തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സെക്കന്ററിയിലേക്കും വനിതാ കോളേജിലേക്കും മമ്പുറം ഹിഫ്‌ള് കോളേജിലേക്കും വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്.
സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരും 2016 ജൂണ്‍ 25 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. www.dhiu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വായിച്ചു കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 25 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ വനിതാകോളേജിലേക്കും മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് മമ്പുറം ഹിഫ്‌ള് കോളേജിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ദാറുല്‍ഹുദാ ഓഫീസില്‍ നിന്ന് നേരിട്ടോ വെബ്‌സെറ്റില്‍ നിന്നു ഡൗണ്‍ലോഡ്‌ചെയ്‌തോ പൂരിപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഇന്ന് തന്നെ പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം പരീക്ഷാ സെന്ററുകളിലോ ദാറുല്‍ഹുദാ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
- Darul Huda Islamic University