സമസ്ത ജനറല്‍ സെക്രട്ടറികെ ആലിക്കുട്ടി മുസ്‌ലിയാരെ ആദരിച്ചു

റിയാദ്: സമസ്ത ജനറല്‍ സെക്രട്ടറിയായതിനു ശേഷം റിയാദിലെത്തിയ ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പൗരസ്വീകരണം നല്‍കി. റിയാദിലെ മത രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തികള്‍ പൗരസ്വീകരണത്തില്‍ പങ്കെടുത്തു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നല്ലരൂപത്തില്‍ ഉപയോഗപ്പെടുത്തണമെന്നും പൂര്‍വീകരുടെ നന്മകള്‍ പിന്തുടരാന്‍ പ്രേരിതമാകും വിധം ഭാവി തലമുറയെ സംസ്‌ക്കരിക്കണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തി. കെ. എം. സി. സി സഊദി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, എസ്. കെ. ഐ. സി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, സൈതലവി ഫൈസി (എസ്. വൈ. എസ്) ഹമീദ് വാണിന്മേല്‍ (ചന്ദ്രിക) സുലൈമാന്‍ ഹുദവി (മലയാളം ന്യൂസ്) നാസര്‍ കാരന്തൂര്‍ (ഏഷ്യാനെററ്) അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മുസ്തഫ ബാഖവി (എസ്. കെ. ഐ. സി) അസീസ് വാഴക്കാട് (എസ്. വൈ. എസ്) മൊയ്തീന്‍ കോയ (കെ. എം. സി. സി), മൊയ്തീന്‍ കുട്ടി തെന്നല (ദാറുല്‍ ഹുദ), ശമീര്‍ പുത്തൂര്‍ (കെ. ഡി. എം. എഫ്) സുബൈര്‍ ഹുദവി (ഹാദിയ) അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ (മൊട്ടമ്മല്‍ മുസ്‌ലിം ജമാഅത്ത്), ശംസുദ്ധീന്‍ പെരുമ്പട്ട (തൃക്കരിപ്പൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത്) മുഹമ്മദ് കളപ്പാറ (കാസര്‍ഗോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത്), ശരീഫ് തോടാര്‍ (ദാറുന്നൂര്‍ കാശിപട്ണ മംഗലാപുരം), മാള മുഹ്‌യുദ്ദീന്‍ (ദാറുറഹ്മ തൊഴിയൂര്‍) മുഹമ്മദ് ഉപ്പള (പി. യു. എ കോളേജ്), ആശ മുസ്തഫ തുടങ്ങിയവര്‍ ഷാളണയിച്ച് ആദരിച്ചു. കോയാമു ഹാജി, അഹമ്മദ് കുട്ടി തേനുങ്ങല്‍, ഹബീബുളള പട്ടാമ്പി, മുഹമ്മദ് കോയ തങ്ങള്‍, ഇബ്രാഹീം സുബ്ഹാന്‍, ഇഖ്ബാല്‍ കാവനൂര്‍, ബശീര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി വെളളില സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടൊ: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസംഗിക്കുന്നു.
- A. K. RIYADH