കൈപമംഗലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലാ സൈബര്‍ വിങ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റ് ചെന്ത്രാപ്പിന്നി അല്‍ സഫ മിനി ഓഡിറ്റോറിയത്തില്‍ ടൈസണ്‍ മാസ്റ്റര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ് ഫൈസി അദ്ധ്യക്ഷനായി.
വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം മുന്‍ എം. എല്‍. എ ടി. എന്‍. പ്രതാപന്‍ നിര്‍വ്വഹിച്ചു. സി. എ. റഷീദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹുസൈന്‍ ദാരിമി, സിദ്ദീഖ് ഫൈസി മങ്കര, ഹൈദര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സൈബര്‍ വിങ് ജില്ലാ കണ്‍വീനര്‍ നൗഫല്‍ ചേലക്കര സ്വാഗതവും കെ എസ് വെണ്‍മേനാട് നന്ദിയും പറഞ്ഞു.
ഫോട്ടോസ്:
1) SKSSF തൃശൂര്‍ ജില്ലാ പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റിന്‍റെ ഉദ്ഘാടനം ടൈസണ്‍ മാസ്റ്റര്‍ MLA നിര്‍വ്വഹിക്കുന്നു.
2) SKSSF തൃശൂര്‍ ജില്ലാ പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റില്‍ ''വീട്ടില്‍ ഒരു മരം'' പദ്ധതിയുടെ ഉദ്ഘാടനം T. N. പ്രതാപന്‍ Ex. MLA നിര്‍വ്വഹിക്കുന്നു.
3) SKSSF തൃശൂര്‍ ജില്ലാ പരിസ്ഥിതി ബോധവല്‍കരണ സൈബര്‍ മീറ്റില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
- noufal chelakkara