ദാറുല്‍ഹുദാ സെക്കന്ററി പ്രവേശനം; അപേക്ഷകള്‍ ജൂണ്‍ 25 നകം സമര്‍പ്പിക്കണം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സെക്കന്ററിയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ അപേക്ഷാ ഫോം പ്രിന്റ് ചെയ്തു പ്രസ്ഥാന ഭാരവാഹികളുടെ അറ്റസ്റ്റേഷനോടു കൂടി തെരഞ്ഞെടുത്ത പരീക്ഷാ സെന്ററുകളിലോ വാഴ്‌സിറ്റിയിലോ ജൂണ്‍ 25 (റമദാന്‍ 20) നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരും 2016 ജൂണ്‍ 25 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററിയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. www.dhiu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വായിച്ചു കൃത്യമായി പൂരിപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ 25 നകം പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം പരീക്ഷാ സെന്ററുകളിലോ ദാറുല്‍ഹുദാ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 25 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ വനിതാകോളേജിലേക്കും മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് മമ്പുറം ഹിഫ്‌ള് കോളേജിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ദാറുല്‍ഹുദാ ഓഫീസില്‍ നിന്ന് നേരിട്ടോ വെബ്‌സെറ്റില്‍ നിന്നു ഡൗണ്‍ലോഡ്‌ചെയ്‌തോ പൂരിപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ജൂണ്‍ 25 നകം പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം ദാറുല്‍ഹുദായില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 04942463155 എന്ന നമ്പറിലും ഓണ്‍ലൈന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് 8547290575 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലും വിളിക്കാവുന്നതാണ്.
- Darul Huda Islamic University