കുന്നുംകൈ: എസ് കെ എസ് എസ് എഫ് നല്‍കുന്ന സേവനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണന്നു ഖാസി ഇ കെ മഹമൂദ് മുസ്ലിയാര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സിലിന്റെ സഹകരണത്തോടെ നല്‍കുന്ന റമളാന്‍ കിറ്റ് കാക്കടവ് അരിയങ്കല്ലില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരെ സ്വാഗതംപറഞ്ഞു. യൂനുസ് ഫൈസി, എന്‍ പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഷമീര്‍ ഹൈതമി, സക്കരിയ്യ ദാരിമി, ഹനീഫ് ഫൈസി, ഉമര്‍ മൌലവി, എ സി അബ്ദുല്‍ ഖാദര്‍, കെ മുഹമ്മദ് കുഞ്ഞി, കെ സി മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുല്‍ ഖരീം മൌലവി, എ ദുല്‍കിഫിലി, സുഹൈല്‍ പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു.
- Secretary, SKSSF Kasaragod Distict Committee.