ചെമ്മാട്: കേരളത്തിലെ ഇസ്‌ലാമിക മതവിജ്ഞാന രംഗത്ത് സുദീര്‍ഘ കാലം നിറഞ്ഞുനിന്നിരുന്ന പണ്ഡിത ജ്യോതിസ്സും കര്‍മശാസ്ത്ര രംഗത്തെ ആധികാരിക ശബ്ദവുമായിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നോവുന്ന ഓര്‍മകള്‍ക്ക് അറബിയില്‍ കാവ്യവിഷ്‌കാരം തീര്‍ത്ത് ദാറുല്‍ഹുദാ യുജി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ് പുറത്തിറക്കിയ അറബി കാവ്യസമാഹാരം പ്രാകാശിതമായി.
ദാറുല്‍ഹുദായില്‍ നടക്കുന്ന ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന സമ്മേളനത്തില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ വി.പി സൈദലവി ഹാജി വെളിമക്കിന് കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
കേരളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ കാവ്യസമാഹാരങ്ങളില്‍ നിന്ന് വ്യതിരക്തമായി അറബി കാവ്യാശാസ്ത്രനിയമങ്ങള്‍ക്കനുസൃതമായി എഴുതപ്പെട്ട കവിതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച കാവ്യസമാഹാരം കേരളത്തിലെ അറബി സാഹിത്യത്തിനും മുതല്‍ക്കൂട്ടാണ്. അതീവ സാഹിത്യ ഭംഗിയോടെ എഴുതപ്പെട്ട കൃതിയില്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ ജീവിതം, അധ്യാപനം, സൂഫി ചിന്തകള്‍, വിയോഗം, ഓര്‍മകള്‍ തുടങ്ങിയ വിവിധ മേഖലകള്‍ ഏറെ വൈകാരികമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഗ്രന്ഥത്തില്‍ പഴയ കാലം മുതല്‍ക്കുള്ള ഉസ്താദിന്റെ ശിഷ്യഗണങ്ങള്‍, കേരളത്തിലെ പ്രമുഖ അറബി കവികള്‍, പണ്ഡിതര്‍, ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍, സമകാലികര്‍ തുടങ്ങിയവരുടെ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
- Darul Huda Islamic University