കളമശ്ശേരി: ഈ പ്രകൃതി മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി ഒരുക്കപ്പെട്ടതാണെന്നും മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍ പരിസ്ഥിതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവനാണെന്നും പ്രമുഖ പരിസ്ഥിത പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയത് മനുഷ്യജീവനാണ്. അതിനാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ സഹായം നല്‍കേണ്ട സസ്യങ്ങളും മരങ്ങളും ഇവിടെ നിലനില്‍ക്കേണ്ടത് ഏറെ അനിവാര്യമാണ്. ഈ അനിവാര്യതയില്‍ ഊന്നിയാണ് വര്‍ഷംതോറും പരിസ്ഥിതിദിനം നാം ആചരിക്കുന്നത്. ജൂണ്‍ 1 മുതല്‍ 6 വരെ പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എസ്.കെ.എസ്.എസ്.എഫ്. ഇതിനകം മുന്നോട്ടുവച്ചിട്ടുള്ള എല്ലാ പദ്ധതികളും ജനനന്മക്ക് സഹായകമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം സീ-പോര്‍ട്ട് റോഡ് കൈപ്പടമുകള്‍ ജംഗ്ഷനില്‍ വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം. അബൂബക്കര്‍ ഫൈസി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിദ്ദീഖ് തുടങ്ങിയവരും വൃക്ഷത്തൈകള്‍ നട്ടു. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. പരീത്, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി പി.എം. ഫൈസല്‍, വൈസ് പ്രസിഡന്റ് ബാബു ചാലയില്‍, തൃക്കാക്കര റെയ്ഞ്ച് സെക്രട്ടറി യൂസഫ് മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി.എച്ച്. അജാസ്,ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സെക്രട്ടറി എം.ബി. മുഹമ്മദ്, സെയ്ത് ഹാജി, നിയാസ്, യൂണിറ്റ് പ്രസിഡന്റ് എ.കെ. അബൂബക്കര്‍, സെക്രട്ടറി ഹാരിസ്, ട്രഷറര്‍ ജൗഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Faisal PM
- Faisal PM