റിയാദ്: മാനുഷീകതയുടെ നിലനില്‍പ്പിന് ഹൃദയത്തേയും ശരീരത്തേയും പാകപ്പെടുത്തുകയാണ് നോമ്പ് ചെയ്യുന്നതെന്നും ധര്‍മ പാതയിലൂടെ സഞ്ചരിച്ച് ജീവിത വിജയത്തിന് ഉപകരിക്കുന്നതാകണം വൃതാനുഷ്ടാനമെന്നും റിയാദ് എസ് കെ ഐ സി റമളാന്‍ പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു. നോമ്പുതുറകള്‍ ആഘോഷങ്ങളാക്കാതെ പ്രവാചക കല്‍പനകള്‍ക്കനുസൃതമായി ക്രമപ്പെടുത്തണമെന്നും അമിത ഭക്ഷണവും പഴാക്കലും പ്രവാചക സരണിക്ക് എതിരാണെന്നും ക്യാമ്പ് ഉണര്‍ത്തി. സര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍, പുണ്യം നിറഞ്ഞ രാവുകള്‍, നോമ്പ് ആചാരമാകുമ്പോള്‍, സമരം സഹനം സമര്‍പ്പണം എന്നീവിഷയങ്ങള്‍ അബ്ദു റഹ്മാന്‍ ഹുദവി പട്ടാമ്പി, സലീം വാഫി മൂത്തേടം, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്തഫ ബാഖവി പെരുമുഖം തുടങ്ങിയവര്‍ അവതരിപ്പിച്ചു ജാബിര്‍ വാഴമ്പുറം നോമ്പനുഭവങ്ങള്‍ പങ്കുവെച്ചു. എനിക്കുമുണ്ട് പറയാന്‍ സെഷനില്‍ നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, അബ്ദുറഷീദ് കാപ്പാട് പങ്കാളികളായി. വിവിധ സെഷനുകളിലായി ബഷീര്‍ താമരരേി, എന്‍ സി മുഹമ്മദ് കണ്ണൂര്‍, ഇഖ്ബാല്‍ കാവനൂര്‍, അലവിക്കുട്ടി ഒളവട്ടുര്‍ തുടങ്ങിയവര്‍ അധ്യക്ഷത വഹിച്ചു. അബ്ദു സമദ് പെരുമുഖം. അബദു റഹ്മാന്‍ ഫറോഖ്, റസാഖ് വളകൈ ഉമര്‍ കോയ ഹാജി യൂണിവേഴ്‌സിററി തുടങ്ങിവര്‍ ഉല്‍ഘാടനം ചെയ്തു. മസ്ഊദ് കൊയ്യോട് സ്വാഗതവും, നൗഷാദ് പൊന്ന്യം നന്ദിയും പറഞ്ഞു ശമീര്‍ പുത്തൂര്‍ ക്യാമ്പ് ഡയറക്ടറായിരുന്നു.
ഫോട്ടൊ: എസ് കെ ഐ സി റിയാദ് പ്രൊവിസ് ചെയര്‍മാന്‍ എന്‍ സി മുഹമ്മദ് കണ്ണൂര്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യുന്നു
ഫോട്ടൊ: എസ് കെ ഐ സി റിയാദ് പ്രൊവിസ് ചെയര്‍മാന്‍ എന്‍ സി മുഹമ്മദ് കണ്ണൂര്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യുന്നു
- Aboobacker Faizy