ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം (21 ചൊവ്വ)

സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും


തിരൂരങ്ങാടി (ഹിദായ നഗര്‍): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഇന്ന് ഹിദായ നഗരിയില്‍ തുടക്കമാവും.
    രാവിലെ ഒമ്പതിന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിക്കും. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്: ഉദാത്തമായ നീതി ബോധം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഹാജി കെ. അബ്ദുല്‍ഖാദിര്‍ ഹാജി ചേലേമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
    നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശിഥിലമാകുന്ന പവിത്ര ബന്ധങ്ങള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും.
    26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University