കാസർകോട്: പ്രമുഖ മത പണ്ഡിതനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി. എം അബ്ദുല്ല മൌലവിയുടെ ഘാതകരെ പിടികൂടുന്നതിന് വേണ്ടി സി. ബി. ഐ നടത്തുന്ന പുനരന്വേഷണം ത്വരിതപ്പെടുത്തണമെന്നും, കുറ്റവാളികളെ പിടികൂടണമെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
സി. എം അബ്ദുല്ല മൌലവിയുടെ കുടുംബവും, ജനകീയ ആക്ഷൻ കമ്മറ്റിയും സംയുക്തമായി കാസർകോട് വച്ച് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നാല്പത്തിയഞ്ചാം ദിവസമായ ഇന്നലെ സമര പന്തലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്ന ദിവസം മുതൽ കുപ്രചരണം നടത്തി അന്വേഷണം വഴിതിരിച്ചു വിടാൻ പൊലിസ് ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് ആറു വർഷം പിന്നിട്ടിട്ടും കേസന്വേഷണം വഴി മുട്ടി നിൽക്കാൻ കാരണം.
സി. ബി. ഐയുടെ പ്രഥമ റിപ്പോർട്ട് സംശയാസ്പദവും, ബാഹ്യ ഇടപെടലിന് വിധേയമായാതായും മനസ്സിലാക്കാം. ആയതിനാൽ കേസിലെ പുനരന്വേഷണം കുറ്റമറ്റതാക്കി ഘാതകരെ പിടികൂടണം. ഇതിന് വേണ്ടി എസ്. കെ. എസ്. എസ്. എഫ് ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. പി. എം റഫീഖ് അഹമ്മദ്, ലത്ത്വീഫ് മാസ്റ്റർ പന്നിയൂർ, ആർ. എം. സുബലു സബീൽ, അബ്ദുല്ല ദാരിമി കൊട്ടില, സയ്യദ് നൂറുദ്ധീൻ തങ്ങൾ, മുസ്തഫ അഷ്റഫി കക്കുപ്പടി, ഡോ. ഖത്തർ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാർ, കെ. കെ. അബ്ദുല്ല ഹാജി ഖത്തർ, അബൂബക്കർ സലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബഷീർ ദാരിമി, സുഹൈർ അസ്ഹരി, ഹമീദ് ഹാജി, കെ. എം സൈനുദ്ധീൻ ഹാജി, സ്വാലിഹ് മുസ്‌ലിയാർ, ചെർക്കളം അഹമ്മദ് മുസ്‌ലിയാർ, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ്മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മായിൽ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യദ് ഉമറുൽ ഫാറൂഖ് തങ്ങൾ, മുഹമ്മദ് ഫൈസി കജ, മൊയ്തീൻകുഞ്ഞി ചെർക്കള, ഇബ്രാഹിം മാവ്വൽ, അഹമ്മദ് ഷാഫി ദേളി, അബ്ദുൽ ഖാദർ സഅദി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

- Secretary, SKSSF Kasaragod Distict Committee.