സഹചാരി ഫണ്ട് ശേഖരണം രണ്ടാം ഘട്ടം ഇന്ന്

തൃശൂര്‍: കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് കഴിഞ്ഞ വെളളിയാഴ്ച ഫണ്ട് ശേഖരിക്കാത്ത പളളികളില്‍ ഇന്ന ശേഖരിക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം എന്നിവര്‍ അിറയിച്ചു.
കിഡ്‌നി രോഗവും ക്യാന്‍സര്‍ ഉള്‍പ്പടെയുളള രോഗങ്ങള്‍ പിടിപെട്ടവര്‍ക്കും അപകടങ്ങളില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാമ്പത്തിക സഹായവും, നിത്യരോഗികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും നല്‍കി വരുന്ന സഹചാരി റിലീഫ് ഈ വര്‍ഷം 100 കാന്‍സര്‍ വിമുക്ത ഗ്രാമങ്ങള്‍ എന്ന പദ്ധതിയും നടപ്പിലാക്കുന്നതിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സഹചാരി സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുകയാണ്. ഈ പദ്ധതിയുടെ വിജയത്തിനും രോഗികളെ സഹായിക്കാനും ഓരോ വ്യക്തികളും മുന്നോട്ട് വരണമെന്നും മഹല്ല് കമ്മിറ്റികളും ഖത്തീബുമാരും ദീനി പ്രവര്‍ത്തകരും ഇതിന് മുന്‍കൈയ്യെടുക്കണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഇന്ന് പളളികളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് 19-ാം തീയ്യതി 2 മണിക്ക് തൃശൂര്‍ എം ഐ സി യില്‍ എത്തിക്കേണ്ടതാണ്.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur