എസ് കെ ഐ സി ഖുര്‍ആന്‍ കാമ്പയിന്‍ സമാപിച്ചു

റിയാദ്: 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി'യെന്ന പ്രമേയത്തില്‍ നടന്ന റിയാദ് എസ് കെ ഐ സി ത്രൈമാസ കാമ്പയിന്‍ സമാപിച്ചു. കാമ്പയിന്റെ ഭാഗമായി അമുസ്‌ലിംകളെ പങ്കെടുപ്പിച്ചുകൊണ്ട് 'ഞാനറിയുന്ന ഖുര്‍ആന്‍' സിംബോസിയം, ഖുര്‍ആന്‍ ദര്‍ശനം സെമിനാര്‍, ഖുര്‍ആന്‍ ക്വിസ്സ്, ഫാമിലി സംഗമം, ഉല്‍ബോധങ്ങള്‍, ഖുര്‍ആന്‍ ടെസററ് എന്നിവ നടന്നു. ഫത്തഹുറഹ്മാന്‍ ഫീതഫ്‌സീരില്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാനമാക്കി രണ്ടു ഘട്ട ടെസററില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സല്‍മ മുഹമ്മദ് കണ്ണൂര്‍, ഹൈറുന്നിസ സിറാജ് കണ്ണൂര്‍, ഉമ്മുകുല്‍സു ഹബീബുളള പട്ടാമ്പി, റഹ്മത്ത് അശറഫ് എന്നിവര്‍ക്ക് ഷീല്‍ഡും, ഗോള്‍ഡ് മെഡലും, സര്‍ട്ടിഫിക്കററും നല്‍കി, മററുവിജയികള്‍ക്ക് സര്‍ട്ടിഫിക്കററും സമ്മാനങ്ങളും നല്‍കി. രണ്ടു ദിവസങ്ങളിലായി നടന്ന സമാപന സംഗമം മൊഡേണ്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബദു റഹ്മാന്‍ ഫറോഖ് അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി പെരുമുഖവും, അബ്ദു റഹ്മാന്‍ ഹുദവി പട്ടാമ്പിയും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടുര്‍, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസാഖ് വളകൈ, അബ്ദു സമദ് പെരുമുഖം, സലീം വാഫി മൂത്തേടം, ബഷീര്‍ താമരരേി, നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, ഇഖ്ബാല്‍ കാവനൂര്‍, കോയ ഹാജി യൂണിവേഴ്‌സിററി തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഹബീബുളള പട്ടാമ്പി സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു.
ഫോട്ടൊ: മൊഡേണ്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്യുന്നു.
- Aboobacker Faizy