ശംസുല്‍ ഉലമാ അനുസ്മരണം 7, 8 തീയ്യതികളില്‍


കിന്നിങ്കാര്‍: എസ്.കെ.എസ്.എഫ് കിന്നിങ്കാര്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണവും ദ്വിദ്വിന ഇസ്ലാമിക കഥാപ്രസംഗവും ഏപ്രില്‍ ഏഴ്, എട്ട് തീയ്യതികളില്‍ നടത്തും.
ഹാരിസ് മൗലവി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.എച്ച്. അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ. അഷ്‌റഫ് ഫൈസി, ടി.കെ യൂസഫ് മൗലവി, കെ.കെ. അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.എം മൂസ ഹാജി, ഇഖ്ബാല്‍, കെ.എച്ച് മുഹമ്മദ്, കെ.എം മുഹമ്മദ്, കെ.എച്ച് അബ്ബാസ്, ഹസൈനാര്‍ ഖത്തര്‍, കെ.എം അബ്ദുല്ല, കെ.പി യൂസഫ് എന്നിവര്‍ സംബന്ധിച്ചു. ജംശീദ് സ്വാഗതവും ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
കഥാപ്രസംഗത്തിന് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടിയും അനുസ്മരണത്തിന് സി.എച്ച് അബൂബക്കര്‍ മുസ്ലിയാര്‍ ചിര്‍ത്തട്ടിയും നേതൃത്വം നല്‍കും.