കോഴിക്കോട്: 'സഹനം സമരം സമര്‍പ്പണം' പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായിസംസ്ഥാനത്തെ തെരെഞ്ഞെടുത്തകേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ്ടെസ്റ്റ് നടക്കും. ജൂലൈ ഒന്നിന് കാമ്പസുകളിലും രണ്ടിന് യൂണിറ്റുകളിലുമാണ് ടെസ്റ്റ് നടക്കുന്നത്. ഖുറആനിലെയാസീന്‍, മുല്‍ക്, കഹ്ഫ്, നൂര്‍ സൂറത്തുകളായിരിക്കും ടെസ്റ്റ് സിലബസ്. ശാഖ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവരുടെ മേല്‍ നോട്ടത്തില്‍നടക്കുന്നടെസ്റ്റിലെ പ്രധാന വിജയിയെ സംസ്ഥാന കമ്മിറ്റി ആദരിക്കും. മറ്റു വിജയികള്‍ക്ക് ശാഖ കമ്മിറ്റിപ്രോത്സാഹന സമ്മാനം നല്‍കണം. ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റില്‍ പങ്കെടുക്കുന്നശാഖകള്‍ ജൂണ്‍ 20 ന്മുമ്പ്യൂണിറ്റിന്റെ പേരുംഅംഗീകരണ നമ്പറും സെക്രട്ടറിയുടെ വിലാസവും 9895757751 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം. ടെസ്റ്റ് സിലബസ് അനുബന്ധ വിവരങ്ങള്‍ www.skssf.in എന്ന സൈറ്റില്‍ ലഭ്യമാണ്.
- SKSSF STATE COMMITTEE