അഞ്ചാം മന്ത്രി കൊഴിഞ്ഞു വീഴുന്നത്‌ കേരളത്തിന്‍റെ മതേതര മുഖം : ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി

റിയാദ്‌ : മുസ്‌ലിം ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കുന്നത്‌ വര്‍ഗീയ ചിന്തകള്‍ക്ക്‌ വഴിവെക്കുമെന്ന വാദം കേരളീയ സമൂഹത്തിന്‍റെ മതേര മുഖം കാപട്യമാണന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും മറ്റ് എന്തൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാലും വര്‍ഗീയ കണ്ടെത്തുന്നത്‌ കേരളീയ സംസ്‌കാരത്തിന്‌ യോജിച്ചതെല്ലന്നും കേരളത്തിന്‍റെ ജാതി മത പരിഗണനയാണ്‌ മുസ്‌ലിം ലീഗിന്‌ അഞ്ചാം മന്ത്രിക്ക്‌ തടസ്സമെങ്കില്‍ കേരളീയ മുസ്‌ലിം ജനസംഖ്യ പരിഗണിച്ചാല്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന്‌ മാത്രമല്ല ഇടതുപക്ഷഭരണകാലത്ത്‌ ഒരുമുസ്‌ലിം മന്ത്രി മാത്രമായിരുന്നപ്പോഴും ചര്‍ച്ചകള്‍ ആവഴിക്ക്‌ നീങ്ങുകയോ മുസ്‌ലിം സംഘടനകള്‍ അതിന്‍റെ പേരില്‍ ശബ്‌ദിക്കുകയൊ ചെയ്‌തിട്ടി ല്ലന്നരിക്കെ അച്ചുതാനന്ദന്‍ മുതല്‍ മുരളി വരെയുളളവരും എന്‍ എസ്സ്‌ എസ്സ്‌ തുടങ്ങിയവരും നടത്തുന്ന പ്രസ്‌താവനകള്‍ കേരളീയ സമൂഹത്തിന്‌ യോജിച്ചതല്ലെന്നും ഉദ്യോഗ തലങ്ങളില്‍ നിഷേധിക്കപ്പെട്ട മുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ച്‌ നരേന്ദ്ര കമ്മീഷന്‍ മുതല്‍ സച്ചാര്‍ കമ്മീഷന്‍ വരെ ചൂണ്ടിക്കാട്ടിയിട്ടും മൗനം പാലിച്ചവര്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവനകളില്‍ ദുരൂഹതകളുണ്ടെന്നും ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, അസ്‌ലം മൗലവി അടക്കത്തോട്‌ ടി എ ച്ച്‌ മുഹമ്മദ്‌ ദരിമി തുടങ്ങിയവര്‍ പറഞ്ഞു.