പൊന്നാനി: എസ്. കെ. എസ്. എസ്. എഫ്. ആനപ്പടി യൂണിറ്റ് റമളാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ തസ്കിയത്ത് സംഗമം സംഘടിപ്പിച്ചു. ഉമറുൽ ഫാറൂഖ് ജുമാമസ്ജിദ് ഖത്വീബ് സി. എം. അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. വി. എ. ഗഫൂർ അധ്യക്ഷനായി. സി. കെ. റസാഖ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി. സവാദ്, കെ. ഹാരിസ്, സൈനുദ്ദീൻ, ടി. കെ. ഹബീബ് പ്രസംഗിച്ചു. റമളാൻ കിറ്റ് വിതരണം 12 ന് സംഘടിപ്പിക്കും.
- Rafeeq CK