തുടര്‍ന്ന് നിയുക്ത ഖാസിയ പണ്ഡിതന്‍മാരുടെയും നേതാക്കന്‍മാരുടെയും,നാട്ടുകാരുടെയും അകമ്പടിയോടെ കീഴൂരില്‍ നിന്ന് മേല്‍പറമ്പിലേക്ക് ആനയിക്കും. തുടര്‍ന്ന് മേല്‍പറമ്പില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിയുക്ത ഖാസിക്ക് തലപ്പാവ് അണിയിക്കും.

പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദില്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും. എന്‍.എ മുഹമ്മദ് അധ്യക്ഷത വഹിക്കും. സി.എച്ച്. അബ്ദുല്ല മൗലവി. ഇ.കെ. മഹമൂദ് മുസ്ലിയാര്‍,ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍,യു.എം. അബദുല്‍ റഹ്മാന്‍ മുസ്ലിയാര്‍,ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ, കല്ലട്ര അബ്ബാസ് ഹാജി,വൈ.അബ്ദുല്ല കുഞ്ഞി, സി.എം. ഉബൈദുള്ള മൗലവി ചെമ്പരിക്ക,എന്‍.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, കെ.പി.കെ.തങ്ങള്‍ മാസ്തിക്കുണ്ട്, കെ. സലി തങ്ങള്‍ കുമ്പോള്‍. യു.ടി. ഖാദര്‍ എം.എല്‍.എ,പി. എം.എ സലാം എം.എല്‍.എ,എന്‍.എ ഹാരിസ് എം.എല്‍.എ,പാദൂര്‍ കുഞ്ഞാമുഹാജി, മെട്രൊ മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.കെ. പൂക്കോയ തങ്ങള്‍, എം.സി. ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, എം.എസ്. മുഹമ്മദ് കുഞ്ഞി, പി.എ മുഹമ്മദ് കുഞ്ഞി,സി.എ.അഹമ്മദ് ഷാഫി, കല്ലട്ര അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് കളനാട്, മജിദ് ചെമ്പരിക്ക, ഷാഫി കട്ടക്കാല്‍, മൊയ്തീന്‍ കുഞ്ഞി കളനാട്,ഹമീദ് കുണിയ എന്നിവര്‍ പങ്കെടുത്തു.

അജ്മീര്‍ ഖാജാ മെമ്മോറിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ വാര്‍ഷിക മഹാസമ്മേളനം

മഞ്ചേശ്വരം : കജെ-പാത്തൂര്‍ ഖാജാ നഗറിലെ അജ്മീര്‍ ഖാജാ മെമ്മോറിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികവും ജലാല്‍ മൗലാ അക്കാദമി മഹാ സമ്മേളനവും ഏപ്രില്‍ 10 ശനിയാഴ്ച ആരംഭിക്കും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് രാവിലെ 8ന് മംഗലാപുരം ബന്ദര്‍ ജലാല്‍ മൗലാ മഖാംസിയാറത്തോടെ തുടക്കം കുറിക്കും. സയ്യിദ് അത്താവുല്ല തങ്ങള്‍ ഉദ്ദ്യാവര്‍ സിയാറത്തിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 2ന് മൗലീദ് പാരായണത്തിന് ശൈഖുനാകന്യാല മൗലായുടെ പുത്രന്‍ മുഹമ്മദ് സ്വാലിഹ് നേതൃത്വം നല്‍കും.

11ന് ഞായറാഴ്ച രാവിലെ 10ന് പഠന ക്ലാസ് ശംസുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഹൈദര്‍ ദാരിമി ഉദ്ങഘാടനം ചെയ്യും. സമസ്ത കേന്ദ്രമുശാവറ അംഗം ശൈഖുന എം.പി ഉസ്താദ് ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന ഉലമാ- ഉമറാ സംഗമം ബി. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ക്ലാസെടുക്കും. സയ്യിദ് അമീര്‍ തങ്ങള്‍ കുക്കാജെ, കെ.എന്‍ ഇബ്രാഹിം ഹനീഫി, അബ്ബാസ് ദാരിമി,സയ്യിദ് അമീര്‍ തങ്ങള്‍ കന്യ, പി. മാഹിന്‍ ഹാജി, അഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസകള്‍ നേരും.രാത്രി സ്വാലിഹ് മൗലാ വേദിയില്‍ എം.എച്ച് .ആര്‍.ഹംസാ മൗലവി ആന്റ് പാര്‍ട്ടിയുടെ ഇസ്ലാമിക് കഥാപ്രസംഗം ഉണ്ടായിരിക്കും മലാര്‍ ഇബ്രാഹിം മുസ്ലിയാര്‍ പി.ബി അബൂബക്കര്‍ എം.കെ മുഹമ്മദ് ഫൈസി,കെ.എ മുഹമ്മദ് റാസി, ഇബ്രാഹിം പുതിയാരെ സംബന്ധിക്കും.

12ന് തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരള ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ അധ്യക്ഷത വഹിക്കും. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍,മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മുസ്ലിയാര്‍, ഇ.കെ.എം ശരീഫു മുസ്ലിയാര്‍,ബി.കെ അബ്ദുല്‍ ഖാദര്‍ ഹാജി അല്‍ ഖാസിമി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍,സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല,കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ എസ്.പി സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മജ്‌ലിസ് ഇന്‍തിസ്വാബ് സന്ദേശയാത്ര 15ന് ഉപ്പളയില്‍

ഉപ്പള : എസ്.കെ.എസ്.എസ്.എഫ്. ദേശീയ സമ്മേളനമായ മജ്‌ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡലിഗേറ്റ്‌സ് ക്യാമ്പസിന്റെ ഭാഗമായി നടത്തുന്ന ഉത്തരമേഖലാ സന്ദേശയാത്ര 15ന് ഉപ്പളയിലെത്തും. യോഗത്തില്‍ മൂസ കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. ഗോള്‍ഡന്‍ അബ്ദുള്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അബൂബക്കര്‍ സാലുദ് നിസാമി വിഷയം അവതരിപ്പിച്ചു. സയ്യിദ്ഹാജി തങ്ങള്‍, കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍, മൂസ നിസാമി, ടി.എ.മൂസ, എം.പി.മുഹമ്മദ് സഅദി, മൂസ ഹാജി, ഉമര്‍ രാജാവ്, അപ്പോളോ ഉമര്‍, എം.വി.കെ.പള്ളങ്കോട്, ഹോണസ്റ്റ് അബ്ദുല്ല, റിയാസ് ബംബ്രാണ, ഇബ്രാഹിം ഫൈസല്‍ ദാരിമി, ജാബിര്‍ പെരിങ്കടി, ജബ്ബാര്‍ ഉപ്പള, നാസിര്‍ മെഡിക്കല്‍, ബഹ്‌റൈന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം.പി. അബ്ദുള്‍ റഹിമാന്‍ മണ്ണങ്കുഴി സ്വാഗതവും ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

മജ്‍ലിസ് ഇന്‍തിസ്വാബ് വന്‍ വിജയമാക്കും : SKSSF മുംബൈ കമ്മിറ്റി

മുംബൈ : സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് വന്‍ വിജയമാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന സുന്നി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മംബൈ ആസ്ഥാനമായ ഡോംഗ്രി ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജില്‍ എസ്.കെ.എസ്.എസ്.എഫ്. മുംബൈ കമ്മിറ്റി വിളിച്ചു ചേര്‍ത്ത സുന്നി സംഘടനകളുടെ സംയുക്ത യോഗത്തില്‍ ഹാജി സി.എം. ഖാദര്‍ ഭായി അധ്യക്ഷത വഹിച്ചു.

മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ പ്രചരണ സമ്മേളനങ്ങള്‍ 16, 19 തിയ്യതികളില്‍ മുംബൈയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പ്രചരണ സമ്മേളനങ്ങളില്‍ ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡറയക്ടര്‍ ടി.എച്ച്. ദാരിമി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. മജ്‍ലിസ് ഇന്‍തിസ്വാബില്‍ പങ്കെടുക്കുന്നതിന് 51 അംഗ മുംബൈ സംഘം സി.എം. ഖാദര്‍ ഭായ്, സി.എച്ച്. അബ്ദുല്‍ റഹ്‍മാന്‍ സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 21 ന് പുറപ്പെടും.

യോഗത്തില‍ സി.എച്ച്. അബ്ദുറഹ്‍മാന്‍ സാഹിബ്, അസീസ് മാണിയൂര്‍ , ഉമര്‍ ഹുദവി വെളിമുക്ക്, കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി, യാസിര്‍ ഹുദവി, ജലാലുദ്ദീന്‍ ഹുദവി, മുസ്തഫാ ഹുദവി കൊടുവള്ളി, അഡ്വ. മുഹമ്മദ് പാറ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി. അബൂബക്കര്‍ മൗലവി സ്വാഗതവും തംജീദ് ഹുദവി കുടുസ് നന്ദിയും പറഞ്ഞു.

പതാക ദിനം ആചരിച്ചു



എ.ആര്‍ . നഗര്‍ : പാലമടത്തില്‍ ചിന എസ്.കെ.എസ്.എസ്.എഫ്. ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസിന്‍റെ പതാക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. പാലമടത്തില്‍ ചിന ശാഖയുടെ ആഭിമുഖ്യത്തില്‍ പതാക ദിനം ആചരിച്ചു.

മാറാക്കര പഞ്ചായത്ത് സുന്നി സമ്മേളനം

വളാഞ്ചേരി : മാറാക്കര പഞ്ചായത്ത് എസ്.വൈ.എസ്, എസ്.എം.എഫ്, എസ്.കെ.ജെ.എം, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാടാമ്പുഴയില്‍ നടന്ന സുന്നി സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കാടാമ്പുഴ മൂസ്സ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. തൗഹീദ്-തെറ്റും ശരിയും എന്ന വിഷയത്തില്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസ്സെടുത്തു. മാനുട്ടിതങ്ങള്‍, മുഹമ്മദലി ദാരിമി കരേക്കാട്, എന്‍.കെ.മുഹമ്മദ് മുസ്‌ലിയാര്‍, പുല്ലാട്ടില്‍ അലവി മുസ്‌ലിയാര്‍, ഉണ്ണീന്‍കുട്ടി ബാഖവി കരേക്കാട്, അബ്ദുള്‍ ഹമീദ് ഫൈസി മരവട്ടം, അബ്ദുള്ള ഫൈസി മേല്‍മുറി, അബ്ദുല്‍ മജീദ് ബാഖവി, നാസര്‍ ഫൈസി, അലവി മുസ്‌ലിയാര്‍, മുസ്തഫ ഫൈസി, ഏറ്റകത്ത് അബ്ദുറഹാജി, വി.കെ.എം.കുട്ടിമുസ്‌ലിയാര്‍, സുലൈമാന്‍ മുസ്‌ലിയാര്‍, സുലൈമാന്‍ ലത്തീഫി, കല്ലിങ്ങല്‍ റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

കുരുന്ന് കൂട്ടം - സ്റ്റേറ്റ് ഉദ്ഘാടനം 10/04/2010 (ഇന്ന്) കോഴിക്കോട്


തത്സമയ മത പഠന ക്ലാസ്സ്‌ ആലുവയിനിന്നും

‘വെള്ളി വെളിച്ചം’:: ബാങ്കിംഗ്, രക്ത ദാനം, അവയവ മാറ്റം, ക്ലോണിംഗ് തുടങ്ങീ ആധുനിക കാലത്തെ നൂനതമായ വിഷയങ്ങളില്‍ മതപരമായ വീക്ഷണത്തിലുള്ള പഠനാര്‍ഹമായ ക്ലാസ്സ്‌ ഇസ്ലാമിക പണ്ഡിതന്‍ ബഹു:അബ്ദുല്‍ഹമീദ്‌ഖാസിമി (അല്‍അസ്ഹര്‍ഇസ്ലാമിക്‌ആന്‍ഡ്‌ആര്‍ട്സ്‌കോളേജ്,ആലുവ) യുടെ നേത്രത്വത്തില്‍കേരള-ഇസ്ലാമിക്‌ -ക്ലാസ്സ്‌റൂമില്‍ ഇന്ന് മുതല്‍ആരംഭിക്കുന്നു... ക്ലാസ്സ്‌എല്ലാ ചെവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍, സമയം: 7.15സൗദി, 8.15യുഎഇ, 9.45ഇന്ത്യ (ഇന്നത്തെ വിഷയം: സമ്പത്തിന്‍റെ വിനിമയം)

ദാറുല്‍ഹുദയില്‍ ഹജ്ജ് ഹെല്‍പ്പ് ലൈന്‍

ഈവര്‍ഷം ഗവണ്‍മെന്‍റിന് കീഴില്‍ ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഹജ്ജ് അപേക്ഷ സൗജന്യമായി പൂരിപ്പിച്ചു കൊടുക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. സമയം രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ

ബന്ധപ്പെടാവുന്ന നന്പറുകള്‍ 0091 9447107716, 0091 9961914711

ശൈഖ് മുസ്തഫ അഹമ്മദ് ബിന്‍ ഹാമിദ് അവര്‍കള്‍ക്ക് സ്വീകരണം നല്‍കി



പാപ്പിനിശ്ശേരി വെസ്റ്റ് : ഖാദീരിയ്യ ത്വരീഖത്ത് സിറിയന്‍ ഖലീഫ ശൈഖ് മുസ്തഫ അഹമ്മദ് ബിന്‍ ഹാമിദ് അവര്‍കള്‍ക്ക് ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് കോളേജില്‍ സ്വീകരണം നല്‍കി. യോഗം പി.കെ. അബ്ദുസ്സലാം മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ ബഹാഉദ്ദീന്‍ നദ്‍വി ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ പ്രാര്‍ത്ഥന നടത്തി. യൂസുഫ് ബാഖവി മൊറയൂര്‍ , സാബിത്ത് ബാഖവി, ഖാലിദ് ഹാജി, സലാം ഹാജി, കെ. ഇബ്റാഹീം കുട്ടി ഹാജി പ്രസംഗിച്ചു. എസ്കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

ഫത്ഹുല്‍ മുഈന്‍ ക്ലാസ്



ഞായറാഴ്ച (4-4-2010) മുതല്‍ എല്ലാ ആഴ്ചയും ഞായര്‍ , തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 ന് ഫത്ഹുല്‍ മുഈന്‍ ക്ലാസ് നമ്മുടെ കേരളാ ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ദുസ്സലാം ബാഖവി ക്ലാസ്സെടുക്കുന്നു.


ജിദ്ദാ ഇസ്ലാമിക് സെന്ററില്‍ ഫത്ഹുല്‍ മുഈന്‍ ദര്‍സ് ആരംഭിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും രാത്രി നടക്കുന്ന ദര്‍സിന് ഉസ്താദ് കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി ഫൈസി നേതൃത്വം നല്‍കും

മജ്‍ലിസ് ഇന്‍തിസ്വാസ് - ജിദ്ദയില്‍ സ്വാഗതസംഘം രൂപീകരിച്ചു.



ജിദ്ദ : ഏപ്രില്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസ് സമ്മേളനത്തിന്‍റെ ഭാഗമായി ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 ന് വെള്ളിയാഴ്ച ജിദ്ദയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിന്‍റെ വിജയത്തിനായി ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. യോഗത്തില്‍ അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.


അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , പി.കെ. അബ്ദുസ്സലാം ഫൈസി, അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ രക്ഷാധികാരികള്‍ . അബ്ദുല്ല ഫൈസി കുളപ്പറന്പ് (ചെയര്‍മാന്‍ ), അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍ ), സയ്യിദ് ഉബൈദുല്ല തങ്ങള്‍ , അബൂബക്കര്‍ ദാരിമി താമരശ്ശേരി (വൈ. ചെയര്‍മാന്‍ ), ശിഹാബ് കുഴിഞ്ഞൊളം (കണ്‍വീനര്‍ ), മജീദ് പുകയൂര്‍ , അഷ്റഫലി തറയിട്ടാല്‍ (ജോ. കണ്‍വീനര്‍ ), അലവിക്കുട്ടി മുസ്‍ലിയാര്‍ കോടൂര്‍ (ട്രഷറര്‍ ), ഉസ്‍മാന്‍ എടത്തില്‍ , അബ്ദല്ലത്തീഫ് ചാപ്പനങ്ങാടി, സി.കെ. ഷാക്കിര്‍ (പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. ശിഹാബ് കുഴിഞ്ഞൊളം സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു.

സ്ത്രീകള്‍ ദിശാബോധമുള്ളവരാവുക : അബ്ദുറഹ്‍മാന്‍ അല്‍ഖാസിമി



ദമാം : സ്ത്രീസമൂഹം കുടുംബത്തിന്‍റെ കരുത്താണ്. അവള്‍ മതപരമായ ദിശാബോധമുള്ളവരായാല്‍ കുടുംബത്തെയും സമുദായത്തെയും നേരിന്‍റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആലപ്പുഴ ശംസുല്‍ ഉലമ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ അബ്ദുറഹ്‍മാന്‍ അല്‍ഖാസിമി പ്രസ്താവിച്ചു.


ദമാം എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി സഫ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിമാസ മതപ്രഭാഷണ പരന്പരയുടെ പ്രഥമ പരിപാടിയില്‍ കുടുംബ ജീവിതം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം സി.എച്ച്. മൗലവിയുടെ അധ്യക്ഷതയില്‍ സഫ പോളിക്ലിനിക് എം.ഡി. മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ മൗലവി മുതിരമണ്ണ ബുര്‍ദ്ദ ആലാപനം ചെയ്തു. അബൂബക്കര്‍ ഹാജി ആനമങ്ങാട്, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും ഖാസിം ദാരിമി അടൂര്‍ നന്ദിയും പറഞ്ഞു.

ഖാസി സ്ഥാനം ചോദിച്ചുവാങ്ങുന്നത് ആപല്‍ക്കരം

കാസര്‍കോട് : മഹല്ലുകളിലെ ഖാസി സ്ഥാനം ചോദിച്ചു വാങ്ങുന്നത് ആപല്‍ക്കരമാണെന്ന് എം.എസ്.തങ്ങള്‍ മദനി പൊവ്വല്‍ പറഞ്ഞു. കുണിയ ശാഖ എസ്.കെ.എസ്.എസ്.എഫ് സുന്നി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരീശ്വരവാദക്കാരെ കൂട്ടുപിടിച്ച് കൊണ്ട് മഹല്ല ഭരണങ്ങള്‍ കൈയ്യടക്കാന്‍ ശ്രമിക്കുന്നതും ഭാവിയില്‍ വന്‍ വിപത്ത് തന്നെ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുന്നത്ത് ജമാഅത്തിന് പകരം സമ്പത്് ജമാഅത്ത് എന്ന ആശയം കൈക്കൊള്ളുന്നത് ആശ്വസകരമല്ലായെന്നും,നിയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവിയെപ്പറ്റി അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മുന്‍ കാലങ്ങളിലും സമസ്തയുടെ ഉന്നതരായ പല പണ്ഡിത ശ്രേഷ്ഠന്‍മാരുടെയും പേരില്‍ ഒരുപാട് അപവാദങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും അത്തരം പ്രചരണങ്ങള്‍ കൊണ്ടൊന്നും സമസ്തയെന്ന മഹാസാഗരത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ റസാഖ് ബുസ്താനി പ്രസ്താവിച്ചു.

നിയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവിയെ സംബന്ധിച്ച് കെ.എ.എച്ച് വടക്കുപ്പുറം എഴുതി കുണിയ ശാഖ എസ്.കെ.എസ്.എസ്.എഫ് പ്രസിദ്ധീകരിച്ച ലഘുലേഖ എം.എസ് മദനി തങ്ങള്‍ ജമാഅത്ത് പ്രസിഡന്റ് ടി.കെ. അബ്ദുല്‍റഹ്മാന്‍ ഹാജിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ഇബ്രാഹിം കുണിയ അധ്യക്ഷത വഹിച്ചു. കെ.യു.ദാവൂദ് ചിത്താരി, അബ്ദുല്ല ദാരിമി തോട്ടം, കരിം കുണിയ, മൊയ്തു കുണിയ,സ്വാലിഹ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഷറഫുദ്ദിന്‍ കെ.എം. സ്വാഗതവും, ജാഫര്‍ കെ.എച്ച്. നന്ദിയും പറഞ്ഞു.

സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണ സമ്മേളനം ഞായറാഴ്‌ച

കാസര്‍കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌.ബെദിര കമ്മിറ്റി സംഘടിപ്പിക്കുന്ന ഖാസി സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണ സമ്മേളനവും മജ്‌ലിസ്‌ ഇന്‍ത്വിസാബ്‌ പ്രചാരണവും ഞായറാഴ്‌ച വൈകുന്നേരം ആറ്‌ മണിക്ക്‌ സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്യും. പി.എസ്‌. ഇബ്രാഹിം ഫൈസി പള്ളങ്കോട്‌ അധ്യക്ഷത വഹിക്കും.സിദ്ദീഖ്‌ നദ്‌വി ചേരൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. സി.ടി.അഹമ്മദലി എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന്‌ പ്രസംഗിക്കും.

മാനവികതയുടെ സൗഹാര്‍ദം ഇസ്‌ലാമിന്റെ മുഖമുദ്ര-സ്വാദിഖലി ശിഹാബ് തങ്ങള്‍



ബദിയഡുക്ക (കാസറഗോഡ്) : തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും പ്രോത്സാഹനംനല്‍കുന്നവരെ കരുതിയിരിക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നവരെ അകറ്റണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാനവികതയുടെ സൗഹാര്‍ദ്ദം ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നും അദ്ദേഹംപറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ബദിയഡുക്ക മേഖലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ അധ്യക്ഷതവഹിച്ചു. സമസ്ത കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍റഹ്മാന്‍ മൗലവി, സി.എം.ഉസ്താദ് അനുസ്മരണപ്രഭാഷണം നടത്തി. ജില്ലയിലെ ഏറ്റവും നല്ല ജനകീയ പൊതുപ്രവര്‍ത്തകനുള്ള ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പി.ബി.അബ്ദുറസാഖിനും ഏറ്റവുംനല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ശിഹാബ്തങ്ങള്‍ സ്മാരക യൂത്ത് അവാര്‍ഡ് സി.വി.സ്വാദിഖിനും നല്‍കി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എം.ഫസലുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സി.എ.അബൂബക്കര്‍,ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, അബ്ദുറസ്സാഖ് ദാരിമി,ആലിക്കുഞ്ഞി ദാരിമി, കോട്ട അബ്ദുല്‍റഹ്മാന്‍ ഹാജി,ബദ്‌റുദ്ദീന്‍ താസിം, ഹമീദ്‌കേളോട്ട്, ഹാരിസ് ദാരിമി, മാഹിന്‍ കേളോട്ട്, കണ്ണൂര്‍ അബ്ദുല്ലമാഷ്, ഹാഷിം അരിയില്‍, സുഹൈര്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം സ്വാഗതവും വൈ. ഹനീഫ കുമ്പടാജെ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്‌ : സമസ്‌ത വൈസ്‌ പ്രസിഡന്റും മംഗലാപുരം ഖാസിയുമായിരുന്നസി.എം.അബ്ദുല്ല മൗലവിയുടെ മരണം സംബന്ധമായ അന്വേഷണം സി.ബി.ഐ സംഘംഏറ്റെടുക്കുന്നതിന്‌ ആവശ്യമായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നുംസി.ബി.ഐയിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എസ്‌.കെ.എസ്‌.എഫ്‌നേതാക്കാളോട്‌ പറഞ്ഞു.ഖാസിയുടെ മരണം സംബന്ധമായ കേസ്‌ സി.ബി.ഐഏറ്റെടുത്ത്‌ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌കേന്ദ്രമന്ത്രിക്ക്‌ ജില്ലാ നേതാക്കള്‍ നിവേദനം നല്‍കി.അബൂബക്കര്‍സാലുദ്‌ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എം.എ.ഖലീല്‍, ഹാരിസ്‌ ദാരിമിബെദിര, റഷീദ്‌ ബെളിഞ്ചം തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ജെ.ഐ.സി.യില്‍



ആത്മീയതയിലേക്ക് തിരിച്ചു നടക്കലാണ് ലോകം നേരിടുന്ന അസമാധാനത്തിന്ഏക പരിഹാരമെന്നുംപ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും സങ്കീര്‍ണത കള്‍ക്കിടയിലും പ്രകാശത്തിന്റെ ഇസ്ലാമിക തുരുത്തുകള്‍ സൃഷ്ടിക്കാനും ആത്മീയതയിലേക്ക് വഴി നടത്താന്‍ വേദി ഒരുക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹാമാനെന്നും ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ശാശ്വത ജീവിതത്തിലേക്ക് മുതല്ക്കുട്ടുണ്ടാക്കണമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി ഫൈസി ആധ്യക്ഷ്യം വഹിച്ചു .തെറ്റത്ത് മുഹമ്മദ്‌ കുട്ടി ഹാജി, ഉമര്‍ പുറത്തില്‍, അലി ഫൈസി മാനന്തേരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി, സയ്യിദ് സീതിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ സ്വാഗതവും അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ നന്ദി യും പറഞ്ഞു

പതാക ദിനം ആചരിച്ചു



മംജേശ്വരം : എസ്.കെ.എസ്.എസ്.എഫ് ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എപ്രില്‍ 23,24,25 തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന മജ്ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിക്കേറ്റ്‌സ്‌ കാമ്പസിന്റെ പതാക ദിനത്തോടനുബന്ധിച്ച്‌ മച്ചംപാടി ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്‍റര്‍, എസ്.കെ.എസ്.എസ്.എഫ് മച്ചംപാടി ശാഖയുടെ ആഭിമുഖ്യത്തില്‍ പതാക ദിനം ആചരിച്ചു

സമ്മര്‍ ഗൈഡ്‌ 2010 വിദ്യാഭ്യാസ കാമ്പയിന്‍ ഏപ്രില്‍ മെയ്‌ മാസങ്ങളില്‍

കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ട്രെന്റ്‌ ഏപ്രില്‍ 5 മുതല്‍ മെയ്‌ 31 വരെ സമ്മര്‍ ഗൈഡ്‌ 2010 എന്ന പേരില്‍ വ്യത്യസ്‌ത പരിപാടികളോടെ അവധിക്കാല വിദ്യാഭ്യാസ കാമ്പയിന്‍ ആചരിക്കുന്നു. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക്‌ അവധിക്കാലത്തിന്റെ ആഘോഷമായി �കുരുന്നുകൂട്ടം�, സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക്‌ �ടീന്‍ ടീം ക്യാമ്പ്‌��, എസ്‌.എസ്‌.എല്‍.സി പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠന മാര്‍ഗദര്‍ശനത്തിന്‌ �കരിയര്‍ വിന്‍ഡോ�- ഗൈഡന്‍സ്‌ ക്ലാസ്സുകള്‍, �കരിയര്‍ എക്‌സ്‌പോ�-വിദ്യാഭ്യാസ പ്രദര്‍ശനം, സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക്‌ ജില്ലാ തലങ്ങളില്‍ ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ്‌-എക്‌സലന്‍ഷ്യ, മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ എന്‍ട്രന്‍സ്‌ കൗണ്‍സലിംഗ്‌ �ഗേറ്റ്‌വേ� തുടങ്ങിയവയാണ്‌ കാമ്പയിന്‍ കാലയളവിലെ പ്രധാന പരിപാടികള്‍.
വിവിധ പരിപാടികളുടെ സംസ്ഥാന തല ഉദ്‌ഘാടനങ്ങള്‍, കരിയര്‍ എക്‌സ്‌പോ ഏപില്‍ എട്ടിന്‌ കാസറഗോഡ്‌ തൃക്കരിപ്പൂരിലും കുരുന്നുകൂട്ടം പത്തിന്‌ കോഴിക്കോട്‌ കുറ്റിക്കാട്ടൂരും ടീന്‍ ടീം ക്യാമ്പ്‌ 15 ന്‌ കണ്ണൂരിലും കരിയര്‍ വിന്‍ഡോ 18 ന്‌ മലപ്പുറം തിരൂരിലും നടക്കും. പരിപാടികള്‍ക്കാവശ്യമായ ഫാക്കല്‍റ്റികളെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ലഭ്യമാകും. ഫോണ്‍: 0495 2700177, 9895755257

രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും ഇന്ന്

രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും 2010 ഏപ്രില്‍ 4 ഞായര്‍ (ഇന്ന്) രാവിലെ 9 മുതല്‍ രാത്രി 10 മണി വരെ ശംസുല്‍ ഉലമ നഗര്‍ മുഴങ്ങാടിയില്‍ നടക്കും. (ഇര്‍ഷാദു സ്വിബിയാന്‍ സെക്കണ്ടറി മദ്റസ)

വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദഫ് മത്സരത്തില്‍ ജില്ലയിലെ വിവിധ ടീമുകള്‍ മാറ്റുരക്കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ഉദ്ഘാടന പ്രഭാഷണം നടത്തും.

ഫത്ഹുല്‍ മുഈന്‍ ക്ലാസ് ഇസ്‍ലാമിക് ക്ലാസ് റൂമില്‍

ഞായറാഴ്ച (4-4-2010) മുതല്‍ എല്ലാ ആഴ്ചയും ഞായര്‍ , തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 ന് ഫത്ഹുല്‍ മുഈന്‍ ക്ലാസ് നമ്മുടെ കേരളാ ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ദുസ്സലാം ബാഖവി ക്ലാസ്സെടുക്കുന്നു.

ട്രെന്‍റ് അവധിക്കാല കാന്പയിന്‍






കരിയര്‍ എക്സ്പോ - സ്റ്റേറ്റ് ഉദ്ഘാടനം 08/04/2010 തൃക്കരിപ്പൂര്‍


കുരുന്ന് കൂട്ടം - സ്റ്റേറ്റ് ഉദ്ഘാടനം 10/04/2010 കോഴിക്കോട്



ടീന്‍ ടീം ക്യാന്പ് - സ്റ്റേറ്റ് ഉദ്ഘാടനം 14/04/2010
കണ്ണൂര്‍

കരിയര്‍ വിന്‍ഡോ - സ്റ്റേറ്റ് ഉദ്ഘാടനം 18/04/2010 തിരൂര്‍

മുഹ്‍യുദ്ദീന്‍ മാല സാര്‍വ്വകാലികം : എം.പി. മുസ്‍തഫല്‍ ഫൈസി



കേരളീയ മുസ്‍ലിം സമാജത്തില്‍ പ്രചുരപ്രചാരം നേടിയ മുഹ്‍യിദ്ദീന്‍ മാല കാലികപ്രസക്തമാണെന്ന എം.പി മുസ്ഥഫല് ഫൈസി അഭിപ്രായപ്പെട്ടു. മുഹ്‍യിദ്ദീന്‍ മാലയെപ്പോലോത്ത കീര്‍ത്തന കാവ്യങ്ങളെ അന്ധമായി എതിര്‍ക്കുന്നത് വിശദമായി പഠിക്കാന് തയ്യാറാവാത്തത് കൊണ്ടും പഠനങ്ങളിലെ സങ്കുചിത മനസ്കത കൊണ്ടുമാണെന്നും അദ്ദേഹം പറഞ്ഞു.


ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ് സംഘടിപ്പിച്ച മുഹ്‍യിദ്ദീന്‍ മാലയെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹ്‍യിദ്ദീന്‍ മാലയിലെ ഓരോ വരികളും പ്രമാണനിബദ്ധമാണ്. മുന്‍ഗാമികളായ പണ്ഡിതര്‍ അതിനെ പൂര്‍ണ്ണമായും ളള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പത്ത് നൂറ്റൂണ്ടുകള്‍ക്കപ്പുറത്ത് ജീവിച്ചിരുന്ന സമൂഹത്തിന്‍റെ ആത്മീയോത്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച മുഹ്‍യിദ്ദീന്‍ ശൈഖിന്‍റെ വ്യക്തിത്വം എതിരാളികള്‍ പോലും അംഗീകരിച്ചതാണ്.


ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ. ഖാദിര്‍ കുട്ടി ഫൈസി, മൊയ്തീന് കുട്ടി ഫൈസി എന്നിവര് പ്രസംഗിച്ചു.

ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്‍താദ് അനുസ്മരണം സംഘടിപ്പിച്ചു.



പാപ്പിനിശ്ശേരി വെസ്റ്റ് : പണ്ഡിത ലോകത്തെ അതുല്യ പ്രതിഭകളായ കണ്ണിയത്ത് അഹ്‍മദ് മുസ്‍ലിയാര്‍ , ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാര്‍ അനുസ്മരണവും മൗലിദ് പാരായണവും ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് കോളേജില്‍ നടന്നു. സയ്യിദ് ജാഫര്‍ തങ്ങള്‍ ഉപ്പള പ്രാര്‍ത്ഥന നടത്തി. സാബിത്ത് ബാഖവി, അയ്യൂബ് അസ്‍അദി, അബ്ദുല്‍ വാഹിദ് അസ്‍അദി പ്രസംഗം നടത്തി. മൗലിദ് പാരായണ ദുആ മജ്‍ലിസിന് അബ്ദുന്നാസര്‍ ഹൈത്തമി നേതൃത്വം നല്‍കി. അബ്ദുറഹ്‍മാന്‍ സ്വാഗതവും അലി നന്ദിയും പറഞ്ഞു.

ചപ്പാരപ്പട് മേഖല സമ്മേളനം : ഓഫീസ് ഉദ്ഘാടനം ചെയ്തു



ചപ്പാരപ്പടവ് : എസ്.കെ.എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖല സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയര്‍മാന്‍ ലത്തീഫ് ഹാജി നിര്‍വ്വഹിച്ചു. ഹസന്‍ ദാരിമി, ഹുസൈനാര്‍ മാസ്റ്റര്‍ , ശൌക്കത്തലി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനം ഏപ്രില്‍ 15, 16, 17 തിയ്യതികളില്‍ നടക്കും.

ജീലാനി അനുസ്മരണം സംഘടിപ്പിച്ചു



കുവൈറ്റ് : കുവൈറ്റ് കേരളാ സുന്നി മുസ്ലിം കൗണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് അഹമദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.


ശര്‍ഖ് ദാറുസ്സുന്നയില്‍ ചേര്‍ന്ന സമ്മേളനം പി.കെ.എം. കുട്ടി ഫൈസി പുതുപ്പറംബ് ഉദ്ഘാടനം ചെയ്തു. മഹാന്മാരെ അനുസ്മരിക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മമാണെന്നും അവരെ പിന്‍പറ്റി ജീവിക്കല്‍ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ജീലാനി അനുസ്മരണ പ്രഭാഷണം മുഹമ്മദലി ഫൈസി പെരുംബടപ്പും, കണ്ണിയത്ത് അനുസ്മരണ പ്രഭാഷണം ഉസ്താദ് കെ.വി. അബ്ദുസ്സലാം മുസ്ലിയാരും, ശംസുല്‍ ഉലമാ അനുസ്മരണം വളാഞ്ചേരി മുഹമ്മദ് മുസ്ലിയാരും നിര്‍വ്വഹിച്ചു. കുവൈറ്റ് ഔഖാഫ് മന്ദ്രാലയത്തില്‍ നിന്നും ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം നേടിയ വളാഞ്ചേരി മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദലി ഫൈസി പെരുംബടപ്പ് എന്നിവര്‍ക്ക് സുന്നി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ വിതരണം ചെയ്തു.


സുന്നി കൗണ്‍സില്‍ ദഅ്‌വാ വിങ്ങ് ചെയര്‍മാന്‍ ശംസുദ്ധീന്‍ മുസ്ലിയാര്‍ കടവല്ലുരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഇസ്മാഈല്‍ ഹുദവി സ്വാഗതവും മരക്കാര്‍ കുട്ടി ഹാജി നന്ദിയും പറഞ്ഞു.

ശംസുല്‍ഉലമ അക്കാദമി കൂത്തുപറന്പ് - അഞ്ചാം വാര്‍ഷികം

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സമ്മേളനം എപ്രില്‍ 1ന്

എപ്രില്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ഡെലിഗേറ്റ് കാമ്പസിന്റെ ഭാഗമായിട്ടാണ് സമ്മേളനം നടക്കുന്നത്

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സമ്മേളനം എപ്രില്‍ 1ന് വൈകുന്നേരം ബദിയടുക്ക ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 3 മണിക്ക് ബദിയടുക്ക ബോള്‍ക്കട്ടയില്‍ നിന്നും റാലി നടക്കും. എപ്രില്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ഡെലിഗേറ്റ് കാമ്പസിന്റെ ഭാഗമായിട്ടാണ് സമ്മേളനം നടക്കുന്നത്. പരിപാടി സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈയുടെ അധ്യക്ഷതയില്‍ പാണക്കാണ് സയ്യിദ് സാദ്ദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ശൈഖുന യു.എം അബ്ദുല്‍ റഹ്മാന്‍ മുസ് ലിയാര്‍ സി. എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലയിലെ എറ്റവും നല്ല ജനകീയ പൊതുപ്രവര്‍ത്തകനുള്ള ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ബി അബ്ദുല്‍ റസാഖിനും എറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ശിഹാബ് തങ്ങള്‍ യൂത്ത് അവാര്‍ഡ് സി.വി സ്വാദിഖിനും പൊതു സമ്മേളനത്തില്‍വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നല്‍കി ആദരിക്കും.

സമ്മേളന പ്രചരണാര്‍ത്ഥം മേഖല കമ്മിറ്റിയുടെ വാഹന ജാഥ 31ന് ബെളിഞ്ചയില്‍നിന്നും ആരംഭിച്ച് കുഞ്ചാറില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം, സെക്രട്ടറി ഹനീഫ് കുമ്പഡാജെ, അബ്ദുല്ല ഫൈസി കുഞ്ചാര്‍ എന്നിവര്‍ സംബന്ധിച്ചു.


പാറപ്പുറം നബിദിന കമ്മിറ്റിയുടെ 25-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 1, 2 (വ്യാഴം, വെള്ളി) തിയ്യതികളില്‍

തിരൂര്‍ : പാറപ്പുറം നബിദിന കമ്മിറ്റിയുടെ 25-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 1, 2 (വ്യാഴം, വെള്ളി) തിയ്യതികളില്‍ രാത്രി 7 മണിക്ക് ശിഹാബ് തങ്ങള്‍ നഗര്‍ വാണിയന്നൂര്‍ , ഹാജി ബസാറില്‍ നടക്കും. ഏപ്രില്‍ 1ന് വ്യാഴം 7 മണിക്ക് ഉദ്ഘാടനം സയ്യിദ് എ.എസ്. കെ തങ്ങള്‍ നിര്‍വ്വഹിക്കും. ജലീല്‍ റഹ്‍മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മദ്റസകളിലെ ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും. ഏപ്രില്‍ 2 ന് വെള്ളി രാത്രി 7 മണിക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. റഹ്‍മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും. എ.എസ്.കെ. തങ്ങള്‍, ഹാജി എ. മരക്കാര്‍ ഫൈസി, ജലീല്‍ റഹ്‍മാനി എന്നിവര്‍ പങ്കെടുക്കും. ബുര്‍ദ്ദ മജ്ലിസും ഉണ്ടായിരിക്കും.

ഇസ്‍ലാമിക് സെന്‍റര്‍ ഏഴിന പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി.

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററില്‍ പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ഏഴിന പദ്ധതികള്‍ക്ക് ജെ.ഐ.സി. കൗണ്‍സില്‍ അംഗീകാരം നല്‍കി. എംപ്ലോയ്മെന്‍റ് ബ്യൂറോ, മാരേജ് സെല്‍ , സ്പോര്‍ട്സ് വിംഗ്, കലാ ട്രൂപ്പ്, സാഹിത്യ വിചാര വേദി, തുന്പികള്‍ ബാലവേദി, വനിതാ വിംഗ് തുടങ്ങിയ പുതിയ ഏഴിന പദ്ധതികള്‍ക്കാണ് 301 അംഗ ജെ.ഐ.സി. കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ദഅ്വാ, ഉലമാ, മീഡിയാ, സിയാറ, ടൂര്‍ , സേവനം, പ്രാസ്ഥാനികം, പ്രസാധനം, ഐ.ടി., എന്നീ നിലവിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് പുറമെയാണീ നവ പദ്ധതികള്‍.

ദിശാബോധത്തിന്‍റെ ദശാബ്ദം എന്ന പ്രമേയവുമായി ജെ.ഐ.സി. സംഘടിപ്പിക്കുന്ന ദശ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പത്തു പദ്ധതികളുടെ പൂര്‍ത്തീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു. നിര്‍ധനര്‍ക്ക് പത്ത് വീടുകള്‍ പദ്ധതിയില്‍ അഞ്ച് വീടുകളുടെ പണി പൂര്‍ത്തിയായി. 3 വീടുകളുടെ പണി നടന്നു വരുന്നു. നല്ല വീട്ടുകാര്‍ക്ക് 10 നല്ല കൂട്ടുകാര്‍ എന്ന പത്തു പുതിയ പുസ്തകങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത മാസം നാട്ടിലും ജിദ്ദയിലും പുസ്തക പ്രകാശനം നടക്കും. ഇവിടെ നിന്ന് മേല്‍വിലാസം സ്വീകരിച്ച് പത്ത് പുസ്തകങ്ങള്‍ ഒന്നിച്ച് നാട്ടില്‍ വീടുകളിലെത്തിക്കും. ഇക്കൂട്ടത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും പ്രമേയമായി പ്രമുഖ പത്ര പ്രവര്‍ത്തകന്‍ സി.പി. സൈതലവി എഴുതിയ അടയാത്ത വാതില്‍ എന്ന പുസ്കതവും ഉള്‍പ്പെടും.

അടയാത്ത വാതില്‍ (സി.പി. സൈതലവി), അമൃത വര്‍ഷം (പ്രൊഫ. അബ്ദുല്‍ അലി), പ്രകാശപ്പൊട്ടുകള്‍ - കഥാ ജാലിക (ഉസ്മാന്‍ ഇരിങ്ങാട്ടിരി), പിഴക്കരുത് നിങ്ങള്‍ രക്ഷിതാവാണ് (എസ്.വി. മുഹമ്മദലി), പ്രകാശത്തുള്ളികള്‍ (ജലീല്‍ ഫൈസി പുല്ലങ്കോട്), ഇസ്‍ലാമിക വ്യക്തിത്വം (ടി.എച്ച്. ദാരിമി), ദീനിലെ ദിന ചര്യകള്‍ (അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ), ഖുര്‍ആന്‍ ആശയവും ആവിഷ്ക്കാരവും (സലാം നദ്‍വി പുവ്വത്താണി), സപ്ത പാപങ്ങള്‍ (എം.കെ. കൊടശ്ശേരി), ജീര്‍ണ്ണതയുടെ കുടുംബ വായന (ഹംസ റഹ്‍മാനി), എന്നിവയാണ് പുസ്തകങ്ങള്‍ . പത്ത് കോഴ്സുകള്‍ പരിപാടിയില്‍ ആറു കോഴ്സുകള്‍ നടന്നു കഴിഞ്ഞു. ഉറുദു കോഴ്സിന്‍റെ ഉദ്ഘാടനം കഴിഞ്ഞു.

ജെ.ഐ.സി. കൗണ്‍സില്‍ പി.കെ. അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു. ജെ.ഐ.സി. കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്ല കുപ്പം, പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികളായി സയ്യിദ് സീതിക്കോയ തങ്ങള്‍ , അബ്ദുല്‍ ബാരി ഹുദവി, ഉബൈദ് പറന്പില്‍ പീടിക, മജീദ് പുകയൂര്‍ , ഉസ്മാന്‍ എടത്തില്‍ , ബഷീര്‍ മാട്ടില്‍ , ഉമര്‍കുട്ടി അരീക്കോട്, ഗഫൂര്‍ പട്ടിക്കാട്, ജലീല്‍ എടപറ്റ, മുഹമ്മദ് സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടുപുഴയിലരങ്ങേറിയ മത നിന്ദക്കെതിരെ ജെ.ഐ.സി. ശക്തമായി പ്രതിഷേധിക്കുകയും കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കാന്‍ കേരള ഗവണ്‍മെന്‍റ് ആര്‍ജ്ജവം കാണിക്കണമെന്നും കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടക്കുന്ന കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

ദോഹ : സമസ്ത വൈസ് പ്രസിഡന്‍റും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍ററിന്‍റെ അഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദോഹ ജദീദിലെ സുന്നി സെന്‍ററില്‍ വെച്ച് നടന്ന സ്വീകരണ പരിപാടിയില്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സകരിയ്യ മാണിയൂര്‍ , എം.പി. ശാഫി ഹാജി, സമദ് നിരപറ്റ പ്രസംഗിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതവും മുഹമ്മദലി പട്ടാന്പി നന്ദിയും പറഞ്ഞു

റഹ്മാനീസ് അസോസിയേഷന്‍ സിമ്പോസിയം നടത്തി

കോഴിക്കോട്: കേരള സ്റ്റേറ്റ് റഹ്മാനീസ് അസോസിയേഷന്‍ 'കാഴ്ചയുടെ മതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യാതിഥിയായിരുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ അധ്യക്ഷതവഹിച്ചു. ഫരീദ് റഹ്മാനി കാളികാവ് വിഷയം അവതരിപ്പിച്ചു. ജി.സി. കാരക്കല്‍, സി. ഹംസ, സി.പി. സൈദലവി, അബൂബക്കര്‍ ഫൈസി മലയമ്മ, പി.എ. റഷീദ്, ജാഫര്‍ സ്വാദിഖ്, റഹ്മാനി കിടങ്ങയം എന്നിവര്‍ സംസാരിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി സൈദലവി റഹ്മാനി സ്വാഗതവും മുസ്തഫ റഹ്മാനി വാവൂര്‍ നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പൈലറ്റ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ രണ്ടിന്

മലപ്പുറം: അടുത്തമാസം കോഴിക്കോട് നടക്കുന്ന മജ്‌ലിസ് ഇന്‍തിസ്വാബ് എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ഡെലിഗേറ്റ് കാമ്പസിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച ജില്ലാതല പൈലറ്റ് കണ്‍വെന്‍ഷനുകള്‍ നടത്തും.

മഞ്ചേരി മെജസ്റ്റിക് ഓഡിറ്റോറിയത്തിലും തിരൂര്‍ എന്‍.ഐ മദ്രസയിലുമാണ് കണ്‍വെന്‍ഷന്‍ നടത്തുക.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. റഹിം ചുഴലി, റഫീഖ്അഹമ്മദ് തിരൂര്‍, ഫഖ്‌റുദീന്‍ തങ്ങള്‍ രാമന്താളി, റഹിം കൊടശ്ശേരി, ഷംസുദ്ധീന്‍ ഒഴുകൂര്‍, അബ്ദുള്‍ഹമീദ് കുന്നുമ്മല്‍, ആശിഖ് കുഴിപ്പുറം, ജലീല്‍ ഫൈസി അരിമ്പ്ര, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ഷമീര്‍ ഫൈസി ഇടമല, ജാഫര്‍ ഫൈസി പഴമള്ളൂര്‍, സാജിദ് മൗലവി തിരൂര്‍, പി.പി. ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്വലാത്ത് വാര്‍ഷികം

പാവണ്ണ: പാവണ്ണ അന്‍വാറുല്‍ ഇസ്‌ലാം സംഘം സ്വലാത്ത് വാര്‍ഷികം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി. അബ്ദുള്ള ഫൈസി അധ്യക്ഷതവഹിച്ചു. അലി ഫൈസി പാവണ്ണ മുഖ്യപ്രഭാഷണം നടത്തി. വി.ടി.എ റഹ്മാന്‍, കെ.പി. അബ്ദുന്നാസര്‍ റഹ്മാനി, ഉസ്മാന്‍ ദാരിമി, റഫീഖ്ദാരിമി, മജീദ് ഫൈസി, കെ. അബ്ദുസമദ്, വി.ടി. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spoken English

നിങ്ങള്‍ക്ക് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാന്‍പഠിക്കണമെന്ന് ആഗ്രഹമുണ്ടോ? അതും തികച്ചും സൌജന്യമായി ! വീട്ടിലിരുന്ന് !! ഇതൊരു പരസ്യമല്ല. ബൈലക്സ് മെസ്സെനചറിലെ കേരള - ഇസ്ലാമിക്‌ - ക്ലാസ്സ്‌ - റൂമില്‍ വിദ്യാഭ്യാസ വിചക്ഷകന്‍ സി വി എ റഹ്മാനിന്റെ നേത്രത്വത്തില്‍ഈ വരുന്ന വെള്ളിയാഴ്ച്ച മുതല്‍ ക്ലാസ്സ്‌ ആരംഭിക്കുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉള്ള ആര്‍ക്കും പങ്കെടുക്കാം!! സമയം രാത്രി 8.30saudi, 9.30uae , 11.00indian, Official website of ‘Kerala-Islamic-Class-Room’ http://keralaislamicroom.com/ml/

അനുസ്മരണ- പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍ : എം.ഐ.സി ജാമിഅ അര്‍ശദുല്‍ ഉലൂം കോളേജിന്റെ നേതൃത്വത്തില്‍ സി.എം അബ്ദുല്ല മൗലവിയുടെ അനുസ്മരണ- പ്രാര്‍ത്ഥനാ സദസ് നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. ബി.കെ.അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ അനുസ്മരണ ഭാഷണം നടത്തി. ഇബ്രാഹിം കുട്ടി ദാരിമി, എം.പി.മുഹമ്മദ് ഫൈസി, ഇസ്മയില്‍ ഹുദവി, ചെങ്കള അബ്ദുല്ല ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി, റശീദ് കില്‍ത്താന്‍ ദ്വീപ്, ഹസന്‍ അര്‍ഷദി, ഹമീദ് അല്‍ ഫൈസി നദ്‌വി ഉദുമ, ഖലീലുറഹ്മാന്‍ അര്‍ഷദി, അമീര്‍ സെജിപെ എന്നിവര്‍ സംസാരിച്ചു. ഷെരീഫ് സാവന്നൂര്‍ സ്വാഗതം പറഞ്ഞു.

ചോദ്യപേപ്പറിലെ ദൈവനിന്ദ ഖേദകരം: പാണക്കാട്‌ ഹൈദരലി തങ്ങള്‍

തൊടുപുഴ ന്യൂമാന്‍സ്‌ കോളജിലെ ബികോം പരീക്ഷയുടെ മലയാളം ഇണ്റ്റേണല്‍ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും ദൈവത്തെയും നിന്ദിക്കുന്ന തരത്തില്‍ ചോദ്യം വരാനിടയായതു ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നു സുന്നി യുവജന സംഘം (എസ്‌ വൈ എസ്‌) സമസ്ഥാന പ്രസിഡെണ്റ്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. സംഭവത്തിന്‌ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദ ചോദ്യം ഇസ്‌ലാമിനെ ഇകഴ്ത്താന്‍: കോട്ടുമല ബാപ്പു മുസല്യാര്‍

തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബികോം രണ്ടാം സെമസ്റ്റര്‍ ഇണ്റ്റേണല്‍ പരീക്ഷയുടെ മലയാളംഗദ്യവും രചനയും എന്ന ചോദ്യപ്പേപ്പറിലെ പതിനൊന്നാം ചോദ്യം ഇസ്‌ലാമിനെ ഇകഴ്ത്തുന്നവിധമാണെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ആരോപിച്ചു. മതത്തിണ്റ്റെ പേരില്‍ കലാപങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്നതിനും രാജ്യത്തിണ്റ്റെ പൈതൃകം തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇല്ലാതാക്കാന്‍ ക്രൈസ്‌തവ സഭകള്‍ ഇടപെടണം. കുറ്റവാളികളെ തള്ളിപ്പറയണം. മദ്രസകള്‍ക്ക്‌ കൊമേഴ്സ്യല്‍ താരിഫ്‌ ഈടാക്കാനുള്ള വൈദ്യുതി ബോര്‍ഡിണ്റ്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് ഇന്‍തിസ്വാബ് പഠനശിബിരം ശ്രദ്ദേയമായി

- അബ്ദുറഹ്‍മാന്‍ മലയമ്മ



ദമാം : വിജ്ഞാനത്തിന്‍റെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് ദമാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ഇന്‍തിസ്വാബ് പഠന ശിബിരം ശ്രദ്ധേയമായി. സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും പോഷക സംഘടനയായ ദമാം ഇസ്‍ലാമിക് സെന്‍ററിന്‍റെ പ്രവര്‍ത്തകരും യുവപണ്ഡിതരും ധാര്‍മ്മിക ചിന്തകള്‍ അയവിറക്കി ഒരു പകല്‍ മുഴുവന്‍ ഒത്തുകൂടിയപ്പോള്‍ അത് ആത്മീയ അനുഭൂതി നല്‍കിയ നവ്യാനുഭൂതിയായി.


വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹുദ ഗ്രൂപ്പ് ഓഫ് സ്കൂള്‍ മാനേജ്മെന്‍റും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി.പി. മുഹമ്മദ് പഠന ശിബിരം ഉദ്ഘാടനം ചെയ്തു. കൂട്ടുകുടുംബ വ്യവസ്ഥയും പരസ്പര വിശ്വാസവും അന്യമായിക്കൊണ്ടിരിക്കുന്പോള്‍ മതപ്രബോധകര്‍ക്ക് സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസത്തിന്‍റെ സമന്വയത്തിലൂടെ മാത്രമേ അര്‍പ്പണ ബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ശേഷം വ്യക്തി വിശുദ്ധി നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍ മുജീബ് റഹ്‍മാന്‍ ദാരിമി ക്ലാസ്സെടുത്തു. കാലത്തെയും പുരോഗതിയെയും പഴിചാരി യുവതലമുറ സൂക്ഷ്മതയില്‍ നിന്നും വ്യക്തി വിശുദ്ധിയില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ കളങ്കരഹിതവും ഉല്‍കൃഷ്ടവുമായ ജീവിതം നയിക്കുന്നതിലൂടെ മാത്രമേ സ്വന്തം കുടുംബവും സമൂഹവും പുരോഗതി പ്രാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


ഉച്ചക്ക് ശേഷം രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍ . യു. ഹാഷിം സദസ്യരുമായി സംവദിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ടി എന്തും നല്‍കാന്‍ തയ്യാറാവുന്ന രക്ഷിതാക്കള്‍ അവരുടെ യഥാര്‍ത്ഥ അഭിരുചി കണ്ടറിയുന്നില്ലെന്ന് എന്‍ . യു. ഹാഷിം പറഞ്ഞു. മൂല്യബോധവും സാമൂഹ്യ ചിന്തയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഭാവിയില്‍ സമൂഹത്തെ സേവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


വൈകുന്നേരം നടന്ന പ്രാസ്ഥാനിക ചര്‍ച്ചക്ക് അസ്‍ലം മൗലവി കണ്ണൂര്‍ നേതൃത്വം നല്‍കി. നൂതനവും കാലോചിതവുമായ കര്‍മ്മപദ്ധതികളിലൂടെ പ്രവാസികള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പ്രാസ്ഥാനിക ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇസ്‍ലാമിക് സെന്‍ററിന്‍റെ ആറ് മാസത്തെ കര്‍മ്മപദ്ധതിക്ക് ക്യാന്പ് അന്തിമ രൂപം നല്‍കി.


യൂസുഫ് ഫൈസി, ഉമര്‍ഫൈസി, അസ്‍ലം മൗലവി, അബൂബക്കര്‍ ഹാജി ഉള്ളണം, മാഹിന്‍ വിഴിഞ്ഞം, അസീസ് വെളിമുക്ക്, ഇസ്‍മാഈല്‍ താനൂര്‍ , എ. ജമാലുദ്ദീന്‍ , അഷ്റഫ് അന്‍വരി ആളത്ത്, ഇബ്റാഹീം മൗലവി തുടങ്ങിയവര്‍ പഠനശിബിരത്തിന് നേതൃത്വം നല്‍കി.

രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും



രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും 2010 ഏപ്രില്‍ 4 ഞായര്‍ രാവിലെ 9 മുതല്‍ രാത്രി 10 മണി വരെ ശംസുല്‍ ഉലമ നഗര്‍ മുഴങ്ങാടിയില്‍ നടക്കും. (ഇര്‍ഷാദു സ്വിബിയാന്‍ സെക്കണ്ടറി മദ്റസ)


വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദഫ് മത്സരത്തില്‍ ജില്ലയിലെ വിവിധ ടീമുകള്‍ മാറ്റുരക്കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ഉദ്ഘാടന പ്രഭാഷണം നടത്തും.