തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെക്കന്ററി, ഡിഗ്രി, പി.ജി പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നു. റാങ്കുകള്‍ തൂത്തുവാരി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ അഭിമാനര്‍ഹമായ നേട്ടം കൈവരിച്ചു. പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ മഅ്‌റൂഫ് മുണ്ട്യത്തടുക്ക ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. അഖീദ ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാസി തെരുവത്ത് അഞ്ചാം റാങ്കും നേടി. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബാസിത്ത് മംഗലാപുരം മൂന്നാം റാങ്കും റാഷിദ് നീലേശ്വരം എട്ടാം റാങ്കും നേടി. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സിയാദ് ബെളിഞ്ചം ഏഴാം റാങ്കും സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവ് നാലാം റാങ്കും കരസ്ഥമാക്കി.
ദാറുല്‍ ഹുദാ സെക്കന്ററി, ഡിഗ്രി പരീക്ഷകളില്‍ റാങ്ക് ജേതാവായിരുന്ന മഅ്‌റൂഫ് മുണ്ട്യത്തടുക്ക ബി.എ മുഹമ്മദ്, ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മൂന്നാം റാങ്ക് നേടിയ ബാസിത്ത് മംഗലാപുരം കൂളൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ഖദീജ ദമ്പതികളുടെ മകനാണ്. റാങ്ക് ജേതാക്കളെ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി കമ്മിറ്റി ഭാരവാഹികള്‍, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അനുമോദിച്ചു.
- malikdeenarislamic academy