'തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്.' വെളിപ്പെടുത്തലുകളുമായി SKSSF. സമ്മേളനം നാളെ ഹൊസങ്കടിയില്‍

കാസര്‍കോട് : വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ പരസ്യമായി പ്രചരണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കാന്തപുരം വിഭാഗത്തിന്റെ കപട രാഷ്ട്രീയം തുറന്ന് കാണിക്കുന്നതിനും രാഷ്ട്രീയ തെരഞ്ഞെടുപ്പിന് മത സ്ഥാപനങ്ങളേയും, പള്ളികളേയും ദുരുപയോഗം ചെയ്യുകയും സമുദായത്തില്‍ ചിദ്രത ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വര മേഖലാ കമ്മിറ്റി നാളെ (03-06-2016) വൈകുന്നേരം 4 മണിക്ക് ഹൊസങ്കടിയില്‍ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന വെളിപ്പെടുത്തലുകളുമായി ആദര്‍ശ സമ്മേളനം നടത്തുമെന്ന് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിട്ടുള്ളത്. പടുകൂട്ടന്‍ വേദിയും പന്തലും ഹൊസങ്കടി കോയക്കുട്ടി ഉസ്താദ് നഗറില്‍ ഒരിങ്ങി കഴിഞ്ഞു. കാന്തപുരത്തിന്റെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് അനുയായികള്‍ സമസ്തയിലേക്ക് കടന്ന് വരുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ അബ്ദുല്‍ സമദ് പൂകോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, അലവി ദാരിമി കുഴിമണ്ണ, പ്രഭാഷണം നിര്‍വ്വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാക്ക്, യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എം. എ. ഖാസിം മുസ്ലിയാര്‍, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി തുടങ്ങിയവര്‍ സംബന്ധിക്കുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മേഖലാ പ്രസിഡന്റ് ഇസ്മായില്‍ അസ്ഹരി വാമഞ്ചൂര്‍, സെക്രട്ടറി കജ മൊഹമ്മദ് ഫൈസി, ട്രഷറര്‍ അസീസ് ഹാജി മച്ചമ്പാടി സംബന്ധിച്ചു.
- Ibrahim Faisy