ആത്മീയ ചൂഷകരെ പൊതു സമൂഹം തിരിച്ചറിഞ്ഞു ഒറ്റപെടുത്തണം : അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍

ജുബൈല്‍ SYS പൊതു യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുന്നു 
ജുബൈല്‍ : ആത്മീയ കച്ചവടം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന സമുദായ കാപാലികരെ സമൂഹം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് SYS സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി അംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു . SYS ജൂബൈല്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമൂഹത്തില്‍ പല രൂപത്തിലും ആത്മീയ വാണിഭം നടത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ കുതന്ത്രങ്ങളില്‍ പെടാതെ അവരെ എല്ലാ നിലക്കും സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കൂട്ടായ ശ്രമാമുണ്ടാകണം. ആത്മീയ ചൂഷണ തിന്നെതിരെ ജിഹാദ്‌ എന്നാ വിഷയത്തില്‍ SKSSF സംസ്ഥാനഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചന യാത്രയുടെ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജുബൈല്‍ SYS ഓഫീസില്‍ നടന്ന പ്രഭാഷണ സംഗമത്തില്‍ അല്‍ ഫൌസ് മദ്റസ പ്രസിഡന്‍റ്‌ ഫാസ് മുഹമ്മദ്‌ അലി അദ്ധ്യക്ഷത വഹിച്ചു. റാഫി ഹുദവി ഉദ്ഘാടനം ചെയ്തു. KMCC പ്രസിഡന്‍റ്‌ റഹീം സാഹിബ്, ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ അസ്ലം, അബ്ദുറഹിമാന്‍ സാഹിബ്, കബീര്‍ ഫൈസി, ഷാജഹാന്‍ ദാരിമി, സുലൈമാന്‍ ഖാസിമി സംബന്ധിച്ചു. SYS ജുബൈല്‍ ഘടകം കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാഖവി സ്വാഗതവും ശിഹാബുദ്ധീന്‍ ബാഖവി നന്ദിയും പറഞ്ഞു.