തൃശൂര്‍: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് പരിഗണിക്കപ്പെട്ട പ്രശസ്ത സാഹിത്യകാരന്‍ സത്താര്‍ ആദൂരിനെ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിക്കുന്നു. 3137 ചെറുപുസ്തകങ്ങളുടെ ശേഖരവുമായി ഗിന്നസ് റെക്കോര്‍ഡിലേക്ക് കയറിയ സത്താര്‍ ആദൂര്‍ എസ് കെ എസ് എസ് എഫ് ന്റെ മുഖപത്രമായ സത്യധാരയിലൂടെ സാഹിത്യരചനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ്. എസ് കെ എസ് എസ് എഫിന്റെ കലാ സാഹിത്യവിഭാഗമായ സര്‍ഗലയത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രഹസിഡന്റ് കൂടിയായ സത്താറിന്റെ നേട്ടത്തിന് ആദരം അര്‍പ്പിച്ച് കൊണ്ടുളള ചടങ്ങ് ജൂണ്‍ 19 ഞായറാഴ്ച 4 മണിക്ക് എം ഐ സി യിലാണ് നടക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം എസ് എം കെ തങ്ങള്‍, എം എം മുഹിയുദ്ധീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദി ഫൈസി, എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur