അഹമദ് കബീർ ബാഖവിയുടെ പ്രഭാഷണം ഇന്ന് അല്‍ഐനില്‍

അല്‍ഐന്‍: യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അഥിതിയായി അബൂദാബി യിൽ എത്തിയ പ്രമുഖ പണ്ഡിതനും സുപ്രസിദ്ധ വാഗ്മിയുമായ ബഹു.അഹമദ് കബീർ ബാഖവി കാഞ്ഞാർ ഇന്ന് (11.06.2016  ശനിയാഴ്ച്ച) തറാവീഹ് നിസ്കാരാനന്തരം അല്‍ഐന്‍ ടൌണ്‍ സെന്‍ററില്‍ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സറൂനി ജൂമാ മസ്ജിദില്‍  പ്രഭാഷണം നടത്തും. പ്രദേശത്തെ എല്ലാ വിശ്വാസി സഹോദരങ്ങളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ഐന്‍ സുന്നി സെന്ററുമായി 037655733 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- sainu alain