മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ സംരംഭമായ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍, പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി (അബുദാബി)യുടെ ഏകദിന റമളാന്‍ പ്രഭാഷണം 2016 ജൂണ്‍ 17 വെള്ളി രാത്രി തറാവീഹ് നമസ്‌ക്കാരാനന്തരം മണ്ണാര്‍ക്കാട് ബസ്റ്റാന്റിനടുത്തുള്ള കുടുഗ്രൗണ്ടില്‍ നടക്കും. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സിംസാറുല്‍ ഹഖ് ഹുദവി അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലായി വിവിധ രാഷ്ട്രങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ഹുദവി അബൂദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കൂടിയാണ്. ലോകരാഷ്ട്രങ്ങളില്‍ പ്രഭാഷണം നടത്തി പ്രശസ്തനായ സിംസാറുല്‍ഹഖ് ഹുദവി ആദ്യമായാണ് മണ്ണാര്‍ക്കാട്ട് പ്രഭാഷണത്തിനെത്തുന്നത്. 17ന് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ്.കെ.ജെ.എം. സംസ്ഥാന പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം പി മുഖ്യാഥിതിയായിരിക്കും. അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് സ്വാബിക്കലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സി.പി. ബാപ്പുമുസ്‌ലിയാര്‍, കെ.സി. അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, കളത്തില്‍ അബ്ദുള്ള, ടി.എ. സലാം മാസ്റ്റര്‍, ഫായിദ ബഷീര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അഡ്വ: ടി.എ. സിദ്ധീഖ്, ഷമീര്‍ ഫൈസി കോട്ടോപ്പാടം, കെ.പി. ബാപ്പുട്ടിഹാജി, ഹമീദ് ഹാജി പൊന്നങ്കോട്, വി.കെ. അബൂബക്കര്‍ എന്നിവര്‍ സംബന്ധിക്കും. ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും സംസം ബഷീര്‍ ഹാജി നന്ദിയും പറയും.
- SKSSF STATE COMMITTEE