സന്നദ്ധ സേവനത്തിന് റമദാന്‍ വേദിയാക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി (ഹിദായ നഗര്‍): സന്നദ്ധ സേവനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും റമദാന്‍ വേദിയാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നിരാലംബരുടെ കണ്ണീരൊപ്പാനും യൂവാക്കള്‍ സമയം കണ്ടെത്തണമെന്നും അതുവഴി സഹജീവിസ്‌നേഹമുണ്ടാക്കിയെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.
    ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂറിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, യു.ശാഫി ഹാജി ചെമ്മാട്, സിദ്ദീഖ് ഹാജി ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു. ഹംസ ഹുദവി ഊരകം സ്വാഗതവും നാസിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
     25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ഗം ഖുര്‍ആനില്‍ വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും. ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി,സി.എച്ച് ത്വയ്യിബ് ഫൈസി സംബന്ധിക്കും. 26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University