തീരദേശ മേഖലക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: SKSSF

SKSSF യു എ ഇ മലപ്പുറം ജില്ലാ തീരദേശ റിലീഫ് കിറ്റ് വിതരണം ചെയ്തു


പൊന്നാനി: നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ താമസിക്കുന്ന തീരദേശ മേഖലയിൽ കാരുണ്യ പ്രവർത്തനങ്ങളിലൂന്നി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ആവശ്യപ്പെട്ടു. സമ്പത്ത് ചെലവഴിക്കുന്നവർ അവശതയനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. റമളാൻ കാമ്പയിന്റെ ഭാഗമായി യു. എ. ഇ. എസ്. കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ തീരദേശ റിലീഫ് വിതരണോദ്ഘാടനം വെളിയങ്കോട് അയ്യോട്ടിച്ചിറ മജ് ലിസുന്നൂർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി പി. എം. റഫീഖ് അഹ് മദ് അധ്യക്ഷത വഹിച്ചു.
എസ്. കെ. എസ്. എസ്. എഫ് അംഗീകൃത ശാഖകൾ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് തീരദേശ മേഖലയിലെ ക്ലസ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകും. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് മുത്തുമോൻ തങ്ങൾ, തവനൂർ മണ്ഡലം എസ്. വൈ. എസ്. ജനറൽ സെക്രട്ടറി ടി. എ. റശീദ് ഫൈസി, എസ്. വൈ. എസ്. പൊന്നാനി മണ്ഡലം സെക്രട്ടറി അബ്ദുറസാഖ് പുത്തൻപള്ളി, ഹാജി ഇമ്പാവു മുസ്ലിയാർ, കെ. മുബാറക് മൗലവി, ഐ. പി. അബു തിരൂർ, എൻ. കെ. മാമുണ്ണി, മൊയ്തുട്ടി ഹാജി, ജാഫർ അയ്യോട്ടിച്ചിറ, സുബൈർ ദാരിമി, യാസിർ മൊയ്തുട്ടി, സി. എം. അശ്റഫ് മൗലവി പുതുപൊന്നാനി, ജംശീർ മരക്കടവ്, അബൂബക്കർ ഫൈസി, ഫാറൂഖ് വെളിയങ്കോട്, ഇ. കെ. ജുനൈദ്, ഇബ്റാഹിം ഫൈസി, പി. എം. ആമിർ പ്രസംഗിച്ചു. സി. കെ. റസാഖ് സ്വാഗതവും എസ് കെ എസ് എസ് എഫ് മേഖലാ ജനറൽ സെക്രട്ടറി വി. എ. ഗഫൂർ നന്ദിയും പറഞ്ഞു. ബദർ അനുസ്മരണവും ഇഫ്ത്താറും നടന്നു.
ഫോട്ടോ: റമളാൻ കാമ്പയിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ലാ യു. എ. ഇ. കോഡിനേഷൻ കമ്മിറ്റിയുടെ തീരദേശ റിലീഫ് വിതരണോദ്ഘാടനം നിർവഹിച്ച് എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി പ്രസംഗിക്കുന്നു.
- Rafeeq CK