പൊന്നാനി: എസ് കെ എസ് എസ് എഫ് പൊന്നാനി ക്ലസ്റ്റർ സ്നേഹസ്പർശം ഇന്ന് (തിങ്കൾ) വൈകീട്ട് അഞ്ചിന് ഗവ. താലൂക്ക് ആസ്പത്രിയിൽ നടക്കും. രോഗികൾക്കൊപ്പം സാന്ത്വന സ്പർശവുമായി സന്ദർശനവും ഭക്ഷണം വിതരണവും നടത്തും. പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി കെ ഷറഫുദ്ദീൻ മുഖ്യാതിഥിയാകും. രാത്രി ഒമ്പതിന് ബറാഅത്ത് ദിന ആത്മീയ സംഗമം നടക്കും. റമളാൻ പ്രഭാഷണം, ഇബാദ് ക്യാമ്പ്, കരിയർ ശിൽപശാല, കുരുന്നുകൂട്ടം ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ആനപ്പടി തഅലീമുൽ ഇസ്ലാം മദ്റസയിൽ നടന്ന യോഗം സംസ്ഥാന കൗൺസിലർ റഫീഖ് പുതുപൊന്നാനി ഉദ്ഘാടനം ചെയ്തു. ഇ കെ ജുനൈദ് അധ്യക്ഷത വഹിച്ചു. പി പി എ ജലീൽ, നൗഫൽ ഹുദവി, കെ അബൂബക്കർ, വി എ ഗഫൂർ, എ എം ശൗക്കത്ത്, വി. സിറാജുദ്ദീൻ, കെ വി കഫീൽ, മുനീർ, കെ കെ സമദ് പ്രസംഗിച്ചു.
- CK Rafeeq