'സഹനം, സമരം, സമര്‍പ്പണം'; SKSSF കാമ്പയിന്‍ നാളെ ആരംഭിക്കും

കോഴിക്കൊട്: പരിശുദ്ധ റമളാന്‍ സമാഗത മാവുന്നതോടെ എസ്. കെ. എസ്. എസ്. എഫ് നടത്തുന്ന റമളാന്‍ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ അഞ്ചിന്കോഴിക്കോട് അരീക്കാട്നടക്കും. 'സഹനം, സമരം, സമര്‍പ്പണം' എന്ന സന്ദേശവുമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 2 ന് ശനിയാഴ്ച ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിവ നടക്കും.
ഞായറാഴ്ച വൈകീട്ട് 7 മണിക്ക് അരീക്കാട് മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉദ്ഘാനം നിര്‍വ്വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്ഥഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി പ്രസംഗിക്കും.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി ചേര്‍ന്ന ആലോചന യോഗത്തില്‍ റശീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു. പി. മൊയ്തീന്‍കുട്ടി ഹാജി, കെ. നൗഷാദ്, പി. റിയാസ്, റിയാസ് ഫൈസി, ശംസുദ്ദീന്‍ ഹാജി, അസ്‌കര്‍ അരീക്കാട്, ഫബശ്ശിര്‍, മുഹമ്മദ് ലിജാസ്, വി. പി അസീസ് പ്രസംഗിച്ചു. കെ. ഹനീഫ സ്വാഗതവും മുഹമ്മദ് അഫ്‌സല്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE