SKIC ആയിരം രോഗികളെ സഹായിക്കും

റിയാദ്: സൗദിയില്‍ മത സാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ എസ് കെ ഐ സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹചാരി എസ് കെ ഐ സി സൗദി എന്ന പേരില്‍ ഏകീകരിക്കാന്‍ തീരുമാനിച്ചു. ജീവ കാരുണ്യരംഗത്ത് കൂടുതല്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വൃക്ക കാന്‍സര്‍ രോഗികളായ ആയിരം ആളുകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന 'സഹചാരി കാരുണ്യത്തിനൊരു കൈതാങ്ങ്' എന്ന ചികത്സ സഹായ പദ്ധതി നടപ്പാക്കും. സമൂഹം നല്‍കുന്ന സഹായം പൂര്‍ണമായും അര്‍ഹര്‍ക്ക് ലഭിക്കാനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യുമെന്നും, എസ് കെ ഐ സി സെന്‍ട്രല്‍ കമ്മിററികള്‍ നടത്തുന്ന വിഭവസമാഹരണത്തില്‍ സഹകരിക്കണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടുര്‍, സെയ്തു ഹാജി മുന്നിയൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
- Aboobacker Faizy