ദാറുന്നജാത്ത് ഇസ്ലാമിക്‌ സെന്ററിനു കീഴില്‍ പോളിടെക്നിക് എഞ്ചിനീയറിംഗ് കോളേജ് വരുന്നു

മര്‍ഹൂം കെ.ടി മാനു  മുസ്‌ലിയാര്‍
കരുവാരക്കുണ്ട്: കേരളത്തില്‍ ആദ്യമായി ഒരു ഇസ്‌ലാം മത സംഘടനയുടെ കീഴില്‍ പോളിടെക്നിക് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിതമാവുന്നു.  മലപ്പുറം ജില്ലയിലെ ഏറനാടില്‍ സ്ഥിതിചെയ്യുന്ന സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നായ കരുവാരക്കുണ്ട്  ദാറുന്നജാത്ത് ഇസ്ലാമിക്‌ സെന്ററിനു കീഴിലാണ് ഈ ഉന്നത സാങ്കേതീക ത്രിവത്സര ഡിപ്ലോമാ പഠന സ്ഥാപനം സ്ഥാപിതമാവാന്‍ പോകുന്നത്.  ദാറുന്നജാത്ത് പോളിടെക്നിക് യാഥാര്‍ത്യമാവുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തിനു സാങ്കേതീക പഠന രംഗത്ത്  വന്‍നേട്ടം  സഫലീകരിക്കപെടാന്‍ ഇത് കാരണമാവും. സീതി സാഹിബ് മെമ്മോറിയല്‍   പോളിടെക്നിക്  കോളേജാണ്   നിലവില്‍    മുസ്‌ലിം മാനേജ്‌മന്റ്‌നു കീഴിലുള്ള ഒരേഒരു പോളിടെക്നിക്. എന്നാല്‍ ദാറുന്നജാത്തായിരിക്കും  മുസ്‌ലിം സംഘടനയുടെ കീഴില്‍ സ്ഥാപിതമാവുന്ന ഇതില്‍ ആദ്യത്തെത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടുള്ള പ്രത്യേകം പ്രത്യേകം അനാഥ അഗതി മന്ദിരങ്ങള്‍, അറബിക് കോളേജുകള്‍, ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ്,  ഇംഗ്ലീഷ്, മലയാളം  മീഡിയം ഹയര്‍ സെക്കന്ററി സ്കൂളുകള്‍, മസ്ജിദുകള്‍, പ്രിന്റിംഗ് പ്രസ്‌, മദ്രസ, കാര്പെണ്ടരി    ഉള്‍പ്പടെ അനവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. പ്രഖല്‍ഭ സുന്നീ പണ്ഡിതനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മര്‍ഹൂം കെ.ടി മാനു  മുസ്‌ലിയാരാന് ഈ സ്ഥാപനത്തിന്റെ മുഖ്യ ശില്പി.
എം.ഇ.എ
എം.ഇ.എ
സമസ്തയുടെ തന്നെ കീഴിലുള്ള പട്ടിക്കാട് സ്ഥിതിചെയ്യുന്ന എം.ഇ.എ എഞ്ചിനീയറിംഗ് കോളേജാണ് നിലവില്‍ കേരളത്തിലെ ഒരു മുസ്‌ലിം സംഘടന സ്ഥാപിച്ച ഒരേഒരു ഉന്നത സാങ്കേതീക ബിരുദ പഠന സ്ഥാപനം. ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ ചുരുക്കം ചില എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായി ഇതിനോടകം തന്നെ എം.ഇ.എ പേരെടുത്തിട്ടുണ്ട്. സമസ്തയുടെ നെത്രത്ത്വത്തില്‍ ഒരു മെഡിക്കല്‍ കോളേജുംകൂടി ആരംഭിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
ഉന്നത മത, ഭൌതീക പഠന സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഊര്‍ജസ്വലമായി രംഗത്തുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങളെ പല പ്രമുഖരും ശ്ലാഖിച്ചിട്ടുണ്ട്.

ദാറുന്നജാത്ത് ഇസ്ലാമിക്‌ സെന്റര് , കരുവാരക്കുണ്ട്:  04931 280096

എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, പെരിന്തല്‍മണ്ണ : 04933 277556, 277557, 277558, 323344