റമളാന്‍ കാരുണ്യത്തിന്റെ നീരുറവയാവണം: ശൈഖുല്‍ ജാമിഅ:

അല്‍കോബാര്‍: റമളാന്‍ കാരുണ്യത്തിന്റെ നീരുറവയാവണമെന്നും അല്ലാഹുവിന്റെ ഏററവും വലിയ വിശേഷണങ്ങളിലൊന്നായ കരുണ നമ്മിലുമുണ്ടാവാനുമുളള സമയമണ് റമളാനെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ (എസ് കെ ഐ സി) ഈസ്‌റേറണ്‍ പ്രൊവിന്‍സ് കമ്മിററി നല്‍കിയ പ്രൗഢഗംഭീര സ്വകരണ മഹാ സംഗമത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യസ പ്രസരണത്തിലും ജീവകാരുണ്യ മേഖലകളിലുമെല്ലാം ഈ സ്വഭാവ മഹിമ നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച സംഗമം സയ്യിദ് അലി കുംബോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ കമ്മിററികളെ പ്രതിനിധീകരിച്ച് ഫവാസ് ഹുദവി (ഈസ്‌റേറണ്‍ പാവിന്‍സ്), അബ്ദുറഹ്മാന്‍ പൂനൂര്‍ (ദമ്മാം), ഉമര്‍ ഓമശ്ശേരി (തുഖ്ബ) സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (അല്‍കോബാര്‍) തുടങ്ങിയവല്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ഷാള്‍ അണിയിച്ചു. ദാറുന്നൂര്‍ എജുക്കേഷന്‍ സെന്റര്‍ കോബാര്‍ കമ്മിററി നേതാവ് ഖാളി മുഹമ്മദ് സയ്യിദ് അലി കുംബോല്‍ തങ്ങളെയും ഷാള്‍ അണിയിച്ചു. കുട്ടി ഹസന്‍ ദാരിമി, അബ്ദുറഹ്മാന്‍ ദാരിമി കൊക്കില, അബൂ ജിര്‍ഫാസ് മൗലവി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. മുഹമ്മദ് ജലാലുദ്ദീന്‍ മൗലവി സ്വാഗതം പറഞ്ഞ സംഗമത്തിന് ഇസ്ഹാഖ് കോഡൂര്‍ നന്ദിയും പറഞ്ഞു.
- favas thayyil