തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ യു.ജി സ്ഥാപനമായി മൂന്ന് കോളേജുകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് ജീല്ലയിലെ കുറ്റിക്കാട്ടൂര്‍ ഓര്‍ഫനേജ് കാമ്പസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ശംസുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമി, വയനനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിക്കടുത്ത് വാകേരിയില്‍ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി, പാലക്കാട് പട്ടാമ്പിയില്‍ നൂറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമി എന്നീ സ്ഥാപനങ്ങള്‍ക്കാണ് വാഴ്‌സിറ്റി അംഗീകാരം നല്‍കിയത്.
ഇതോടെ ദാറുല്‍ഹുദായുടെ സിലബസ് അനുസരിച്ച് കേരളത്തില്‍ വിവിധ ജില്ലകളിലായി 23 യു.ജി സ്ഥാപനങ്ങളും കേരളത്തിനു പുറത്ത് കര്‍ണാടകയില്‍ കാശിപ്ട്ണ, മാടന്നൂര്‍ എന്നിവിടങ്ങളിലും മുംബൈയിലും ദാറുല്‍ സഹസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സീമാന്ധ്രയിലെ പുങ്കനൂരിലും ആസാമിലെ ബൈശയിലും വെസ്റ്റ് ബംഗാളിലെ ഭീംപൂരിലും ദാറുല്‍ഹുദായുടെ കാമ്പസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. റമദാനു ശേഷം കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗലില്‍ പുതുതായി തുടങ്ങുന്ന കാമ്പസിലും താത്കാലിക കെട്ടിടത്തില്‍ ക്ലാസുകളാരംഭിക്കും.
ദാറുല്‍ഹുദാ സെക്കണ്ടറിയിലേക്കും വനിതാ കോളേജിലേക്കും മമ്പുറം ഹിഫ്‌ള് കോളേജിലേക്കും വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനായി ജൂണ്‍ 25 വരെ അപേക്ഷിക്കാം. ദാറുല്‍ഹുദായിലും ഇതര സഹസ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ യോഗത്യനേടുന്നവര്‍ക്കായിരിക്കും അഡ്മിഷന്‍ നല്‍കുക. അപേക്ഷകരെ സഹായിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 0494 2463155 എന്ന നമ്പറിലും അപേക്ഷാ സംബന്ധമായ സംശയങ്ങള്‍ക്ക് 8547290575 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.
- Darul Huda Islamic University