സഹചാരി ഫണ്ട് വിജയിപ്പിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി

തൃശൂര്‍: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കിയ ജില്ലയിലെ മുഴുവന്‍ ഉദാരമതികള്‍ക്കും ഫണ്ട് ശേഖരിക്കാന്‍ പ്രയത്‌നിച്ച മഹല്ല് കമ്മിറ്റികള്‍ക്കും ഖത്തീബുമാര്‍ക്കും മറ്റു ഉസ്താദുമാര്‍ക്കും സംഘടനാ സ്‌നേഹികള്‍ക്കും യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. ഫണ്ട് ശേഖരണം നടക്കാത്ത പള്ളികളില്‍ അടുത്ത വെള്ളിയാഴ്ച സഹചാരി ഫണ്ട് ശേഖരിക്കണമെന്ന് മഹല്ല് കമ്മിറ്റികളോടും ഖത്തീബുമാരോടും സംഘടനാ പ്രവര്‍ത്തകരോടും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.ശേഖരിച്ച തുക മേഖലാ സെക്രട്ടറിമാര്‍ 19 ഞായറാഴ്ച 2 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ എത്തിക്കണമെന്ന് എസ് കെ എസ് എസ് എഫ് നേതാക്കളായ ഓണമ്പിളളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, സിദ്ദീഖ് ബദ്‌രി, ഷെഹീര്‍ ദേശമംഗലം, മഹ്‌റൂഫ് വാഫി തുടങ്ങിയവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur